'കിഷ്‍കിന്ധാ കാണ്ഡ'ത്തില്‍ ആസിഫ് അലി, അപര്‍ണ ബാലമുരളി, വിജയരാഘവന്‍

പൃഥ്വിരാജും ഉണ്ണി മുകുന്ദനും ചേര്‍ന്നാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്

kishkkindha kandam asif ali aparna balamurali vijayaraghavan film announced

കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ദിന്‍ജിത്ത് അയ്യത്താന്‍ ഒരുക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. കിഷ്കിന്ധാ കാണ്ഡം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആസിഫ് അലി, അപര്‍ണ ബാലമുരളി, വിജയരാഘവന്‍ എന്നിവരാണ് മൂന്ന് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിന്‍ജിത്തിന്‍റെ ആദ്യ ചിത്രത്തിലും നായകന്‍ ആസിഫ് അലി ആയിരുന്നു. പൃഥ്വിരാജും ഉണ്ണി മുകുന്ദനുമാണ് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പ്രഖ്യാപിച്ചത്.

ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് തടത്തില്‍ ആണ് നിര്‍മ്മാണം. ബാഹുല്‍ രമേശ് ആണ് ചിത്രത്തിന്‍റെ രചനയ്ക്കൊപ്പം ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രോജക്റ്റ് ഡിസൈന്‍ കാക സ്റ്റോറീസ്, സംഗീതം സുഷിന്‍ ശ്യാം, എഡിറ്റിംഗ് സൂരജ് ഇ എസ്, വസ്ത്രാലങ്കാരം സമീറ സനീഷ്, കലാസംവിധാനം സജീഷ് താമരശ്ശേരി, മേക്കപ്പ് റഷീദ് അഹമ്മദ്, സൌണ്ട് ഡിസൈന്‍ രഞ്ജു രാജ് മാത്യു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് മേനോന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഹരീഷ് തെക്കേപ്പാട്ട്, പോസ്റ്റര്‍ ഡിസൈന്‍ ആഡ്‍സോഫാഫ്സ്, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിതിന്‍ കെ പി. വിവേകശാലികളായ മൂന്ന് കുരങ്ങന്മാരുടെ കഥ എന്നാണഅ ചിത്രത്തിന്‍റെ ടാഗ് ലൈന്‍.

ALSO READ : 'അമ്മയില്‍ ആണാധിപത്യമില്ല'; ഡബ്ല്യുസിസിയില്‍ അംഗമാവാന്‍ തോന്നിയിട്ടില്ലെന്നും അന്‍സിബ ഹസന്‍

അതേസമയം ആസിഫ് അലിയുടെ പുതിയ ചിത്രം ഇന്ന് തിയറ്ററുകളില്‍ എത്തിയിട്ടുണ്ട്. ഏഴ് വര്‍ഷത്തിന് ശേഷം സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കൊത്ത് എന്നാണ് പേരിട്ടിരിക്കുന്നത്. റോഷന്‍ മാത്യുവാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കണ്ണൂരിന്‍റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഇമോഷണല്‍ ഡ്രാമയാണ് ചിത്രം. നിഖില വിമല്‍ ആണ് നായിക.  ഹേമന്ദ് കുമാര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ്. അയ്യപ്പനും കോശിയും, നായാട്ട് എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറാണ് ഇത്.

Latest Videos
Follow Us:
Download App:
  • android
  • ios