Agilan : ജയം രവി നായകനാകുന്ന 'അഗിലൻ', സ്‍നീക്ക് പീക്ക് വീഡിയോ

ജയം രവി നായകനാകുന്ന ചിത്രത്തിന്റെ സ്‍നീക്ക് പീക്ക് വീഡിയോ (Agilan).

 

Jayam Ravi starrer film Agilan Seak Peek video

ജയം രവി നായകനാകുന്ന പുതിയ ചിത്രമാണ 'അഗിലൻ'. 'അഗിലൻ' എന്ന പുതിയ ചിത്രത്തിന്റെ സ്‍നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ജയം രവി അടക്കമുള്ള താരങ്ങള്‍ തന്നെ വീഡിയോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. എൻ കല്യാണ കൃഷ്‍ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത് (Agilan).

ഇന്ത്യൻ മഹാസമുദ്രത്തിന്റെ രാജാവ് എന്ന ടാഗ്‍ലൈനോടെയാണ് ചിത്രം എത്തുക. എൻ കല്യാണ കൃഷ്‍ണനാണ് തിരക്കഥയും എഴുതുന്നത്. സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. 'അഗിലൻ' എന്ന ചിത്രത്തിന്റെ ടീസര്‍ 10ന് പുറത്തുവിടും എന്ന് അറിയിച്ചിട്ടുണ്ട്.

സ്‍ക്രീൻ സീൻ എന്റര്‍ടെയ്‍ൻമെന്റ് ആണ് 'അഗിലൻ' നിര്‍മിക്കുന്നത്. 'ഭൂമി' എന്ന ചിത്രമാണ് ജയം രവിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ലക്ഷ്‍മണ്‍ ആണ് ചിത്രം സംവിധാനം ചെയ്‍തത്. ഒരു ആക്ഷൻ ചിത്രമായിരുന്നു 'ഭൂമി'.

മണിരത്‍നം സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയം രവിയുടേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. 'പൊന്നിയൻ ശെല്‍വൻ' എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാണ് ജയം രവിക്ക്.  'അരുള്‍മൊഴിവര്‍മൻ' എന്ന കഥാപാത്രമായിട്ടാണ് ജയം രവി അഭിനയിക്കുന്നത്. കാര്‍ത്തി, വിക്രം, സാറാ അര്‍ജുൻ, ഐശ്വര്യ റായ്, ജയറാം, തൃഷ, ഐശ്വര്യ ലക്ഷ്‍മി, വിക്രം പ്രഭു, ശരത്‍കുമാര്‍, പാര്‍ഥിപൻ. റഹ്‍മാൻ, പ്രഭു, ലാല്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്.

ജാസ്‍മിന്റെ കോഫി പൗഡറിനെ ചൊല്ലി ബിഗ് ബോസില്‍ തര്‍ക്കം

ബിഗ് ബോസില്‍ കോഫി പൗഡറിനെ ചൊല്ലി തര്‍ക്കം. ജാസ്‍മിനെ ജന്മദിന സമ്മാനമായി ലഭിച്ച കോഫി പൗഡറാണ് തര്‍ക്കത്തിനിടയാക്കിയത്. ദില്‍ഷയും ബ്ലസ്‍ലിയും ലക്ഷ്‍മി പ്രിയയും ജാസ്‍മിന്റെ കോഫി പൗഡര്‍ ഉപയോഗിക്കരുത് എന്നായിരുന്നു റിയാസിന്റെ ആവശ്യം. എന്നാല്‍ എതിര്‍ത്ത് ദില്‍ഷയടക്കമുള്ളവര്‍ രംഗത്ത് എത്തി (Bigg Boss).

ദില്‍ഷയടക്കമുള്ളവര്‍ ജാസ്‍മിനെ ദ്രോഹിച്ചു എന്നായിരുന്നു റിയാസ് പറഞ്ഞുവെച്ചത്. അവരുടെ വ്യക്തിപരമായ കാര്യം ദില്‍ഷ ഉപയോഗിക്കുന്നത് തനിക്ക് ഇഷ്‍ടമില്ല  എന്ന് റിയാസ് പറഞ്ഞു. എന്നാല്‍ ജാസ്‍മിന് താൻ എന്ത് ദ്രോഹമാണ് ചെയ്‍തത് എന്ന് ദില്‍ഷ തിരിച്ചുചോദിച്ചു. തങ്ങള്‍ക്ക് കോഫി തരാറുള്ള ആളായിരുന്നു ജാസ്‍മിൻ എന്ന് ലക്ഷ്‍മി പ്രിയയും ദില്‍ഷയും പറഞ്ഞു.

റോബിൻ രാധാകൃഷ്‍ണന്റെ കപ്പ് എറിഞ്ഞ് ഉടയ്‍ക്കാൻ റിയാസിന് എന്ത് അവകാശമാണ് ഉണ്ടായിരുന്നത് എന്നും ദില്‍ഷ ചോദിച്ചു. തനിക്ക് തോന്നിയതുകൊണ്ട് എന്ന് റിയാസ് മറുപടി പറഞ്ഞു. ആ കപ്പ് ഇനി ഒട്ടിച്ച് തരുമോ എന്ന് ദില്‍‌ഷ പരിഹസിക്കുകയും ചെയ്‍തു. ഞങ്ങള്‍ കോഫി കുടിക്കാനാണ് എടുക്കുന്നത്, എറിഞ്ഞുടുക്കാനല്ല എന്ന് ദില്‍ഷ പറഞ്ഞു. ഒരു ഭക്ഷണം മറ്റുള്ളവര്‍ കഴിക്കണ്ട എന്ന് പറയാൻ റിയാസിന് എന്ത് അവകാശം എന്നും ദില്‍ഷ ചോദിച്ചു.

മറ്റുള്ളവര്‍ക്ക് തന്റെ കോഫി പൗഡര്‍ കൊടുക്കരുത് എന്ന് ജാസ്‍മിൻ തന്നോട് പറഞ്ഞിരുന്നുവെന്ന് റിയാസ് വ്യക്തമാക്കി. ജാസ്‍മിൻ പോയതിനാല്‍ ഇനി എല്ലാവര്‍ക്കുമാണ് അതെന്ന് ദില്‍ഷ ചൂണ്ടിക്കാട്ടി. എന്തായാലും ദില്‍ഷയും ലക്ഷ്‍മി പ്രിയയും ബ്ലസ്‍ലിയും അത് തന്റെ മുന്നില്‍ നിന്ന് ഉപയോഗിക്കില്ലെന്ന് റിയാസ് ഉറപ്പിച്ചു പറഞ്ഞു. എങ്കില്‍ എന്തായാലും തങ്ങള്‍ക്ക് കോഫി വേണമെന്ന് ദില്‍ഷ പറഞ്ഞു. ഒടുവില്‍  കോഫി പൗഡറിന്റെ ബോട്ടില്‍ ധന്യ എടുത്ത് മാറ്റിവയ്‍ക്കുകയാണ് ഉണ്ടായത്. എന്തായാലും വരും ദിവസങ്ങളും ഇതിനെ ചൊല്ലി ബിഗ് ബോസില്‍ തര്‍ക്കമുണ്ടായേക്കും എന്നാണ് മത്സരാര്‍ഥികളുടെ തുടര്‍ന്നുള്ള പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

Read More : 777 Charlie song : രക്ഷിത് ഷെട്ടിയുടെ '777 ചാര്‍ലി', ഗാനം പുറത്തുവിട്ടു

Latest Videos
Follow Us:
Download App:
  • android
  • ios