ഒരാഴ്ച കൊണ്ട് കേരളത്തില്‍ നിന്ന് എത്ര നേടി? 'ആദിപുരുഷ്' കളക്ഷന്‍

രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്ത എപിക് മിത്തോളജിക്കല്‍ ചിത്രം

adipurush one week kerala box office prabhas om raut nsn

വന്‍ പ്രീ റിലീസ് ഹൈപ്പുമായി എത്തുന്ന ചില ചിത്രങ്ങള്‍ ആദ്യദിനം തന്നെ പ്രേക്ഷകരുടെ ഭാഗത്തുനിന്ന് തിരസ്കരണം നേരിടാറുണ്ട്. മികച്ച ഓപണിംഗ് നേടുമെങ്കിലും ആദ്യ ദിനങ്ങള്‍ പിന്നിട്ടാല്‍ ബോക്സ് ഓഫീസിലും നെഗറ്റീവ് മൌത്ത് പബ്ലിസിറ്റി ഇത്തരം ചിത്രങ്ങളെ കാര്യമായി പിന്നോട്ടടിക്കാറുണ്ട്. ഇന്ത്യന്‍ സിനിമയില്‍ അടുത്ത കാലത്ത് പല ചിത്രങ്ങളും അത്തരത്തിലുള്ള പ്രേക്ഷകപ്രതികരണം നേരിട്ടിട്ടുണ്ട്. അതിന്‍റെ പുതിയ ഉദാഹരണമാണ് ആദിപുരുഷ്.

രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്ത എപിക് മിത്തോളജിക്കല്‍ ചിത്രം ജൂണ്‍ 16 നാണ് ബഹുഭാഷകളിലായി തിയറ്ററുകളിലെത്തിയത്. ആദ്യ ഷോകള്‍ക്ക് ഇപ്പുറം തന്നെ ചിത്രത്തിന്‍റെ വിധി ഏറെക്കുറെ തീരുമാനിക്കപ്പെട്ടു. പ്രേക്ഷകരിലും നിരൂപകരിലും ഭൂരിപക്ഷവും ചിത്രത്തെ തള്ളിക്കളഞ്ഞപ്പോള്‍ തുടര്‍ ദിനങ്ങളിലെ തിയറ്റര്‍ ഒക്കുപ്പന്‍സിയില്‍ അത് കാര്യമായി പ്രതിഫലിച്ചു. എന്നിരിക്കിലും മികച്ച ഓപണിംഗ് ആണ് ആദിപുരുഷ് നേടിയത്. നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്ക് പ്രകാരം ആദ്യ 6 ദിനങ്ങളില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 410 കോടിയാണ്. എന്നാല്‍ റിലീസ് ദിനത്തില്‍ നിന്ന് ആറാം ദിനത്തിലേക്ക് എത്തുമ്പോള്‍ കളക്ഷനില്‍ ദിനേനയുള്ള ഇടിവ് വ്യക്തമാണ്. ഇപ്പോഴിതാ ചിത്രം ആദ്യ വാരം കേരളത്തില്‍ നിന്ന് നേടിയ തുക സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്തെത്തിയിരിക്കുകയാണ്.

പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്ക് പ്രകാരം കേരളത്തില്‍ നിന്ന് ആദ്യ വാരം ചിത്രം നേടിയിരിക്കുന്നത് 2 കോടിയാണ്. റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 60 ലക്ഷം രൂപയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സിനിട്രാക്കിന്‍റെ കണക്ക് പ്രകാരം തമിഴ്നാട്ടില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 6.1 കോടിയും കര്‍ണാടകത്തില്‍ നിന്ന് നേടിയിരിക്കുന്നത് 18 കോടിയുമാണ്. ആന്ധ്ര, തെലങ്കാന മേഖലകളില്‍ നിന്ന് 109.5 കോടിയും.

ALSO READ : 'നിങ്ങള്‍ ആകാംക്ഷയോടെ കാത്തിരുന്ന വിവരം'; സഹമത്സരാര്‍ഥികളുമായി സംവദിച്ച് റിനോഷ്

WATCH : അവസാന വാരത്തിലേക്ക് ബിഗ്ബോസ്; ഇനിയെന്ത് സംഭവിക്കും: ബിബി ടോക്ക് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios