സണ്ണി ലിയോണ്‍ നായികയായ മലയാളം സീരീസിന്റെ ചിത്രീകരണത്തിനിടെ നടൻ ശരത് അപ്പാനിക്ക് പരുക്ക്
പാൻ ഇന്ത്യൻ സുന്ദരി എന്ന സീരീസിന്റെ ചിത്രീകരണത്തിനിടെയാണ് പരുക്കേറ്റത്.
സണ്ണി ലിയോണ്‍ പ്രധാന വേഷത്തിലെത്തുന്ന സീരീസിന്റെ ചിത്രീകരണത്തിനിടെ യുവ നടൻ ശരത് അപ്പാനിക്ക് പരുക്കേറ്റു. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടന് പരുക്കേറ്റത്. കാലിന് ക്ഷതമേറ്റ നടന് ഉടൻ തന്നെ വൈദ്യസഹായം നല്‍കി. പരുക്ക് സാരമായതല്ല എന്നാണ് റിപ്പോര്‍ട്ട്.
ഒരു 'പാൻ ഇന്ത്യൻ സുന്ദരി' സീരീസിന്റെ ടീസര്‍ വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മാളവികയും നായികയാകുമ്പോള്‍ അപ്പാനി ശരത്ത് സീരീസില്‍ നായകനായി എത്തുന്നു. ഒരു 'പാൻ ഇന്ത്യൻ സുന്ദരിയുടെ കഥയും സംവിധാനവും സതീഷാണ്. പ്രിൻസി ഡെന്നിയും ലെനിൻ ജോണിയും തിരക്കഥ എഴുതുന്നു.
'പാൻ ഇന്ത്യൻ സുന്ദരി' മലയാളത്തിലെ ആദ്യത്തെ ബിഗ് ബജറ്റ് കോമഡി ആക്ഷൻ ത്രില്ലര്‍ സീരീസാണ്. സണ്ണി ലിയോണ്‍ ഒരു മലയാളം സീരീസില്‍ എത്തുന്നതും പാൻ ഇന്ത്യൻ സുന്ദരിയിലൂടെയാണ് എന്ന ഒരു പ്രത്യേകതയുമുണ്ട്. പാൻ ഇന്ത്യൻ സുന്ദരി എച്ച്‍ആര്‍ ഒടിടിയിലൂടെയാണ് റിലീസ് ചെയ്യുക. ശ്രീന പ്രതാപൻ എച്ച്ആര്‍ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് പാൻ ഇന്ത്യൻ സുന്ദരി നിര്‍മിക്കുന്നത്.
തമിഴിലും കന്നഡയിലും തെലുങ്കിലും ഹിന്ദിയിലുമായുള്ള സീരീസില്‍ മണിക്കുട്ടൻ, ജോണി ആന്റണി, ജോൺ വിജയ്, ഭീമൻ രഘു, സജിത മഠത്തിൽ, കോട്ടയം രമേശ് ,അസീസ് നെടുമങ്ങാട്, ഹരീഷ് കണാരൻ, നോബി മർക്കോസ് തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. പാൻ ഇന്ത്യൻ സുന്ദരിയുടെ സംഗീത സംവിധാനം ശ്യാം പ്രസാദാണ്. ഛായാഗ്രഹണം രവിചന്ദ്രൻ നിര്‍വഹിക്കുന്നു. കലാസംവിധാനം മധു രാഘവനും പശ്ചാത്തല സംഗീതം ഗോപി സുന്ദറും കൊറിയോഗ്രാഫർ ഡിജെ സിബിനും സ്റ്റണ്ട് അഭിഷേക് ശ്രീനിവാസും ചീഫ് അസോസിയേറ്റ് അനന്തു പ്രകാശനും ലൈൻ പ്രൊഡ്യൂസർ എൽദോ സെൽവരാജും എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ സംഗീത് ശ്രീകണ്ഠനും നിര്‍വഹിക്കുന്ന പാൻ ഇന്ത്യൻ സുന്ദരിയുടെ പിആര്‍ഒ ആതിര ദില്‍ജിത്തും ആണ്.
Read More: ജനുവരിയിലില്ല, തങ്കലാനെത്താൻ കുറച്ച് കാത്തിരിക്കണം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക