ഉയരെ പറന്ന 'ഗരുഡന്' സംഭവിക്കുന്നതെന്ത് ? കളക്ഷനിൽ ആ കടമ്പ കടക്കുമോ ?
നവംബർ മൂന്നിനാണ് സുരേഷ് ഗോപി, ബിജു മേനോൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം റിലീസ് ചെയ്തത്.
ഒരു സിനിമ റിലീസ് ചെയ്യുന്നതിന്റെ പിറ്റേദിവസം മുതൽ പ്രേക്ഷകർ ഉറ്റുനോക്കുന്നൊരു കാര്യമുണ്ട്. ആ ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ. സിനിമയുടെ വിജയവും പരാജയവും നിർണയിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നത് ഈ കളക്ഷനുകൾ തന്നെ. ആദ്യദിനം മികച്ച കളക്ഷൻ നേടിയ ചിത്രങ്ങൾ പിന്നീടുള്ള ദിവസങ്ങൾ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാത്തവയും ആദ്യദിത്തെക്കാൾ കൂടുതൽ കളക്ഷൻ നേടിയവയും ഉണ്ടാകും. ഈ അവസരത്തിൽ സുരേഷ് ഗോപി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ഗരുഡന്റെ കളക്ഷൻ വിവരങ്ങളാണ് പുറത്തുവരുന്നത്.
കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം കേരളത്തിൽ നിന്നും ചിത്രം ഇതുവരെ നേടിയത് 13.75 കോടിയാണ്. ഗരുഡൻ റിലീസ് ചെയ്ത് പതിമൂന്ന് ദിവസത്തെ കണക്കാണിത്. വേൾഡ് വൈഡ് ചിത്രം നേടിയിരിക്കുന്ന് 23 കോടിയോളം രൂപയാണെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ന് പുതിയ ചില സിനിമകൾ റിലീസ് ചെയ്തിട്ടുണ്ട് വരുംദിവസങ്ങളിലെ ഗരുഡന്റെ കളക്ഷനിൽ വ്യത്യാസമുണ്ടാകാൻ സാധ്യതയേറെ ആമെന്നും ട്രാക്കന്മാർ ട്വീറ്റ് ചെയ്യുന്നു. ചിത്രം അന്‍പത് കോടി ക്ലബ്ബില്‍ എത്തുമോ എന്ന കാര്യത്തിലും വിഭിന്ന അഭിപ്രായമാണ് ഇവര്‍ക്ക്.
നവംബർ മൂന്നിനാണ് സുരേഷ് ഗോപി, ബിജു മേനോൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം റിലീസ് ചെയ്തത്. അരുൺ വർമയാണ് സംവിധാനം. ത്രില്ലർ സിനിമകൾ ഒരുക്കുന്നതിൽ അഗ്രഹണ്യനായ മിഥുൻ മാനുവൽ തോമസ് ആണ് ഗരുഡന്റെ തിരക്കഥ. ദിവ്യ പിള്ള, അഭിരാമി, സിദ്ദിഖ്, തലൈവാസൽ വിജയ്, നിഷാന്ത് സാഗർ തുടങ്ങി നിരവധി താരങ്ങൾ സിനിമയിൽ അണിനിരന്നിരുന്നു.
കിടിലൻ റാപ്പുമായി ശ്രീനാഥ് ഭാസി; 'ഡാൻസ് പാർട്ടി'യിലെ രണ്ടാം ഗാനം പുറത്തിറങ്ങി
അതേസമയം, ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമോന്ന തരത്തില്‍ പ്രചരണങ്ങള്‍ അടുത്തിടെ നടന്നിരുന്നു. എന്നാല്‍ അടുത്തകാലത്ത് അതുണ്ടാകില്ലെന്നും അഥവ രണ്ടാം ഭാഗം വരികയാണെങ്കില്‍ അത്രത്തോളം എന്‍ഗേജിംഗ് ആയിട്ടുള്ള കഥയാകണമെന്നും സംവിധായകന്‍ അടുത്തിടെ പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം..