Asianet News MalayalamAsianet News Malayalam

സിനിമാറ്റിക് യൂണിവേഴ്‍സില്‍ ബാലയ്യയുടെ മകനും, സംവിധാനം ഹനുമാൻ ഫെയിം പ്രശാന്ത് വര്‍മ

നടൻ നന്ദമുരി ബാലകൃഷ്‍ണയുടെ മകന്റെ സിനിമ പ്രഖ്യാപിച്ചു.

Nandamuri Mokshagna debut epic film announcement hrk
Author
First Published Sep 6, 2024, 1:14 PM IST | Last Updated Sep 6, 2024, 1:14 PM IST

തെലുങ്കില്‍ നിരവധി ആരാധകരുള്ള ഒരു താരമാണ് നന്ദമുരി ബാലകൃഷ്‍ണ. നടൻ നന്ദമൂരി ബാലകൃഷ്‍യുടെ മകനും സിനിമയിലേക്ക് എത്തുകയാണ്. അരങ്ങേറ്റം പ്രശാന്ത് വര്‍മയുടെ സംവിധാനത്തിലുള്ള ചിത്രത്തിലൂടെ ആയിരിക്കും. ഹനുമാൻ എന്ന സര്‍പ്രൈസ് ഹിറ്റിന്റെ സംവിധായകനാണ് പ്രശാന്ത് വര്‍മ.

നന്ദമുരി മോക്ഷഗ്ന്യ നായകനായി വരുന്ന ചിത്രം പുരാതന ഇതിഹാസത്തെ അടിസ്ഥാനമാക്കിയാണ് ഒരുക്കുന്നത്. നൃത്തം , സംഘട്ടനം എന്നവയില്‍ അടക്കം താരം കഠിന പരിശീലനമാണ് നടത്തിയത്. ഒരു സ്റ്റൈലിഷ് ലുക്കിലുള്ള മോക്ഷഗ്ന്യയുടെ ചിത്രവും പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. സിനിമയിലേക്ക് നന്ദമൂരി മോക്ഷഗ്ന്യയെ കൊണ്ടുവരുനന്നത് തനിക്ക് വലിയ ബഹുമതിയും ഉത്തരവാദിത്തവും ആണെന്ന്  സംവിധായകൻ പ്രശാന്ത് വർമ വ്യക്തമാ്കകി.

സംവിധായകൻ  പ്രശാന്ത് വർമയുടെ പ്രതീക്ഷയേറെയുള്ള സിനിമാറ്റിക് യൂണിവേഴ്‍സില്‍ ഉള്‍പ്പെടുന്ന ഒരു പ്രധാന ചിത്രത്തിലാണ് മോക്ഷഗ്ന്യ നായകനാകുന്നത്. 

തിരക്കഥ പ്രശാന്ത് വർമ്മ.  നന്ദമുരി മോക്ഷഗ്ന്യ നായകനായി വരാനിരിക്കുന്ന ചിത്രത്തിന്റെ നിർമാണം സുധാകർ ചെറുകുറി. അവതരണം എം തേജസ്വിനി നന്ദമൂരിയും ചിത്രത്തിന്റെ പിആർഒ ശബരിയുമാണ്.

ഹനുമാൻ ആഗോളതലത്തില്‍ ആകെ 350 കോടിയില്‍ അധികം നേടി എന്നാണ് റിപ്പോര്‍ട്ട്. തെലുങ്കിലെ യുവ നായകൻമാരില്‍ ശ്രദ്ധേയാകര്‍ഷിച്ച താരം തേജ സജ്ജയ്‍ക്ക് ഹനുമാൻ പൊൻതൂവലായി . അമൃത നായര്‍ തേജ സജ്ജയുടെ ചിത്രത്തില്‍ നായികയായെത്തിയിരിക്കുന്നു. 'കല്‍ക്കി', 'സോംബി റെഡ്ഡി' ചിത്രങ്ങളുടെ സംവിധായകൻ എന്ന നിലയില്‍ തെലുങ്കില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് തേജ സജ്ജ നായകനായ ഹനുമാൻ ഒരുക്കിയ പ്രശാന്ത് വര്‍മ. കെ നിരഞ്‍ജൻ റെഢിയാണ് ഹനുമാൻ സിനിമയാണ് നിര്‍മാണം. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ശിവേന്ദ്രയാണ്. ഒരു പാൻ ഇന്ത്യൻ സൂപ്പര്‍ഹീറോ ചിത്രമായിട്ടാണ് ഹനുമാൻ പ്രദര്‍ശനത്തിന് എത്തിയതും വിജയമായതും.

Read More: ഇന്ത്യൻ 2 വീണു, ലിയോയോ?, ദ ഗോട്ട് ഓപ്പണിംഗില്‍ നേടിയത്, കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios