Asianet News MalayalamAsianet News Malayalam

ദേവര ശരിക്കും ഇന്ത്യയില്‍ നേടിയത് എത്ര?, കണക്കുകള്‍ പുറത്ത്

ഇന്ത്യയില്‍ നിന്ന് ദേവര നേടിയത്.

 

Junior NTR Devara India collection report out hrk
Author
First Published Oct 18, 2024, 7:21 PM IST | Last Updated Oct 18, 2024, 7:21 PM IST

ജൂനിയര്‍ എൻടിആറിന്റെ ദേവര എന്ന സിനിമ വൻ ഹിറ്റായിരിക്കുകയാണ്. ആഗോളതലത്തില്‍ നിലവില്‍ ദേവര 500 കോടി ക്ലബിലെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ മാത്രമായും ചിത്രം മികച്ച കളക്ഷൻ നേടിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് ചിത്രം 331.9 കോടി രൂപയാണ് ആകെ നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഒരു പാൻ ഇന്ത്യൻ ചിത്രമായി വന്ന ദേവരയ്‍ക്ക്  കന്നഡയില്‍ നേടാനയത് 2.04 കോടി രൂപയാണെന്നും റിപ്പോര്‍ട്ടുണ്ട്. സംവിധാനം കൊരടാല ശിവ നിര്‍വഹിച്ച ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ്. ജൂനിയര്‍ എൻടിആറിനറെ ദേവര 172 കോടി രൂപയാണ് ആഗോളതലത്തില്‍ ആകെ റിലീസിന് നേടിയതെന്നാണ് കളക്ഷൻ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ജൂനിയര്‍ എൻടിആര്‍ സോളോ നായകനായ ചിത്രങ്ങളിലെ എക്കാലത്തെയും വിജയമായി മാറുകയാണ് ദേവര.

ജൂനിയര്‍ എൻടിആറിന്റെ ദേവര എന്ന ചിത്രത്തില്‍ ജാൻവി കപൂര്‍ നായികയാകുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി സെയ്‍ഫ് അലി ഖാൻ, പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈൻ ടോം ചാക്കോ, നരേൻ, കലൈയരശൻ, അജയ്,അഭിമന്യു സിംഗ് എന്നിവരുമുണ്ടാകും. റെക്കോര്‍ഡ് പ്രതിഫലമായിരിക്കും ജാൻവി കപൂര്‍ വാങ്ങിക്കുക എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഛായാഗ്രാഹണം രത്‍നവേലുവാണ്. സാബു സിറിലാണ് പ്രൊഡക്ഷൻ ഡിസൈൻ.

രാജമൌലിയുടെ വൻ ഹിറ്റായ ആര്‍ആര്‍ആറിന് ശേഷം ജൂനിയര്‍ എൻടിആറിന്റേതായി എത്തുന്ന ഒരു ചിത്രം എന്ന പ്രത്യേകതയും ദേവരയ്‍ക്കുണ്ടായിരുന്നു. ജൂനിയര്‍ എൻടിആറിനൊപ്പം രാജമൗലിയുടെ ആര്‍ആര്‍ആര്‍ സിനിമയില്‍ രാം ചരണും നായകനായപ്പോള്‍ നിര്‍ണായക കഥാപാത്രങ്ങളായി അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റേവെൻസണ്‍ എന്നിവരുമുണ്ടായിരുന്നു. കെ കെ സെന്തില്‍ കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. എം എം കീരവാണിയായിരുന്നു സംഗീതം. ഡി വി വി ദനയ്യയാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത്. കൊമരം ഭീം എന്ന നിര്‍ണായക കഥാപാത്രമായിട്ടായിരുന്നു ജൂനിയര്‍ എൻടിആര്‍ നായകരിലൊരാളായി എത്തിയത്. എന്തായാലും ജൂനിയര്‍ എൻടിആറിന്റെ ദേവര സിനിമയും വൻ ഹിറ്റാകമെന്ന പ്രതീക്ഷ ശരിയായിരിക്കുകയാണ്.

Read More: ഫഹദിന്റെ ആ കഥാപാത്രം കള്ളനായതെങ്ങനെ?, കഥയില്‍ രജനികാന്തിന്റെ ഭൂതകാലവും, വേട്ടയ്യൻ രണ്ടാം ഭാഗം അപ്‍ഡേറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios