അന്ന് എയര്‍ ഗൺ കൊണ്ട് വെടിയേറ്റ തെരുവുനായയെ ദത്തെടുത്തു, ഇപ്പോൾ ഇങ്ങനെയൊരു ആവശ്യവും; ശൈഖ് ഹംദാന്‍റെ മൃഗസ്നേഹം!

ശനിയാഴ്ചയാണ് ഇക്കാര്യം അഭ്യര്‍ത്ഥിച്ച് ശൈഖ് ഹംദാന്‍ സ്റ്റോറി പങ്കുവെച്ചത്. 

Sheikh Hamdan shared instagram story suggesting name for his puppy went viral

ദുബൈ: ഈ നായക്കുട്ടിക്കൊരു പേര് നിര്‍ദ്ദേശിക്കാമോ? പെണ്‍ നായക്കുട്ടികൾക്ക് ഇണങ്ങുന്ന പേര് വേണം? ചോദിച്ചത് ദുബൈ കിരീടാവകാശിയാണ്. അതും സോഷ്യല്‍ മീഡിയയിലൂടെ...

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വെളുപ്പും ഗ്രേ നിറവുമുള്ള ഒരു നായക്കുട്ടിയുടെ പടം പങ്കുവെച്ച് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഈ ചോദ്യം ചോദിച്ചത്. നിരവധി പേരുകള്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ നിര്‍ദ്ദേശിച്ചു. ഒടുവില്‍ താന്‍ തെരഞ്ഞെടുത്ത പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ശൈഖ് ഹംദാന്‍. 'ലൂണ' എന്നാണ് ശൈഖ് ഹംദാന്‍ നായക്കുട്ടിക്ക് നല്‍കിയ പേര്. ലാറ്റിന്‍ ഉത്ഭവമുള്ള പേരിന്‍റെ അര്‍ത്ഥം 'ചന്ദ്രന്‍' എന്നാണ്. 

ശനിയാഴ്ചയാണ് തന്‍റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ അദ്ദേഹം പേര് നിര്‍ദ്ദേശിക്കാമോയെന്ന് അഭ്യര്‍ത്ഥിച്ചത്. ശൈഖ് ഹംദാന്‍റെ ദയയും വിശാല മനസ്സും പല സന്ദര്‍ഭത്തിലും പ്രകടമായതാണ്. അദ്ദേഹത്തിന്‍റെ മൃഗങ്ങളോടുള്ള സ്നേഹത്തിനും പല ഉദാഹരണങ്ങളുമുണ്ട്. പലപ്പോഴും അദ്ദേഹം മൃഗങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കാറുണ്ട്. 2022ല്‍ എയര്‍ ഗണ്‍ പെല്ലറ്റ് കൊണ്ട് ഗുരുതരമായി പരിക്കേറ്റ തെരുവുനായയെ അദ്ദേഹം രക്ഷപ്പെടുത്തിയിരുന്നു. ആ നായയെ അദ്ദേഹം ദത്തെടുക്കുകയും ഗ്രേസ് എന്ന് പേര് നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്‍സ്റ്റാഗ്രാമിലൂടെ മൂന്ന് നായക്കുട്ടികള്‍ക്ക് ഇടാന്‍ യോജിക്കുന്ന പേര് അദ്ദേഹം ചോദിച്ചിരുന്നു. മൃഗങ്ങളെ വളരെയേറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ശൈഖ് ഹംദാൻ. 

Sheikh Hamdan shared instagram story suggesting name for his puppy went viral

Latest Videos
Follow Us:
Download App:
  • android
  • ios