'ആയിരത്തി ഒന്നാമത്തെ കള്ളം' ശ്രദ്ധേയമാകുന്നു
എല്ലാ സൗഹൃദങ്ങളിലും യാത്ര ഒരു അഭിവാജ്യ ഘടകമാണ്, സൗഹൃദത്തിന്റെ ബലം കൂടാനും, ഓർമയുടെ താളുകളിൽ എന്നും ഓർത്തു വെക്കാനും ഒരുപിടി നല്ല മുഹൂർത്തങ്ങളും ആ യാത്രകൾ സമ്മാനിക്കും. അതുപോലെ ഒരു യാത്രയാണ് ഇതും
കൊച്ചി: സൗഹൃദത്തിന്‍റെയും യാത്രയുടെയും കഥ പറയുന്ന 'ആയിരത്തി ഒന്നാമത്തെ കള്ളം' എന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. നിതിന്‍ വിജയനാണ് 'ആയിരത്തി ഒന്നാമത്തെ കള്ളം' അണിയിച്ചൊരുക്കിയത്.
ചിത്രത്തെ കുറിച്ച് അണിയറപ്രവര്‍ത്തകര്‍ക്ക് പറയാനുള്ളത്
എല്ലാ സൗഹൃദങ്ങളിലും യാത്ര ഒരു അഭിവാജ്യ ഘടകമാണ്, സൗഹൃദത്തിന്റെ ബലം കൂടാനും, ഓർമയുടെ താളുകളിൽ എന്നും ഓർത്തു വെക്കാനും ഒരുപിടി നല്ല മുഹൂർത്തങ്ങളും ആ യാത്രകൾ സമ്മാനിക്കും. അതുപോലെ ഒരു യാത്രയാണ് ഇതും.
യാത്രയുടെ ആവേശത്തിൽ ഏറ്റവും നല്ല എക്സ്പീരിയൻസ് നൽകുന്നത് ഒരു ദിവസത്തെ പൊലീസ് സ്റ്റേഷനിലെ അകപ്പെടൽ ആണ്. അവിടുത്തെ ചില കഥ സന്ദര്‍ഭങ്ങളിലൂടെ നല്ല അനുഭവങ്ങളും നല്ല ഓർമകളും ചില തിരിച്ചറിവുകളും അവർക്കു ലഭിക്കുന്നു. കൂട്ടുകാർക്കും ഒപ്പം കാഴ്ചക്കാർക്കും. നർമത്തിൽ ചാലിച്ച ഒരു നല്ല മെസ്സേജ് സമൂഹത്തിനു നൽകുന്നുണ്ട് ആയിരത്തി ഒന്നാമത്തെ കള്ളം.