ടി എസ് സുരേഷ് ബാബു തിരിച്ചുവരവിന് ഒരുങ്ങുന്നു, 'ഡിഎൻഎ'യുടെ പോസ്റ്റർ പുറത്തുവിട്ടു
ടി എസ് സുരേഷ് ബാബുവിന്റെ സംവിധാനത്തിലുള്ള ചിത്രമാണ് 'ഡിഎൻഎ'.
ടി എസ് സുരേഷ് ബാബു തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. ടി എസ് സുരേഷ് ബാബു ചിത്രം 'ഡിഎൻഎ' മികച്ച ഒന്നാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വൻ വൻ ബജറ്റില്‍ ഒരുങ്ങുന്ന ഒരു ചിത്രമാണ് 'ഡിഎൻഎ'. സുരേഷ് ഗോപി, ഗോകുൽ സുരേഷ് എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെയാണ് 'ഡിഎൻഎ'യുടെ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്.
ചിത്രീകരണം നൂറു ദിവസത്തോളം നീണ്ടുനിൽക്കുന്നതായിരുന്നു. യുവനടൻ അഷ്ക്കർ സൗദാനാണ് ഈ ചിത്രത്തിലെ നായകൻ.
പൂർണ്ണമായും ഫൊറൻസിക് ബയോളജിക്കൽ ത്രില്ലർ ഴോണറിൽപ്പെടുന്നതാണ് ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന 'ഡിഎൻഎ' എന്ന ചിത്രം. ഹന്ന റെജി കോശി, ഇനിയ സാസ്വിക, ഗൗരി നന്ദ, സീതാ പാർവ്വതി, അജു വർഗീസ്, ലക്ഷ്‍മി റായ്, രൺജി പണിക്കര്‍ , ഇർഷാദ്, കോട്ടയം നസീർ, പത്മരാജ് രതീഷ്, കൈലാഷ്, രാജാ സാഹിബ്ബ്, സെന്തിൽ കൃഷ്‍ണ, റിയാസ് ഖാൻ ,പൊൻ വണ്ണൻ, രവീന്ദ്രൻ, ഡ്രാക്കുള സുധീർ, ഇടവേള ബാബു, കുഞ്ചൻ, അമീർ നിയാസ്, ശിവാനി, അമീർ നിയാസ്, കലാഭവൻ ഹനീഫ്, റോമ, സൂര്യ രാജേഷ് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.
കെ വി അബ്‍ദുൾ നാസറാണ് ചിത്രം നിര്‍മിക്കുന്നത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിര്‍മാണം. എ കെ സന്തോഷാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. എഡിറ്റിംഗ് ഡോൺ മാക്സ് ആണ്.
ടി എസ് സുരേഷ് ബാബുവിന്റെ പുതിയ ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി സ്റ്റണ്ട് സെൽവ, പഴനിരാജ്, കനൽക്കണ്ണൻ, റൺ രവി, എന്നിവരും കലാസംവിധാനം ശ്യാം കാർത്തികേയനും ആണ്. ചിത്രത്തിന്റെ മേക്കപ്പ് പട്ടണം റഷീദാണ്. രവിചന്ദ്രൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. കൊച്ചിയിലും ചെന്നൈയിലുമായിട്ടും ചിത്രീകരിക്കുന്ന ഈ ചിത്രത്തിന്റെ കോസ്റ്റ്യും ഡിസൈൻ നാഗരാജ്, ആക്ഷൻ സെൽവ പഴനി രാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ അനിൽ മേടയിൽ. പ്രൊഡക്ഷൻ കൺട്രോളർ അനീഷ് ജി പെരുമ്പിലാവ്, പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ ഷാലു പേയാട് എന്നിവരാണ്.
Read More: 'ശിവാഞ്‍ജലി'യെ തെരഞ്ഞുമടുത്ത 'സാന്ത്വന'ത്തിൽ രണ്ടാം കലഹമോ ?', റിവ്യു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക