'പുഷ്‍പ 2' ലൊക്കേഷനിലെത്തിയ വിശിഷ്‍ടാതിഥി; ചിത്രം പങ്കുവച്ച് നിര്‍മ്മാതാക്കള്‍

ഡിസംബര്‍ 6 ന് തിയറ്ററുകളില്‍

ss rajamouli visits the location of pushpa 2 makers share the photo allu arjun sukumar fahadh faasil

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ നിലവില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രങ്ങളില്‍ പ്രധാനമാണ് പുഷ്പ 2. അല്ലു അര്‍ജുനെ ടൈറ്റില്‍ കഥാപാത്രമാക്കി സുകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ആക്ഷന്‍ ഡ്രാമ ചിത്രത്തിന്‍റെ സീക്വല്‍. ഓഗസ്റ്റ് 15 ന് എത്തുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്. എന്നാല്‍ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിട്ടതിനാല്‍ ഡിസംബര്‍ 6 ലേക്ക് റിലീസ് നീട്ടിയിരിക്കുകയാണ് ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്‍റെ ലൊക്കേഷന്‍ സന്ദര്‍ശിച്ച ഒരു വിശിഷ്ടാതിഥിയുടെ ചിത്രം അണിയറക്കാര്‍ പങ്കുവച്ചിരിക്കുകയാണ്. തെലുങ്ക് സിനിമയെ പാന്‍ ഇന്ത്യന്‍ തലത്തിലേക്ക് ഉയര്‍ത്തിയ സംവിധായകന്‍ എസ് എസ് രാജമൗലി ആണ് അത്.

ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് ആണ് സോഷ്യല്‍ മീഡ‍ിയയിലൂടെ ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. രാജമൗലിക്കൊപ്പം നില്‍ക്കുന്ന പുഷ്പ 2 സംവിധായകന്‍ സുകുമാറിനെയും ചിത്രത്തില്‍ കാണാം. ദക്ഷിണേന്ത്യ, ഇത്തരേന്ത്യ വ്യത്യാസമില്ലാതെ പ്രേക്ഷകര്‍ക്കിടയില്‍ കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രമാണ് പുഷ്പ 2. 2001 ല്‍ പുറത്തെത്തിയ ആദ്യ ഭാഗത്തിന്‍റെ ഹിന്ദി പതിപ്പ് മാത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. 

അല്ലു അര്‍ജുന്‍ ടൈറ്റില്‍ കഥാപാത്രമാവുന്ന ചിത്രത്തില്‍ പ്രതിനായകനാവുന്നത് ഫഹ​ദ് ഫാസില്‍ ആണ്. രശ്മിക മന്ദാനയാണ് നായിക. ഫഹദിന്‍റെ കഥാപാത്രത്തിന് രണ്ടാം ഭാ​ഗത്തില്‍ ആദ്യ ഭാഗത്തേക്കാള്‍ കൂടുതല്‍ പ്രാധാന്യം ഉണ്ടാവുമെന്നാണ് അറിയുന്നത്. കഥ ചോരാതെ ഇരിക്കാനായി ക്ലൈമാക്സ് അതീവ രഹസ്യ സ്വഭാവത്തോടെയാണ് സുകുമാര്‍ ചിത്രീകരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സെറ്റില്‍ മൊബൈല്‍ ഫോണിന് കര്‍ശന നിരോധനമാണ് ഏര്‍പ്പെടുത്തിയിരുന്നത്. പോരാത്തതിന് തിരക്കഥയും ഏറ്റവും തെരഞ്ഞെടുക്കപ്പെട്ട ആളുകള്‍ക്ക് മാത്രമാണ് വായിക്കാന്‍ നല്‍കിയിരുന്നതെന്നും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ALSO READ : സാം സിഎസിന്‍റെ സംഗീതം; 'കൊണ്ടലി'ലെ വീഡിയോ ഗാനം എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios