'കേട്ടതൊന്നുമല്ല എമ്പുരാൻ, അതുക്കും മേലെ', ഒടുവില്‍ വാചാലനായി മോഹൻലാല്‍
പൃഥ്വിരാജിന്റെ എമ്പുരാനെ കുറിച്ച് മോഹൻലാല്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു.
മലയാളം ഒന്നടങ്കം കാത്തിരിക്കുന്ന ഒരു ചിത്രമാണ് എമ്പുരാൻ.വൻ ക്യാൻവാസിലാണ് ചിത്രം ചിത്രീകരിക്കുന്നത്. മോഹൻലാല്‍ വീണ്ടും പൃഥ്വിരാജിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷയിലും ആണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകൻ പൃഥ്വിരാജ് സുകുമാരനും നടൻ മോഹൻലാലും.
മാര്‍ച്ച് 27നാണ് ചിത്രത്തിന്റെ റിലീസ്. മലയാളത്തിനു പുറമേ തെലുങ്കിലും ഹിന്ദിയിലും കന്നഡയിലും തമിഴിലും എമ്പുരാൻ പ്രദര്‍ശനത്തിന് എത്തും. ഒരു പോസ്റ്റര്‍ പുറത്തുവിട്ടാണ് എമ്പുരാൻ സിനിമയുടെ അപ്ഡേറ്റ് വെളിപ്പെടുത്തിയിരിക്കുന്നത്. കേട്ടതൊന്നുമല്ല എമ്പുരാനെന്ന് സൂചിപ്പിക്കുന്ന ഒന്നാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍. ഒരു നടനെന്ന നിലയില്‍ എമ്പുരാനിലെ കഥാപാത്രം പ്രത്യേകതയുള്ളതാണെന്നും നടൻ മോഹൻലാല്‍ വ്യക്തമാക്കുന്നു. സംവിധായകൻ പൃഥ്വിരാജിനെയും മോഹൻലാല്‍ അഭിനന്ദിക്കുന്നു. പ്രേക്ഷകരോടും നന്ദി പറയുന്നു മോഹൻലാല്‍
ലൂസിഫറിന്റെ രണ്ടാം ഭാഗായി എമ്പുരാൻ സിനിമ എത്തുമ്പോള്‍ മലയാളത്തിനാകെ അഭിമാനമായി മാറുമെന്നാണ് പ്രതീക്ഷ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി ചിത്രത്തില്‍ മോഹൻലാല്‍ എത്തിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ബിസിനസ് നേടി ലൂസിഫര്‍ തിളങ്ങിയിരുന്നു. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യം എന്ന് റിപ്പോര്‍ട്ടുണ്ട്. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയെന്നാണ് അപ്ഡേറ്റുകളില് നിന്ന് മനസിലാകുന്നത്.
ഖുറേഷി എബ്രമായി ലൂസിഫറിന്റെ അവസാന ഭാഗത്ത് പ്രത്യക്ഷപ്പെട്ട മോഹൻലാലിന്റെ എമ്പുരാൻ സ്റ്റൈലിഷ് സിനിമ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംവിധായകൻ പൃഥിരാജും മോഹൻലാല്‍ നായകനാകുന്ന ചിത്രത്തില്‍ നിര്‍ണായക വേഷത്തിലുണ്ടാകുമ്പോള്‍ ഗോവര്‍ദ്ധനായി ഇന്ദ്രജിത്ത്, ജതിൻ രാംദാസായി ടൊവിനോ തോമസ് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളായും ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സുജിത് വാസുദേവാണ്. മലയാളത്തിനു പുറത്തെയും താരങ്ങള്‍ മോഹൻലാല്‍ ചിത്രത്തില്‍ ഉണ്ടാകും എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Read More: ഇനി സീതാരാമം സംവിധായകനൊപ്പം പ്രഭാസെത്തും, സിനിമയുടെ അപ്ഡേറ്റ് പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക