'വിശ്വരൂപത്തിലും ഇതാണ് ചെയ്തത്': അമരന്‍ സിനിമയ്ക്കെതിരെ എസ്ഡിപിഐ പ്രതിഷേധം, കമല്‍ഹാസന്‍റെ കോലം കത്തിച്ചു

ശിവകാർത്തികേയൻ നായകനായ അമരൻ എന്ന ചിത്രത്തിനെതിരെ എസ്ഡിപിഐ പ്രതിഷേധിച്ചു. ചിത്രം മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ആരോപണം. 

SDPI protests against portrayal of Muslims in Amaran Protesters burning an effigy of Kamal Haasan

ചെന്നൈ: ശിവകാർത്തികേയൻ നായകനായി എത്തിയ അമരൻ വന്‍ വിജയമാണ് തീയറ്ററില്‍ നേടുന്നത്. കമൽഹാസന്‍റെ രാജ് കമൽ ഫിലിംസ് ഇന്‍റര്‍നാഷണലാണ് ചിത്രം നിര്‍മ്മിച്ചത്. അതേ സമയം കഴിഞ്ഞ ദിവസം ചെന്നൈയിലെ രാജ് കമൽ ഫിലിംസ്  ഓഫീസിന് മുന്നിൽ മുസ്ലീങ്ങളെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ)യുടെ പ്രതിഷേധം.

കമല്‍ഹാസന്‍റെ കോലവും പ്രതിഷേധക്കാര്‍ കത്തിച്ചു. 150 ഓളം എസ്ഡിപിഐ പ്രവർത്തകരാണ് ചെന്നൈ ആൽവാർപേട്ടിലെ രാജ് കമല്‍ ഓഫീസിന് മുന്നില്‍ ചിത്രത്തിനെതിരെ മുദ്രാവാക്യം വിളിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് ഓഫീസിന്  പോലീസ് സുരക്ഷ ശക്തമാക്കി. തമിഴ്‌നാട് സർക്കാർ സിനിമയെ പിന്തുണയ്ക്കരുതെന്നും ഉടൻ നിരോധിക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. കമൽഹാസന്‍റെ കോലം കത്തിക്കുകയും ചെയ്തു. കമല്‍ഹാസന്‍റെ പിറന്നാൾ ദിനത്തിലായിരുന്നു പ്രതിഷേധം.

അമരൻ എന്ന സിനിമ ജനങ്ങൾക്കിടയിൽ ന്യൂനപക്ഷ വിരുദ്ധ വികാരങ്ങൾ ഉണ്ടാക്കാന്‍ കാരണമാക്കുമെന്നും. ഇത് ഒരു ബയോപിക് അല്ല. മറിച്ച് മുസ്ലീങ്ങൾക്കെതിരെ വിദ്വേഷം വിതയ്ക്കാനാണ് നിർമ്മിച്ചതാണെന്നും.നേരത്തെ കമൽഹാസൻ വിശ്വരൂപം എന്ന സിനിമ നിർമ്മിച്ചിരുന്നു, അതിൽ മുസ്ലീങ്ങളോടുള്ള വിദ്വേഷവും ഉണ്ടായിരുന്നുവെന്നും എസ്ജിപിഐ സ്റ്റേറ്റ് സെക്രട്ടറി എസ്എ കരീം പറഞ്ഞു.

അതേ സമയം അമരന്‍ വന്‍ വിജയം നേടുകയാണ്.  അമരൻ ആഗോളതലത്തില്‍ 250 കോടിയലിധകം നേടിയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മാത്രമുള്ള കളക്ഷന്റെ കണക്കുകളും ചിത്രത്തിന്റെ വിജയമാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ മാത്രം ചിത്രം 177 കോടി നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കശ്മീരില്‍ വീരമൃത്യു വരിച്ച മേജര്‍ മുകുന്ദ് വരദരാജായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. രാജ്‍കുമാര്‍ പെരിയസ്വാമിയാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സായി പല്ലവി മേജര്‍ മുകുന്ദിന്‍റെ ഭാര്യ ഇന്ദു റബേക്ക വര്‍ഗീസായി അഭിനയിച്ചിരിക്കുന്നു. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്‍റെ സംഗീതം. 

വിജയ്, രജനികാന്ത് ചിത്രങ്ങള്‍ക്കും സാധിക്കാത്ത കാര്യം! ഒടിടി റിലീസില്‍ അപൂര്‍വ്വതയുമായി 'അമരന്‍'

അമരന്‍ സിനിമയില്‍ 'മേജര്‍ മുകുന്ദിന്‍റെ ജാതി പറയാത്തത് എന്ത്' എന്ന് ചിലര്‍; കിടിലന്‍ മറുപടി നല്‍കി സംവിധായകന്‍

Latest Videos
Follow Us:
Download App:
  • android
  • ios