Asianet News MalayalamAsianet News Malayalam

ടോക്സിക്കിനായി കിടിലൻ ഹെയര്‍സ്റ്റൈല്‍, ബിടിഎസ് ഫോട്ടോ പുറത്തുവിട്ടു, യാഷ് സൂപ്പറെന്ന് ആരാധകര്‍

ടോക്സിക്കിനായി പുതിയൊരു ഹെയര്‍ സ്റ്റൈലാണ് താരം സ്വീകരിച്ചിരിക്കുന്നത്.

KGF actor Yashs stylish photo getting attention hrk
Author
First Published Jul 23, 2024, 4:48 PM IST | Last Updated Jul 23, 2024, 4:48 PM IST

കെജിഎഫ് എന്ന ഹിറ്റ് കന്നഡ ചിത്രത്തോടെ രാജ്യമൊട്ടൊകെ ശ്രദ്ധയാകര്‍ഷിച്ച നടനാണ് യാഷ്. യാഷിന്റേതായി ടോക്സിക് എ ഫെയറി ടെയ്‍ല്‍ ഫോര്‍ ഗ്രോണ്‍ അപ്‍സില്‍ എന്ന ചിത്രമാണ് ഒരുങ്ങാനുള്ളത്. അതിനായി പുതിയ ഹെയര്‍സ്റ്റൈല്‍ പരീക്ഷിക്കുകയാണ് താരം എന്നാണ് റിപ്പോര്‍ട്ട്.  ഹെയര്‍ സ്റ്റൈലിസ്റ്റ് യാഷിന്റെ മാറ്റത്തിന്റെ ഫോട്ടോ പങ്കുവെച്ചതാണ് നിലവില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്.

സംവിധായകൻ പ്രശാന്ത് വര്‍മയുടെ പുതിയ ചിത്രത്തില്‍ യാഷും ഒരു പ്രധാന വേഷത്തിലുണ്ടാകുമെന്ന വാര്‍ത്ത പ്രചരിച്ചിരുന്നത് വ്യാജമാണ് എന്ന് തെളിഞ്ഞിരുന്നു. ഇതില്‍ ഒരു യാഥാര്‍ഥ്യവും ഇല്ലെന്ന് താരവുമായി അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കിയതോടെ ആ അഭ്യുഹങ്ങളില്ലാതായി. അത്തരം വേഷം നിലവില്‍ പരിഗണിക്കുന്നില്ല. നിലവില്‍ ടോക്സിക് എ ഫെയറി ടെയ്‍ല്‍ ഫോര്‍ ഗ്രോണ്‍ അപ്‍സില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് നടൻ യാഷ് എന്നുമാണ് റിപ്പോര്‍ട്ട്.

നടൻ യാഷ് അടുത്തിടെ തന്റെ സിനിമകളുടെ ക്രിയേറ്റീവ് പ്രൊഡ്യൂസറായും പ്രവര്‍ത്തിക്കാറുണ്ട് എന്നും റിപ്പോര്‍ട്ട്. സിനിമയുടെ നിര്‍മാണത്തിലെ ഓരോ ഘട്ടത്തിലും താരം ഇടപെടാറുണ്ട് എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. യാഷിന്റെ മോണ്‍സ്റ്റര്‍ മൈൻഡ് ക്രിയേഷൻസിന്റെ ബാനറിലാണ് ടോക്സിക് റിലീസ് ചെയ്യുക എന്നും റിപ്പോര്‍ട്ടുണ്ട്. നടിയുമായ ഗീതു മോഹൻദാസിന്റെ സംവിധാനത്തിലുള്ള ചിത്രമാണ് യാഷ് നായകനായി എത്തുന്ന ടോക്സിക് എ ഫെയറി ടെയ്‍ല്‍ ഫോര്‍ ഗ്രോണ്‍ അപ്‍സ്.

യാഷ് നായകനായി കെജിഎഫ് 2വാണ് ഒടുവില്‍ എത്തിയതും കന്നഡയ്‍ക്കപ്പുറവും സ്വീകാര്യത ലഭിച്ചതും. സംവിധായകൻ പ്രശാന്ത് നീലിന്റെ യാഷ് ചിത്രം കന്നഡ കണ്ട എക്കാലത്തെയും വമ്പൻ ഹിറ്റായി മാറി. കളക്ഷനില്‍ ഇന്ത്യൻ സിനിമകളില്‍ തന്നെ ചിത്രം നാലാം സ്ഥാനത്താണ് എന്ന പ്രത്യേകതയുമുണ്ട്. കെജിഎഫ് 2 ആകെ 1250 കോടി രൂപയോളം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.

Read More: പ്രതീക്ഷകള്‍ക്കപ്പുറം ഹിറ്റായ തലവൻ ഇനി ഒടിടിയിലേക്ക്, എവിടെ, എപ്പോള്‍?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios