യഥാര്‍ഥത്തില്‍ തൃഷ ആഗ്രഹിച്ചത് ആ താരത്തിന്റെ പേര്, പക്ഷേ..

തൃഷയ്‍ക്ക് ആ പേര് ലഭിക്കാത്തതിന് ഒരു കാരണവുമുണ്ട്.

 

Trisha Krishnan wished a different name report hrk

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് തൃഷ. തൃഷയെ തമിഴകം മാത്രമല്ല ഇന്ന് ഇന്ത്യയൊട്ടാകെ അറിയാം. ആ പേരിലായിരുന്നില്ല നടി തൃഷ സിനിമയില്‍ അറിയപ്പെടാൻ ആഗ്രഹിച്ചിരുന്നത്. സുഹാസിനി എന്ന പേരായിരുന്നത്രേ തെന്നിന്ത്യൻ താരം ആഗ്രഹിച്ചത്. പക്ഷേ നടി തൃഷ ഒരു സിനിമയിലും സുഹാസിനിയെന്ന ആ പേരില്‍ അറിയപ്പെട്ടിട്ടില്ല. സുഹാസിനി എന്ന താരം അതിനകം സിനിമയില്‍ ഉണ്ടായിരുന്നതെന്നതും വിജയിച്ചു എന്നതുമാകാം കാരണം. അതിനാല്‍ തൃഷയെന്ന പേര് തന്നെ സ്വീകരിക്കാൻ താരം സ്വീകരിക്കുകയായിരുന്നു. അടുത്തിടെ തൃഷയ്‍ക്ക് നിരവധി തമിഴ് സിനിമകളിലേക്കാണ് അവസരം ലഭിച്ചിരിക്കുന്നത്.

അജിത്ത് കുമാറിന്റെ വിഡാമുയര്‍ച്ചി എന്ന സിനിമയില്‍ തൃഷയാണ് നായിക. ടൊവിനോ തോമസ് നായകനാകുന്ന ഐഡന്റിറ്റി സിനിമയിലും നായിക തൃഷയാണ്. ചിരഞ്‍ജീവിയുടെ വിശ്വംഭരയിലും നായിക തൃഷയാണ്. ലിയോയാണ് തൃഷ നായികയായ ചിത്രങ്ങളില്‍ ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.

ദളപതി വിജയ്‍യുടെ ലിയോയുടെ വിജയ ആഘോഷ ചടങ്ങില്‍ നായിക തൃഷ വേദിയില്‍ സംസാരിച്ചപ്പോള്‍ പങ്കുവെച്ച കാര്യങ്ങളും ചര്‍ച്ചയായിരുന്നു. സത്യ എന്ന നായിക കഥാപാത്രമാകാൻ തന്നെ ലിയോയിലേക്ക് തെരഞ്ഞെടുത്തതിന് ലോകേഷ് കനകരാജിനോട് നന്ദിയുണ്ടെന്ന് തൃഷ പറഞ്ഞു. ലിയോയില്‍ എന്നെ കൊല്ലാതിരുന്നതില്‍ സന്തോഷമുണ്ട്. എല്‍സിയുവില്‍ എന്നെയും ഉള്‍പ്പെടുത്തിയത് അംഗീകാരമാണാണെന്നും താരം വ്യക്തമാക്കി.

ലിയോയില്‍ പാര്‍ഥിപൻ എന്ന നായക കഥാപാത്രമായിരുന്നു വിജയ്‍യുടേത്. തൃഷയുടെ സത്യ പാര്‍ഥിപന്റെ ഭാര്യ കഥാപാത്രമായിട്ടായിരുന്നു ലിയോയില്‍ ഉണ്ടായിരുന്നത്. വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ക്ക് ശേഷം തൃഷ എത്തിയപ്പോള്‍ ലിയോ എന്ന സിനിമ വൻ ഹിറ്റായി മാറിയിരുന്നു. കൊല്ലാതിരുന്നതില്‍ സന്തോഷം എന്ന തൃഷ പറയുമ്പോള്‍ ആരാധകര്‍ കണ്ടെത്തുന്ന സൂചന സത്യ എന്ന കഥാപാത്രം എല്‍സിയുടെ ഭാഗമാകാൻ സാധ്യതയുണ്ട് എന്നാണ്. എന്തായാലും ലിയോയും സത്യയുമൊക്കെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‍സില്‍ എത്തുമ്പോള്‍ ആവേശം വാനോളമാകും എന്നാണ് കരുതുന്നത്.

Read More: ഐഎഫ്എഫ്കെ രണ്ടാം ദിനം: 'ഷുഡ് ദി വിൻഡ് ഡ്രോപ്പ്' മുതൽ 'കിഷ്‌കിന്ധാ കാണ്ഡം' വരെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios