ടിക്കറ്റ് നിരക്ക് 2000 വരെ എന്നിട്ടും മുഴുവനും വിറ്റുപോയി ആദിപുരുഷ് ആദ്യ ഷോ ടിക്കറ്റുകള്‍.!
രാജ്യത്തെ ടയര്‍ വണ്‍ നഗരങ്ങളിലെ മള്‍ട്ടിപ്ലെക്സുകളില്‍ ഇപ്പോള്‍ തന്നെ ആദ്യഷോകള്‍ ഹൌസ് ഫുള്‍ ആയെന്നാണ് വിവരം. ദില്ലിയില്‍ ചിത്രത്തിന്റെ ടിക്കറ്റ് വില 2000ത്തിലേക്ക് ഉയര്‍ന്നുവെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് പറയുന്നത്.
മുംബൈ: ഓം റൗട്ടിന്റെ സംവിധാനത്തില്‍ ആദിപുരുഷ് അടുത്ത വെള്ളിയാഴ്ച റിലീസ് ആകുകയാണ്. പ്രഭാസാണ് ചിത്രത്തില്‍ രാമനായി അഭിനയിക്കുമ്പോള്‍, സെയ്ഫ് അലി ഖാൻ രാവണനെ അവതരിപ്പിക്കുന്നു. ചിത്രത്തിന് വലിയ സ്വീകരണം തന്നെ ആദ്യദിനം ലഭിക്കും എന്നാണ് ഓണ്‍ലൈന്‍ ബുക്കിംഗ് കണക്കുകള്‍ അടക്കം വ്യക്തമാക്കുന്നത്. എന്തായാലും അതിന് അനുസരിച്ചാണ് പുതിയ ചില റിപ്പോര്‍ട്ടുകളും വരുന്നത്. രാജ്യത്തെ ടയര്‍ വണ്‍ നഗരങ്ങളിലെ മള്‍ട്ടിപ്ലെക്സുകളില്‍ ഇപ്പോള്‍ തന്നെ ആദ്യഷോകള്‍ ഹൌസ് ഫുള്‍ ആയെന്നാണ് വിവരം. ദില്ലിയില്‍ ചിത്രത്തിന്റെ ടിക്കറ്റ് വില 2000ത്തിലേക്ക് ഉയര്‍ന്നുവെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് പറയുന്നത്.
ടൈംസ് നൗവിലെ റിപ്പോർട്ട് അനുസരിച്ച്ചി ല തിയേറ്റർ സീറ്റുകൾ ഫസ്റ്റ്ഡേ ഷോയുടെ ടിക്കറ്റ് 2000 രൂപയ്ക്ക് വിൽക്കുന്നു എന്നാണ് വിവരം. ദില്ലിയിലെ പിവിആറിലെ വെഗാസ് ലക്സ്, ദ്വാരക എന്നിവിടങ്ങളില്‍ 2000 ടിക്കറ്റും. നോയിഡയിലെ പിവിആർ സെലക്ട് സിറ്റി വാക്ക് ഗോള്‍ഡിലെ 1800 രൂപ ടിക്കറ്റുകളും വിറ്റുതീർന്നു എന്നാണ് വിവരം.
നോയിഡയിൽ പിവിആർ ഗോൾഡ് ലോജിക്സ് സിറ്റി സെന്ററിൽ 1650 രൂപയ്ക്ക് ഉയർന്ന ടിക്കറ്റുകൾ ലഭ്യമാണ്. അതേ സമയം മറ്റ് തീയറ്ററുകളില്‍ 250 രൂപവരെയുള്ള ടിക്കറ്റുകള്‍ ലഭ്യമാണ്. മുംബൈയിൽ മാന്ഷന് പിവിആറില്‍ ഷോകൾക്കും 2000 രൂപ നിരക്കിൽ ടിക്കറ്റ് ലഭിക്കും. കൊൽക്കത്തയിലും ബാംഗ്ലൂരിലും സമാനമായ രീതിയില്‍ ടിക്കറ്റുകളുണ്ട്.
ഇന്ത്യന്‍ സിനിമയില്‍ത്തന്നെ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് പബ്ലിസിറ്റിയുമായി എത്തുന്ന ചിത്രമാണ് ആദിപുരുഷ്. രാമായണം പശ്ചാത്തലമാക്കുന്ന എപിക് മിത്തോളജിക്കല്‍ ചിത്രത്തിന്റെ രചനയും സംവിധാനവും ഓം റാവത്ത് ആണ്. ചിത്രത്തിന്റെ 10,000 ടിക്കറ്റുകള്‍ എടുക്കുമെന്ന് അറിയിച്ച് ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് അഭിഷേക് അഗര്‍വാള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ 10,000 ടിക്കറ്റുകള്‍ ഒരുമിച്ചെടുക്കുമെന്ന് അറിയിച്ച് മറ്റൊരാള്‍ കൂടി എത്തിയിരിക്കുകയാണ്.
ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ ആണ് ചിത്രത്തിന്റെ 10,000 ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. നിര്‍ധനരായ കുട്ടികള്‍ക്ക് ചിത്രം കാണാനുള്ള അവസരം ഉണ്ടാക്കുക എന്ന ലക്ഷ്യവുമായാണ് ഇത്. അതേസമയം അഭിഷേക് അഗര്‍വാള്‍ ബുക്ക് ചെയ്യുന്ന ചിത്രത്തിന്റെ 10,000 ടിക്കറ്റുകള്‍ തെലങ്കാന സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളിലും അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലുമായാണ് വിതരണം ചെയ്യപ്പെടുക.
അതേസമയം ചിത്രം റിലീസിന് മുന്‍പ് തന്നെ മുടക്കുമുതലിന്റെ 85 ശതമാനവും ചിത്രം തിരിച്ചുപിടിച്ചതായാണ് കണക്കുകള്‍. 500 കോടി നിര്‍മ്മാണച്ചെലവുള്ള ചിത്രമാണിത്. സാറ്റലൈറ്റ്, ഡിജിറ്റല്‍, മ്യൂസിക്, മറ്റ് റൈറ്റ്സുകളുടെ വില്‍പ്പന വഴി 247 കോടി രൂപയാണ് ചിത്രം സമാഹരിച്ചതെന്നാണ് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തെന്നിന്ത്യയില്‍ നിന്ന് തിയറ്റര്‍ വിതരണാവകാശം വഴി 185 കോടി രൂപയും ചിത്രം നേടിയെന്നും അവരുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്. അങ്ങനെ ആകെ 432 കോടി! മികച്ച ഓപണിംഗ് പ്രതീക്ഷിക്കപ്പെടുന്ന ചിത്രം പോസിറ്റീവ് അഭിപ്രായം നേടുന്നപക്ഷം ഹിന്ദി പതിപ്പില്‍ നിന്ന് മാത്രം ആദ്യ മൂന്ന് ദിവസങ്ങളില്‍ 100 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
എന്തുകൊണ്ട് ആദിപുരുഷ് പ്രമോഷനില്‍ 'രാവണനായി' അഭിനയിക്കുന്ന സെയ്ഫ് അലി ഖാന് മാറി നില്ക്കുന്നു ?
ഇനി രാമനായി പ്രഭാസ് സ്ക്രീനിൽ; 'ആദിപുരുഷ്' മോഷൻ പോസ്റ്ററെത്തി, ടിക്കറ്റ് ബുക്കിങ്ങിന് ആരംഭം