Asianet News MalayalamAsianet News Malayalam

മനസ്സിലായോ ഹിറ്റ് നായകനെ?, 100 കോടി ബജറ്റില്‍ ജീനി

അത്ഭുതപ്പെടുത്താൻ ഇനി ജീനി വരും.

Jayam Ravis Genie upcoming film poster out hrk
Author
First Published Sep 11, 2024, 12:09 PM IST | Last Updated Sep 11, 2024, 12:09 PM IST

ജയം രവി നായകനായി വരാനിരിക്കുന്ന ചിത്രമാണ് ജീനി. ചിത്രത്തിന്റെ പുതിയൊരു പോസ്റ്റര്‍ പുറത്തുവിട്ടതില്‍ താരത്തെ ഒറ്റ നോട്ടത്തില്‍ മനസ്സിലാകുന്നില്ലെന്നാണ് അഭിപ്രായങ്ങള്‍. സംവിധാനം നിര്‍വഹിക്കുന്നത് ഭുവനേശ് അര്‍ജുനനാണ്. കൃതി ഷെട്ടിക്കും കല്യാണി പ്രിയദര്‍ശനുമൊപ്പം ചിത്രത്തില്‍ വാമിഖ ഖുറേഷിയും ഒരു നിര്‍ണായക വേഷത്തില്‍ എത്തുമ്പോള്‍ ഇഷാരി ഗണേഷാണ് നിര്‍മാതാവ്.

ജയം രവിയുടെ വൻ ബജറ്റ് ചിത്രമായിട്ടാണ് ജീനിയെത്തുകയെന്നാണ് റിപ്പോര്‍ട്ട്. ജീനിയുടെ ബജറ്റ് 100 കോടിയാണ്. ഛായാഗ്രാഹണം മഹേഷ് മുത്തുസ്വാമിയാണ്. സംഗീതം എ ആര്‍ റഹ്‍മാനാണ്.

ജയം രവി നായകനായി എത്തിയ ചിത്രം സൈറണിന് വലിയ വിജയം നേടാനായിരുന്നില്ല. അനുപമ പരമേശ്വരനാണ് ജയം രവി ചിത്രത്തില്‍ നായികയായി എത്തുന്നത്. കീര്‍ത്തി സുരേഷ് പൊലീസ് ഓഫീസറാകുന്ന ചിത്രം എന്ന ഒരു പ്രത്യേകതയും സൈറണുണ്ടായിരുന്നു. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ആന്റണി ഭാഗ്യരാജാണ്.

ജയം രവി നായകനായി മുമ്പെത്തിയ ചിത്രം ഇരൈവൻ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ജയം രവിയും നയൻതാരയും ഒന്നിച്ച ചിത്രം നെറ്റ്ഫ്ലിക്സിലും വിജയകരമായി പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഐ അഹമ്മദാണ് ഇരൈവന്റെ സംവിധാനം. സുധൻ സുന്ദരമും ജയറാം ജിയുമാണ് ചിത്രത്തിന്റെ നിര്‍മാണം. തിരക്കഥയും ഐ അഹമ്മദാണ്. നയൻതാര നായികയായി എത്തിയ പുതിയ ചിത്രമായ ഇരൈവനില്‍ നരേൻ, ആശിഷ് വിദ്യാര്‍ഥി, അശ്വിൻ കുമാര്‍, ഉദയ് മഹേഷ്, ജോര്‍ജ് വിജയ്, അഴകൻ പെരുമാള്‍, കുമാര്‍ നടരാജൻ, വിനോദ് കിഷൻ, സുജാത ബാബു, രാഹുല്‍ ബോസ്, സഞ്‍ജന തിവാരി എന്നിവരും മറ്റ് നിര്‍ണായക വേഷങ്ങളില്‍ എത്തിയപ്പോള്‍ ഛായാഗ്രാഹണം ഹരി കെ വേദാന്ദാണ് നിര്‍വഹിച്ചത്. സഞ്‍ജിത് ഹെഗ്‍ഡെയും ഖരേസ്‍മ രവിചന്ദ്രനും ചിത്രത്തിനായി ആലപിച്ച ഒരു ഗാനം യുവൻ ശങ്കര്‍ രാജയുടെ സംഗീത സംവിധാനത്തില്‍ റിലീസിന് മുന്നേ ഒരു വലിയ ഹിറ്റായി മാറിയിരുന്നു.

Read More: പ്രഭാസും വിജയ്‍യും രജനികാന്തുമല്ല, 30000 ടിക്കറ്റുകള്‍ വിറ്റു, അഡ്വാൻസ് തുക ഞെട്ടിക്കുന്നത്, ഇത് അപൂര്‍വം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios