Asianet News MalayalamAsianet News Malayalam

'ഇമോജിയില്‍ മാറ്റമോ?', ഇതാ വേട്ടയ്യന്റെ ആദ്യ റിവ്യു, സസ്‍പെൻസുമായി അനിരുദ്ധ് രവിചന്ദര്‍

പതിവുപോലെ രജനികാന്ത് നായകനാകുന്ന വേട്ടയ്യനും ആദ്യ റിവ്യുവുമായി അനിരുദ്ധ് രവിചന്ദര്‍.

Vettaiyan review film music director Anirudh Ravichander gives hints hrk
Author
First Published Oct 5, 2024, 8:12 AM IST | Last Updated Oct 5, 2024, 8:12 AM IST

സമീപകാലത്ത് അനിരുദ്ധ് രവിചന്ദര്‍ സിനിമകളെ കുറിച്ച് നടത്തുന്ന അഭിപ്രായം ചര്‍ച്ചയായി മാറാറുണ്ട്. കേവലം വാക്കുകള്‍ കൊണ്ടല്ല ഇമോജികളാണ് സിനിമകള്‍ക്ക് റിവ്യു നല്‍കാറുള്ളത്. എന്നാല്‍ അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിലുള്ള ചിത്രങ്ങള്‍ക്കാണ് ഇങ്ങനെ റിവ്യു നല്‍കുന്നത് പതിവുള്ളത്. വേട്ടയ്യനും അനിരുദ്ധ് രവിചന്ദറിന്റെ സ്റ്റൈലൻ സിനിമാ റിവ്യുവെത്തിയിരിക്കുകയാണ് എന്നതാണ് പുതിയ റിപ്പോര്‍ട്ട്.

ഒരുപക്ഷേ രജനികാന്തിന്റെ വേട്ടയ്യൻ സിനിമയാണ് ആദ്യ റിവ്യുവുമാണ്. ലിയോയ്‍ക്ക് തീ ഇമോജികള്‍ നല്‍കിയത് സിനിമാ ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്നാല്‍ രജനികാന്തിന്റെ വേട്ടയ്യന് തീയില്ല, സിനിമാ റിവ്യുവില്‍ കപ്പുകളാണ് ഉള്ളതെന്നതാണ് പ്രധാനം. എന്തായാലും രജനികാന്തിന്റെ വേട്ടയ്യൻ മികച്ച സിനിമാ അനുഭവമാകും എന്ന സൂചനകള്‍ ഉണ്ട്.

സംവിധാനം ടി ജെ ജ്ഞാനവേലാണ്. യുഎ സര്‍ട്ടിഫിക്കറ്റാണ് രജനികാന്ത് നായകനായ ചിത്രത്തിന് എന്നാണ് റിപ്പോര്‍ട്ട്. ഛായാഗ്രഹണം എസ് ആർ കതിർ.
 രജനികാന്തിനൊപ്പം ഫഹദ് ഫാസിനു പുറമേ ചിത്രത്തില്‍ മഞ്‍ജു വാര്യർ, അമിതാബ് ബച്ചൻ, റാണ ദഗ്ഗുബാട്ടി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്‌ഡിന് കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരും മറ്റ് പ്രധാന താരങ്ങളായി ഉണ്ട്.

സംഗീതം അനിരുദ്ധ് രവിചന്ദർ നിര്‍വഹിക്കുന്നുവെന്നത് ചിത്രത്തിന്റെ ആകര്‍ഷമാണ്. കലാസംവിധാനം കെ കതിർ ആണ്. വസ്ത്രാലങ്കാരം അനു വർദ്ധൻ ആണ്. അൻപറിവ് രജനികാന്തിന്റെ വേട്ടയ്യന്റെ ആക്ഷൻ സംവിധാനം നിര്‍വഹിക്കുമ്പോള്‍ പിആര്‍ഒ ശബരി ആണ്.

Read More: പ്രണയാര്‍ദ്രമായ ഫ്രെയിം, 'ഒരു കട്ടില്‍ ഒരു മുറി'യുടെ റിവ്യു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios