13 ദിവസം, 75 കോടി ക്ലബ്ബിൽ ഗുരുവായൂരമ്പല നടയിൽ, അടുത്ത 100 കോടി പടത്തിനൊരുങ്ങി പൃഥ്വിരാജ്
മെയ് 16ന് ആയിരുന്നു ഗുരുവായൂരമ്പല നടയിലിന്റെ റിലീസ്.
പൃഥ്വിരാജ്- ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ റിലീസ് ചെയ്ത ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ കണക്കുകൾ പുറത്ത്. റിലീസ് ചെയ്ത് പതിമൂന്ന് ദിവസത്തെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ആഗോളതലത്തിൽ 75 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നതെന്ന് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ നൂറ് കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ് ഗുരുവായൂരമ്പല നടയിൽ. ഈ റിപ്പോർട്ട് പ്രകാരം ആണെങ്കിൽ 2024ൽ 100 കോടി ക്ലബ്ബിൽ ഇടംനേടാന്‍ പോകുന്ന രണ്ടാമത്തെ പൃഥ്വിരാജ് ചിത്രം കൂടിയായിരിക്കും ഇത്. റിലീസ് ചെയ്ത് ആറാം ദിവസത്തിൽ ചിത്രം 50 കോടി നേടിയിരുന്നു. മെയ് 16ന് ആയിരുന്നു ഗുരുവായൂരമ്പല നടയിലിന്റെ റിലീസ്.
'ജയ ജയ ജയ ജയ' ഹേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്‌ത ഗുരുവായൂരമ്പല നടയിലി'ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ദീപു പ്രദീപ് ആണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പൃഥ്വിരാജും ഇ 4 എന്റർടെയിൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്തയും സി. വി സാരഥിയും ചേർന്നാണ് 'ഗുരുവായൂരമ്പല നടയിൽ' നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം - നീരജ് രവി, എഡിറ്റര്‍- ജോണ്‍ കുട്ടി,സംഗീതം- അങ്കിത് മേനോന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിനി ദിവാകര്‍,ആര്‍ട്ട് ഡയറക്ടര്‍- സുനില്‍ കുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍- അശ്വതി ജയകുമാര്‍, മേക്കപ്പ്-സുധി സുരേന്ദ്രന്‍, സൗണ്ട് ഡിസൈനര്‍- അരുണ്‍ എസ് മണി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ആനന്ദേട്ടനെ കടത്തിവെട്ടി ടർബോ ജോസ്, നില മെച്ചപ്പെടുത്തി 'തലവൻ'; ബുക്ക് മൈ ഷോ ഭരിച്ച് മലയാള സിനിമ
അതേസമയം, എമ്പുരാന്‍ എന്ന തന്‍റെ സംവിധാന ചിത്രത്തിന്‍റെ തിരക്കിലാണ് പൃഥ്വിരാജ് ഇപ്പോള്‍. സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണിത്. മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തിന്‍റെ ചിത്രീകരണം തിരുവനന്തപുരത്താണ് പുരോഗമിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..