അമല്‍ നീരദ് എന്തൊക്കെയാകും ഒളിപ്പിച്ചുവെച്ചിട്ടുണ്ടാകുക?, ബോഗയ്‍ൻവില്ല അപ്‍ഡേറ്റ്

നിഗൂഢത നിറച്ച ബോഗയ്‍ൻവില്ല എന്ന സിനിമയുടെ അപ്‍ഡേറ്റ് പുറത്ത്.

Amal Neerad Bougainvillea upcoming film update out hrk

അമല്‍ നീരദ് ആരാധകര്‍ക്ക് വിശ്വാസമുള്ള സംവിധായകൻ ആണ്. വിജയ പരാജയങ്ങള്‍ക്കപ്പുറം ഒരു വേറിട്ട ചിത്രമായിരിക്കും അമല്‍ നീരദിന്റേതെന്ന് വിശ്വാസമുണ്ട് പ്രേക്ഷകര്‍. അമല്‍ നീരദിന്റെ സംവിധാനത്തില്‍ വരാനിരിക്കുന്ന ചിത്രം ബോഗയ്‍ൻവില്ലയാണ്. അമല്‍ നീരദിന്റെ ബോഗയ്‍ൻവില്ല എന്ന സിനിമയുടെ അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്.

വിദേശത്തെ വിതരണം ഫാര്‍ ഫിലിംസാണ്. ഇക്കാര്യം പ്രഖ്യാപിച്ച് ഒരു പോസ്റ്ററും ചിത്രത്തിന്റേതായി പുറത്തുവിട്ടിട്ടുണ്ട്. അമല്‍ നീരദ് ബോഗയ്‍ൻവില്ല സിനിമയില്‍ എന്തൊക്കെ അത്ഭുതങ്ങളാകും കാത്തുവെച്ചിട്ടുണ്ടാകുകയെന്ന ആകാംക്ഷയിലാണ് ആരാധകര്‍.
അമല്‍ നീരദിന്റേതായി വരാനിരിക്കുന്ന ബോഗയ്‍ൻവില്ല ചിത്രത്തില്‍ ചാക്കോച്ചനും ഫഹദും ജ്യോതിര്‍മയിയുമാണ് പ്രധാന കഥാപാത്രങ്ങളായി ഉണ്ടാകുക.

സംവിധായകൻ അമല്‍ നീരദിന്റെ ചിത്രമായി ഒടുവില്‍ എത്തിയത് മമ്മൂട്ടിയുടെ ഭീഷ്‍മ പര്‍വമാണ്. നായകൻ മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രമായി മാറാൻ ഭീഷ്‍മ പര്‍വത്തിന് സാധിച്ചിരുന്നു. സ്റ്റൈലിഷായി നിറഞ്ഞാടിയിരുന്നു നടൻ മമ്മൂട്ടി. ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, സ്രിദ്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നത്.

ആക്ഷനിലും സംഭാഷണങ്ങളിലും' ഭീഷ്‍മ പര്‍വം സിനിമയില്‍ മമ്മൂട്ടി വലിയ മികവ് കാട്ടിയിരിക്കുന്നു. സംവിധായകൻ അമല്‍ നീരദിന്റെ സ്റ്റൈലിഷ് മെയ്‍ക്കിംഗ് തന്നെയാണ് ഭീഷ്‍മ പര്‍വത്തിന്റെ പ്രധാന ആകര്‍ഷണം. ക്രൈം ഡ്രാമയായിട്ടാണ് ഭീഷ്‍മ പര്‍വം സിനിമ എത്തിയിരിക്കുന്നതെങ്കിലും വൈകാരികാംശങ്ങളുള്ള കുടുംബ പശ്ചാത്തലവും ചിത്രത്തില്‍ ഇഴചേര്‍ന്ന് നില്‍ക്കുന്നു.  അമല്‍ നീരദും ദേവദത്ത് ഷാജിയുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്.  അമല്‍ നീരദ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രാഹണം ആനന്ദ് സി ചന്ദ്രനാണ്. സംഗീതം സുഷിൻ ശ്യാം ആണ്.

Read More: മമ്മൂട്ടി നല്‍കുന്നത് വലിയ സൂചനയോ?, എന്താണ് സംഭവിക്കുന്നതെന്ന് ആശങ്ക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios