തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് മിനിമം വരേണ്ടത് അത്രയും കളക്ഷന്‍! വിതരണാവകാശത്തില്‍ ഞെട്ടിച്ച് 'പുഷ്‍പ 2'

ചിത്രം ഡിസംബറില്‍ തിയറ്ററുകളില്‍. അല്ലു അര്‍ജുനൊപ്പം ഫഹദ് ഫാസിലും

pushpa 2 got record theatrical rights in telugu states allu arjun sukumar fahadh faasil

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഇന്ന് ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രമാണ് അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ 2. അല്ലു അര്‍ജുന്‍റെ കരിയര്‍ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയ ചിത്രമായിരുന്നു 2021 ല്‍ പുറത്തെത്തിയ പുഷ്‍പ. ഹിന്ദി പതിപ്പ് മാത്രം 200 കോടി ക്ലബ്ബില്‍ എത്തിയ ചിത്രമായതിനാല്‍ ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കിടയിലും വലിയ കാത്തിരിപ്പ് ആണ് പുഷ്പ 2 ന്. പ്രീ റിലീസ് ബിസിനസില്‍ വിസ്മയിപ്പിക്കല്‍ തുടര്‍ന്നുകൊണ്ടേ ഇരിക്കുകയാണ് പുഷ്പ 2. ഇപ്പോഴിതാ തെലുങ്ക് സംസ്ഥാനങ്ങളിലെ തിയറ്റര്‍ വിതരണാവകാശത്തിന്‍റെ വില്‍പ്പനയിലും അത് ആവര്‍ത്തിച്ചിരിക്കുകയാണ്.

ഓരോ പ്രദേശങ്ങള്‍ തിരിച്ചുള്ള തിയറ്റര്‍ വിതരണാവകാശത്തിന്‍റെ കണക്കുകള്‍ ട്രാക്ക് ടോളിവുഡ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുപ്രകാരം നിസാമില്‍ പുഷ്പ 2 നേടിയിരിക്കുന്നത് 80 കോടിയാണ്. സീഡഡില്‍ 30 കോടി, ഗുണ്ടൂരില്‍ 15.25 കോടി, കൃഷ്ണയില്‍ 12.50 കോടി, നെല്ലൂരില്‍ 7.25 കോടി എന്നിങ്ങനെയും നേടിയിട്ടുണ്ട്. തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് പുഷ്പ 2 ന് തിയറ്റര്‍ വിതരണാവകാശത്തിലൂടെ ലഭിച്ച ആകെ തുക 194 കോടിയാണെന്ന് പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍ക് പറയുന്നു. 

പുഷ്പ 2 എത്രത്തോളം വലിയ പ്രതീക്ഷയാണ് ഇന്‍ഡസ്ട്രിയില്‍ സൃഷ്ടിക്കുന്നത് എന്നതിന്‍റെ തെളിവാണ് ഈ തുക. അതേസമയം ചിത്രം വമ്പന്‍ വിജയം നേടേണ്ടത് ചലച്ചിത്ര വ്യവസായത്തെ സംബന്ധിച്ച് അത്രയും ആവശ്യവുമായിരിക്കുകയാണ്. തെലുങ്ക് സംസ്ഥാനങ്ങളില്‍ ചിത്രം ഹിറ്റ് സ്റ്റാറ്റസ് നേടണമെങ്കില്‍ 350 ഏറ്റവും കുറഞ്ഞത് 350 കോടിയെങ്കിലും അവിടെനിന്ന് കളക്റ്റ് ചെയ്യണം. മൈത്രി മൂവി മേക്കേഴ്സും സുകുമാര്‍ റൈറ്റിംഗ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നവംബര്‍ ആദ്യം ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്. 

ALSO READ : ഛായാഗ്രഹണം മധു അമ്പാട്ട്; 'മലവാഴി' ചിത്രീകരണം ആരംഭിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios