Asianet News MalayalamAsianet News Malayalam

ഒടുവില്‍ ക്ഷണം സ്വീകരിച്ച് താരം; ബിഗ് ബോസ് 18 ലെ ആദ്യ മത്സരാര്‍ഥിയെ പ്രഖ്യാപിച്ച് സംവിധായകന്‍

'ഖാത്രോണ്‍ കെ ഖിലാഡി' ഫിനാലെ വേദിയിലാണ് പ്രഖ്യാപനം

rohit shetty announced nia sharma as the first contestant of bigg boss 18
Author
First Published Sep 30, 2024, 5:46 PM IST | Last Updated Sep 30, 2024, 5:46 PM IST

ഇന്ത്യന്‍ ടെലിവിഷനിലെ ഏറ്റവും ജനപ്രിയമായ റിയാലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ് ബോസ്. ഇന്ത്യയില്‍ ബിഗ് ബോസ് ആദ്യം തുടങ്ങിയ ഹിന്ദി ഭാഷയില്‍ ആരംഭിക്കാനിരിക്കുന്നത് ഷോയുടെ 18-ാമത് സീസണ്‍ ആണ്. പതിവുപോലെ സല്‍മാന്‍ ഖാന്‍ അവതാരകനാവുന്ന ഷോ ഒക്ടോബര്‍ 6 നാണ് ആരംഭിക്കുക. ഇപ്പോഴിതാ ഉദ്ഘാടന എപ്പിസോഡിന് മുന്‍പേ ഷോയിലെ ആദ്യത്തെ മത്സരാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഹിന്ദിയിലെ തന്നെ സ്റ്റണ്ട് റിയാലിറ്റി ഷോ ആയ ഖാത്രോണ്‍ കെ ഖിലാഡിയുടെ 14-ാം സീസണിന്‍റെ ഫൈനല്‍ എപ്പിസോഡ് ഞായറാഴ്ചയാണ് നടന്നത്. ബിഗ് ബോസ് പ്രക്ഷേപണം ചെയ്യാറുള്ള കളേഴ്സ് ചാനലില്‍ തന്നെയാണ് ഖാത്രോണ്‍ കെ ഖിലാഡിയും നടക്കുന്നത്. ഷോയുടെ ഫിനാലെ വേദിയില്‍ വച്ച് ചലച്ചിത്ര സംവിധായകനായ അവതാരകന്‍ രോഹിത് ഷെട്ടിയാണ് ബിഗ് ബോസ് 18 ലെ ആദ്യ മത്സരാര്‍ഥി ആരെന്നത് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ടെലിവിഷന്‍ താരം നിയ ശര്‍മ്മയാണ് അത്. നിയയുടെ സാന്നിധ്യത്തിലാണ് രോഹിത് ഷെട്ടി ഇക്കാര്യം പ്രഖ്യാപിച്ചത്. ഖാത്രോണ്‍ കെ ഖിലാഡി ഫിനാലെ എപ്പിസോഡിലെ അതിഥികളില്‍ ഒരാളായിരുന്നു നിയ.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nia Sharma (@niasharma90)

 

പ്രഖ്യാപന സമയത്ത് എല്ലാവരും അഭിനന്ദനവുമായി എത്തിയപ്പോള്‍ പരിഭ്രമം നിറഞ്ഞ ഒരു ചിരിയായിരുന്നു നിയയുടെ മുഖത്ത്. മുന്‍പ് ബിഗ് ബോസിന്‍റെ പല സീസണുകളിലും നിയയെ മത്സരാര്‍ഥിയാക്കാന്‍ അണിയറക്കാര്‍ സമീപിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അപ്പോഴൊക്കെയും നടി നോ പറയുകയായിരുന്നു. അതേസമയം ബിഗ് ബോസ് 18 ഏറെ പ്രത്യേകതകളോടെയാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുക എന്നാണ് വിവരം. ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ നിയ ശര്‍മ്മയുടെ പേര് മാത്രമാണ് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ പല പേരുകളും സോഷ്യല്‍ മീഡിയയില്‍ അനൗദ്യോഗികമായി പ്രചരിക്കുന്നുണ്ട്. 

ALSO READ : മുജീബ് മജീദിന്‍റെ സംഗീതം; 'കിഷ്‍കിന്ധാ കാണ്ഡ'ത്തിലെ ഗാനമെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios