Asianet News MalayalamAsianet News Malayalam

മോഹന്‍ലാല്‍ മാത്രമല്ല, മറ്റ് രണ്ട് സൂപ്പര്‍താരങ്ങളുടെ സാന്നിധ്യവും 'എആര്‍എമ്മി'ല്‍!

അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെ മൂന്ന് വേഷങ്ങളിലാണ് ചിത്രത്തില്‍ ടൊവിനോ എത്തുന്നത്

not just mohanlal but chiyaan vikram and shiva rajkumar as cosmic creators in arm movie with tovino thomas
Author
First Published Sep 12, 2024, 8:28 AM IST | Last Updated Sep 12, 2024, 8:28 AM IST

ഇത്തവണത്തെ ഓണം റിലീസുകളില്‍ ശ്രദ്ധേയമായ ഒന്നാണ് ടൊവിനോ തോമസ് നായകനാവുന്ന അജയന്‍റെ രണ്ടാം മോഷണം (എആര്‍എം). നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ട്രിപ്പിള്‍ റോളിലാണ് ടൊവിനോ എത്തുന്നത്. 3ഡിയിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. റിലീസിന് മുന്നോടിയായി ചിത്രത്തിന്‍റെ ഒരു സര്‍പ്രൈസ് എലമെന്‍റ് ടൊവിനോ വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിലെ മോഹന്‍ലാലിന്‍റെ സാന്നിധ്യത്തെക്കുറിച്ചായിരുന്നു അത്!

പ്രപഞ്ച സൃഷ്ടാവ് (കോസ്മിക് ക്രിയേറ്റര്‍) എന്ന ശബ്ദ സാന്നിധ്യമായാണ് മോഹന്‍ലാല്‍ എത്തുന്നത്. മോഹന്‍ലാലിന്‍റെ ശബ്ദം ചിത്രത്തിന് മറ്റൊരു തലം പ്രദാനം ചെയ്തുവെന്നും ഒപ്പം ഈ യാത്രയില്‍ പങ്കുചേര്‍ന്നതിന് മോഹന്‍ലാലിനോടുള്ള നന്ദിയും ടൊവിനോ പങ്കുവച്ചിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ചിത്രത്തിന്‍റെ ഭാഗമാവുന്നത് മോഹന്‍ലാല്‍ മാത്രമല്ല, മറിച്ച് മറ്റ് രണ്ട് സൂപ്പര്‍ താരങ്ങളും ഉണ്ട്. ചിയാന്‍ വിക്രവും ശിവ രാജ്‍കുമാറുമാണ് അതത് ഭാഷാ പതിപ്പുകളില്‍ കോസ്മിക് ക്രിയേറ്ററുടെ റോളില്‍ (ശബ്ദ സാന്നിധ്യം) എത്തുക. ഇക്കാര്യവും ടൊവിനോ തന്നെയാണ് അറിയിച്ചിരിക്കുന്നത്.

അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെ മൂന്ന് വേഷങ്ങളിലാണ് ചിത്രത്തില്‍ ടൊവിനോ എത്തുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോ. സക്കറിയ തോമസും ചേർന്നാണ് അഞ്ച് ഭാഷകളിൽ റിലീസ് ചെയുന്ന ഈ ത്രീ ഡി ചിത്രം നിർമിച്ചിരിക്കുന്നത്. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. തമിഴ്, തെലുഗ്, മലയാളം ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. മലയാള സിനിമകളിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന ജോമോൻ ടി ജോൺ ആണ് ചായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് ഷമീർ മുഹമ്മദ്‌.

ALSO READ : 'ത്വര' ഒക്ടോബറില്‍; സ്വിച്ചോണ്‍ കോഴിക്കോട്ട് നടന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios