പ്രേക്ഷകർക്ക് ഓണാശംസകൾ നേർന്ന് ഇ.ഡി ടീം

മാജിക് ഫ്രെയിംസിന്റെയും വിലാസിനി സിനിമാസിന്റെയും ബാനറിൽ ഒരുങ്ങുന്ന E.D. (എക്സ്ട്രാ ഡീസന്റ് ) എന്ന ചിത്രത്തിന്റെ പുതിയ വിശേഷങ്ങൾ പുറത്തുവിട്ടു. 

ed movie team wishes happy onam to audience

കൊച്ചി : പ്രേക്ഷകർക്ക് ഓണാശംസകൾ നേർന്ന് E.D സിനിമയുടെ അണിയറ പ്രവർത്തകർ. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും വിലാസിനി സിനിമാസിന്റെ ബാനറിൽ സുരാജ് വെഞ്ഞാറമൂടും ചേർന്നാണ് E.D. (എക്സ്ട്രാ ഡീസന്റ് ) നിർമ്മിക്കുന്നത്. ആഷിഫ് കക്കോടി രചന നിർവഹിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് ആമിർ പള്ളിക്കൽ ആണ്. ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നു വരുന്നു.

മലയാള സിനിമാരംഗത്തെ ഇരുപത് വർഷത്തെ അഭിനയജീവിതത്തിനോടൊപ്പം നിർമ്മാണ രംഗത്തേക്കും ചുവടുവയ്ക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ചിത്രത്തിൽ ഗ്രേസ് ആന്റണി, വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ശ്യാം,പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ,വിനീത് തട്ടിൽ, ദിൽന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. കോ പ്രൊഡ്യൂസർ : ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ : സന്തോഷ് കൃഷ്ണൻ, ഡി ഓ പി : ഷാരോൺ ശ്രീനിവാസ്, മ്യൂസിക് : അങ്കിത് മേനോൻ, എഡിറ്റർ : ശ്രീജിത്ത് സാരംഗ്, ആർട്ട് : അരവിന്ദ് വിശ്വനാഥൻ, എക്സികുട്ടിവ് പ്രൊഡ്യൂസർ : നവീൻ പി തോമസ്, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് : സുഹൈൽ.എം

ലിറിക്‌സ് : വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു , പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് കൊടുങ്ങല്ലൂർ, അഡ്മിനിസ്ട്രേഷൻ&ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് : അഖിൽ യെശോധരൻ, സ്റ്റിൽസ്: രോഹിത്.കെ.എസ്, സെറീൻ ബാബു, ടൈറ്റിൽ&പോസ്റ്റേർസ് : യെല്ലോ ടൂത്ത്സ്, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ : മാജിക് ഫ്രെയിംസ് റിലീസ്, പി ആർ ഓ : പ്രതീഷ് ശേഖർ. വാർത്താപ്രചരണം ബ്രിങ്ഫോർത്ത് മീഡിയ.

'ഞാനും നീയും' മലയാളിക്ക് ഓണ സമ്മാനമായി ഈസ്റ്റ് കോസ്റ്റ് വിജയന്‍റെ സംഗീത സമ്മാനം; ചത്തിനിയിലെ ഗാനം

പ്രേക്ഷകരെ ത്രസിപ്പിക്കാൻ പ്രഭുദേവയും സണ്ണി ലിയോണും : പേട്ടറാപ്പിലെ "വെച്ചി സെയ്യുതെ" ഗാനം റിലീസായി

 

Latest Videos
Follow Us:
Download App:
  • android
  • ios