Asianet News MalayalamAsianet News Malayalam

മുന്നില്‍ നിര്‍ണ്ണായക 2 ദിനം, 1000 കോടി ? കൽക്കി 2898 എഡി കലക്കുമോ ഇന്ത്യന്‍ ബോക്സോഫീസ്

ആഭ്യന്തര ബോക്‌സ് ഓഫീസിൽ ചിത്രം ഇതുവരെ 514.3 കോടിയും വിദേശ വിപണിയിൽ ₹195 കോടിയും ഗ്രോസ് നേടിയതായി സാക്നിൽക് പറയുന്നു. 

Kalki 2898 AD Box Office Collection Prabhas Deepika Padukone movie numbers drop 23 percentage mints 17.25 crore vvk
Author
First Published Jul 6, 2024, 2:48 PM IST | Last Updated Jul 6, 2024, 2:55 PM IST

മുംബൈ: കൽക്കി 2898 എഡി ബോക്‌സ് ഓഫീസ് കളക്ഷൻ അതിന്‍റെ ഒന്‍പതാം ദിവസവും മികച്ച കളക്ഷന്‍ നേടിയിരിക്കുകയാണ്. പ്രഭാസ് ദീപിക പാദുകോണ്‍ അമിതാഭ് ബച്ചന്‍ കമല്‍ഹാസന്‍ എന്നിങ്ങനെ വന്‍ താര നിര അണിനിരന്ന ചിത്രം ആഗോള ബിസിനസ്സിൽ വെള്ളിയാഴ്ചവരെ 709.3 കോടി ഗ്രോസ് നേടാനായതായി മൂബി ബിസിനസ് ട്രാക്കർ സാക്നിൽക് കണക്കുകള്‍ പറയുന്നു.

ആഭ്യന്തര ബോക്‌സ് ഓഫീസിൽ ചിത്രം ഇതുവരെ 514.3 കോടിയും വിദേശ വിപണിയിൽ ₹195 കോടിയും ഗ്രോസ് നേടിയതായി സാക്നിൽക് പറയുന്നു.  കൽക്കി 2898 എഡി റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ 95.3 കോടി നേടി. തുടര്‍ന്ന് ആദ്യ ആഴ്ച ആദ്യ ആഴ്‌ച കളക്ഷൻ 414.85 കോടി നേടിയിരുന്നു. 

ഹൈ ബജറ്റ് സയൻസ് ഫിക്ഷൻ ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ആറ് ഭാഷകളിലായാണ് ജൂൺ 27 ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു. സിനിമാ നിർമ്മാതാക്കളായ വൈജയന്തി മൂവിസ് ഔദ്യോഗികമായി പറയുന്നതനുസരിച്ച്, വ്യാഴാഴ്ച ചിത്രം ലോകമെമ്പാടുമുള്ള എല്ലാ ഭാഷകളിലെയും കളക്ഷന്‍റെ അടിസ്ഥാനത്തിൽ 700 കോടി രൂപ പിന്നിട്ടു.ഇത്തരത്തിലുള്ള മുന്നേറ്റത്തില്‍ ചിത്രം രണ്ടാം വാരാന്ത്യത്തില്‍ 1000 കോടി എന്ന ലക്ഷ്യം മറികടക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. 

ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റേതാണ് പ്രഭാസ് നായകനായ ചിത്രം കല്‍ക്കി 2898 എഡിയുടെ പ്രമേയം ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങി 2898 എഡിയില്‍ എത്തി നില്‍ക്കുന്നതാണ്. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. 

പ്രഭാസിന്‍റെ ശക്തമായ തിരിച്ചുവരവാണ് ചിത്രം. ഹോളിവുഡ് സ്റ്റെലില്‍ ഉള്ള  പ്രഭാസിന്‍റെ  ആക്ഷന്‍ റൊമാന്റിക് രംഗങ്ങളാല്‍ സമ്പന്നമാണ്  ചിത്രം. ഒപ്പം തന്നെ ക്ലൈമാക്സിനോട് അനുബന്ധിച്ച് ശരിക്കും ചിത്രത്തിലെ ഹീറോയായി പ്രഭാസ് പരിണമിക്കുന്നു. അതിനാല്‍ തന്നെ ചിത്രത്തിലെ രസകരമായ മൂഹൂര്‍ത്തങ്ങള്‍ എല്ലാം കൊണ്ടുപോകുന്നത് പ്രഭാസാണ്. പ്രഭാസിന്‍റെ ശക്തമായ തിരിച്ചുവരാവാണ് കല്‍ക്കിയുടെ വിജയം സൂചിപ്പിക്കുന്നത്.

വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം ദുല്‍ഖര്‍ സല്‍മാന്‍റെ  വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. മികച്ച ദൃശ്യവിരുന്നും സൗണ്ട് ട്രാക്കും കിടിലൻ ആക്ഷൻ രംഗങ്ങളും ഹൈലൈറ്റ് ചെയ്ത് ഒരുക്കിയ ചിത്രം വന്‍ വിജയമായി മാറുകയാണ്. 

കുഴിവെട്ടി പെട്ടിയെടുത്ത് രശ്മിക, പെട്ടിയിലുള്ളത്.. : 'കുബേര'യില്‍ 'നാഷണല്‍ ക്രഷിന്' ത്രില്ലര്‍ റോള്‍

കല്‍ക്കി കയറി കൊളുത്തി; പ്രഭാസിന്‍റെ പടങ്ങളുടെ പ്രൊഡ്യൂസര്‍മാര്‍ക്ക് കോളടിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios