ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: മത്സരഫലം പ്രവചിച്ച് മുന്‍ ഓസീസ് താരം; ഇഷ്ടപ്പെട്ട താരങ്ങളേയും വെളിപ്പെടുത്തുന്നു

മത്സരഫലത്തെ കുറിച്ചും തിളങ്ങാന്‍ സാധ്യതയുള്ള താരങ്ങളെ കുറിച്ചും സംസാരിക്കുകയാണ് ഹോഗ്.

former australian spinner predicts border gavaskar trophy winner

പെര്‍ത്ത്: വരാനിരിക്കുന്ന ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ തന്റെ ഇഷ്ടതാരങ്ങളെ തിരഞ്ഞെടുത്ത് മുന്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടെസ്റ്റ് പരമ്പര വെള്ളിയാഴ്ച്ച പെര്‍ത്തിലാണ് ആരംഭിക്കുന്നത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമാണ്. എന്നാല്‍ ഇന്ത്യക്ക് നാല് ടെസ്റ്റുകളെങ്കിലും ജയിച്ചാല്‍ മാത്രമെ മറ്റു ടീമുകളുടെ ഫലത്തെ ആശ്രയിക്കാതെ ഫൈനലിലെത്താന്‍ സാധിക്കൂ.

ഇതിനിടെ മത്സരഫലത്തെ കുറിച്ചും തിളങ്ങാന്‍ സാധ്യതയുള്ള താരങ്ങളെ കുറിച്ചും സംസാരിക്കുകയാണ് ഹോഗ്. മുന്‍ ഓസീസ് സ്പിന്നറുടെ വാക്കുകള്‍... ''ഇന്ത്യയെ 3-2 നെങ്കിലും ഓസ്‌ട്രേലിയ മറികടക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ഓസീസ് പെര്‍ത്തിലും ബ്രിസ്ബേനിലും പിന്നെ പകല്‍-രാത്രി ടെസ്റ്റ് നടക്കുന്ന അഡ്ലെയ്ഡിലും ഓസീസ് ജയിക്കും. ഓസീസിന്റെ പേസ് അറ്റാക്ക് ഇന്ത്യക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തും. പേസി - ബൗണ്‍സി - സ്വിംഗിംഗ് പിച്ചുകളില്‍ ഇന്ത്യ ഒരു തന്ത്രപരമായ വെല്ലുവിളി നേരിടും. അഡ്‌ലെയ്ഡില്‍ പിങ്ക് ബോള്‍ ടെസ്റ്റിലും ഇന്ത്യക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല.'' ഹോഗ് പറഞ്ഞു.

ബൂം..! ഐസിസി ടി20 റാങ്കിംഗില്‍ കുതിച്ചുയര്‍ന്ന് തിലകും സഞ്ജുവും; ഒരാള്‍ ആദ്യ പത്തില്‍

അതേസമയം, ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും പ്ലേയിംഗ് ഇലവനില്‍ എത്തണമെന്ന് ഹോഗ് പറഞ്ഞു. '''അശ്വിനും ജഡേജയും കളിക്കണമെന്ന് ഞാന്‍ കരുതുന്നു. ആദ്യ ഇന്നിംഗ്സില്‍ ജഡേജയ്്ക്ക് നന്നായി പന്തെറിയാന്‍ സാധിക്കും. അദ്ദേഹത്തിന്റെ പന്തുകല്‍ സ്‌കിഡ് ചെയ്യുന്നത് ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാരെ ബുദ്ധിമുട്ടിക്കും. മൂന്നാം ദിവസങ്ങളില്‍ അശ്വിനും നേട്ടമുണ്ടാക്കാന്‍ സാധിക്കും. ടെസ്റ്റ് മത്സരത്തിന്റെ വ്യത്യസ്ത ദിവസങ്ങളില്‍ ടീമിന് നേട്ടമുണ്ടാക്കാന്‍ ഇരുവര്‍ക്കും കഴിയും.'' ഹോഗ് കൂട്ടിചേര്‍ത്തു.

ഓസീസിനെതിരെ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുയെ സാധ്യതാ ഇലവന്‍: യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, ദേവ്ദത്ത് പടിക്കല്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറല്‍, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര (ക്യാപ്റ്റന്‍).

Latest Videos
Follow Us:
Download App:
  • android
  • ios