Asianet News MalayalamAsianet News Malayalam

സായ് പല്ലവിക്കായിരുന്നോ അവാര്‍ഡ് ലഭിക്കേണ്ടിയിരുന്നത്?, വിവാദത്തില്‍ പ്രതികരിച്ച് നടി നിത്യാ മേനൻ

നിത്യാ മേനൻ അവാര്‍ഡ് വിവാദത്തില്‍ ആദ്യമായി പ്രതികരിക്കുന്നു.

Nithya Menen says about National award criticism hrk
Author
First Published Oct 17, 2024, 11:12 AM IST | Last Updated Oct 17, 2024, 11:15 AM IST

മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നിത്യാ മേനന് ലഭിച്ചിരുന്നു. തിരുച്ചിദ്രമ്പലം എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു അവാര്‍ഡ് ലഭിച്ചിരുന്നത്. എന്നാല്‍ ഗാര്‍ഗി സിനിമയിലെ പ്രകടനത്തിന് അവാര്‍ഡ് സായ് പല്ലവിക്ക് ലഭിക്കേണ്ടതായിരുന്നുവെന്ന് പ്രതികരണങ്ങളുണ്ടായിരുന്നു. സംഭവത്തില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് തെന്നിന്ത്യൻ താരം നിത്യാ മേനൻ എന്ന പുതിയ വാര്‍ത്തയും ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

എപ്പോഴും വ്യത്യസ്‍ത അഭിപ്രായങ്ങള്‍ ഉണ്ടാകുമെന്ന് പറയുന്നു നിത്യാ മേനോൻ. ചിലപ്പോള്‍ ആ സിനിമയ്‍ക്ക് ആയിരുന്നില്ല അവാര്‍ഡ് കിട്ടേണ്ടത് എന്ന് പ്രതികരണങ്ങള്‍ ഉണ്ടാകും. നിങ്ങള്‍ക്ക് ലഭിച്ചില്ലെങ്കില്‍ എന്തുകൊണ്ടാണ് ലഭിക്കാതിരുന്നതെന്ന് ചോദ്യങ്ങള്‍ ഉണ്ടാകും. അങ്ങനെ എപ്പോഴും അവാര്‍ഡില്‍ വിമര്‍ശനങ്ങളുണ്ടാകാമെന്ന് പറയുന്നു നിത്യാ മേനൻ.

ധനുഷിന്റെ പുതിയ ചിത്രത്തില്‍ നായികാ കഥാപാത്രമാകുന്നത് നിത്യാ മേനനാണ്. വീണ്ടും ധനുഷിന്റെ നായികയാകുന്ന വാര്‍ത്ത നിത്യാ മേനൻ സ്ഥിരീകരിച്ചിരുന്നു. സംവിധാനം നിര്‍വഹിക്കുന്നതും ധനുഷ് തന്നെയാണ്. രസകരമായ ഒരു കഥാപാത്രമായിരിക്കും ധനുഷ് ചിത്രത്തില്‍ നിത്യാ മേനന് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ധനുഷ് സംവിധായകനായും പ്രിയങ്കരനായതിനാല്‍ ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് നടന്റെ ആരാധകര്‍. നടൻ ധനുഷിന്റെ ചിത്രത്തില്‍ നിര്‍ണായക കഥാപാത്രമായി അശോക് സെല്‍വനുമുണ്ടാകും എന്നും റിപ്പോര്‍ട്ടുകളുണ്ട്. ധനുഷിന്റെ തിരുച്ചിദ്രമ്പലത്തില്‍ നായികയായി ദേശീയ അവാര്‍ഡ് നേടിയ നിത്യാ മേനോനും പുതിയ ചിത്രത്തില്‍ ഉണ്ടാകുമെന്നത് ആവേശം പകരുന്ന റിപ്പോര്‍ട്ടാണ്. നിര്‍മാതാക്കള്‍ അടുത്തിടെ വിലക്ക് പിൻവലിച്ചതിനെ തുടര്‍ന്ന് നടൻ ധനുഷ് തേനിയില്‍ ചിത്രീകരണം തുടങ്ങി എന്നും റിപ്പോര്‍ട്ടുണ്ട്. എന്തായാലും വലിയ പ്രതീക്ഷയിലാണ് ചിത്രത്തില്‍. സംവിധായകനായി ധനുഷ് എത്തുമ്പോള്‍ ആ ചിത്രം വൻ ഹിറ്റാകുമെന്ന് കരുതുന്നു ആരാധകരും. ഡിഡി4 എന്നാണ് ചിത്രത്തിന്റെ വിശേഷണപ്പേര്.

Read More: തിയറ്ററില്‍ കാണാൻ തിരക്ക്, ഒടുവില്‍ ഒടിടി റിലീസ് മാറ്റി, മലയാളി നടിയുടെ ചിത്രം സര്‍പ്രൈസ് ഹിറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios