തകര്‍ത്ത് അഭിനയിച്ച് ചീഫ് വിപ്പും എംഎല്‍എയും; 'ഇരട്ട ചങ്കന്‍' 18ന് തീയേറ്ററുകളില്‍

''ഒരു ഹ്രസ്വചിത്രത്തിന് വേണ്ടി താടി വളര്‍ത്തി സഭയില്‍ വച്ച് ചീഫ് വിപ്പിനെ കണ്ടിട്ടുണ്ട്. അഭിനയത്തെ അത്ര സീരിയസ് ആയാണ് അദ്ദേഹം സമീപിക്കുന്നതെന്ന് അന്ന് മനസിലായി.''

Iratta chankan Movie release date joy

കോട്ടയം: ചീഫ് വിപ്പ് എന്‍ ജയരാജും ജോബ് മൈക്കിള്‍ എംഎല്‍എയും അഭിനയിച്ച സിനിമയായ ഇരട്ട ചങ്കന്‍' 18ന് തീയേറ്ററുകളില്‍. ജോണി ആശംസയാണ് തിരക്കഥയും, ഛായഗ്രഹണവും, സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ക്രിസ്തു ജ്യോതി കോളജ് വിദ്യാത്ഥികളും സര്‍ഗ്ഗക്ഷേത്രയിലെ കലാകാരന്മാരും ചിത്രത്തിന്റെ ഭാഗമാണ്.

ചീഫ് വിപ്പും എംഎല്‍എയും വേഷമിടുന്ന സിനിമയ്ക്ക് ആശംസകളുമായി മന്ത്രി റോഷി അഗസ്റ്റിന്‍ രംഗത്തെത്തി. ഒരു ഹ്രസ്വചിത്രത്തിന് വേണ്ടി താടി വളര്‍ത്തി സഭയില്‍ വച്ച് ചീഫ് വിപ്പിനെ കണ്ടിട്ടുണ്ട്. അഭിനയത്തെ അത്ര സീരിയസ് ആയാണ് അദ്ദേഹം സമീപിക്കുന്നതെന്ന് അന്നാണ് മനസിലായതെന്നും പുതിയ ചിത്രത്തിന് ആശംസകള്‍ നേരുന്നെന്നും റോഷി അഗസ്റ്റന്‍ അറിയിച്ചു. 

റോഷി അഗസ്റ്റിന്റെ കുറിപ്പ്: ''മുന്‍പ് ചില ഹ്രസ്വചിത്രങ്ങളില്‍ പ്രിയപ്പെട്ട ഡോ. എന്‍. ജയരാജിന്റെ അഭിനയം കണ്ടിട്ടുണ്ട്. സാമാജികന്‍ എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ജയരാജ് അഭിനയത്തിലും സ്വന്തമായ ശൈലിയുള്ള വ്യക്തിയാണ് എന്ന് അന്നേ ബോധ്യപ്പെട്ടിരുന്നു. ഒരിക്കല്‍ ഷോര്‍ട്ട് ഫിലിമിനു വേണ്ടി താടി വളര്‍ത്തിയും സഭയില്‍ വച്ച് ഗവ. ചീഫ് വിപ്പിനെ കണ്ടിട്ടുണ്ട്. അഭിനയത്തെ അത്ര സീരിയസ് ആയാണ് അദ്ദേഹം സമീപിക്കുന്നതെന്ന് അന്നാണ് മനസിലായത്. ഇപ്പോള്‍ ഫീച്ചര്‍ ഫിലിമിലേക്കുള്ള യാത്രയിലാണ് അദ്ദേഹം.''

''ചങ്ങനാശ്ശേരി സര്‍ഗ്ഗക്ഷേത്രയുടേയും ക്രിസ്തുജ്യോതി കോളജിന്റെയും ബാനറില്‍ നിര്‍മ്മിച്ച ഇരട്ടചങ്കന്‍ എന്ന സിനിമ ഓഗസ്റ്റ് 18-ന് തിയേറ്ററുകളിലെത്തുമ്പോള്‍ അതില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്ന് അദ്ദേഹമാണ് ചെയ്്തിരിക്കുന്നത്. ഒപ്പം ചങ്ങനാശേരി എംഎല്‍എ അഡ്വ. ജോബ് മൈക്കിളും ചിത്രത്തില്‍ ശ്രദ്ധേയമായ  വേഷം ചെയ്തിട്ടുണ്ട്. ക്രിസ്തു ജ്യോതിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി ജോണി ആശംസയാണ്  തിരക്കഥയും, ഛായഗ്രഹണവും, സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ക്രിസ്തു ജ്യോതി കോളജ് വിദ്യാത്ഥികളും സര്‍ഗ്ഗക്ഷേത്രയിലെ കലാകാരന്മാരും ഈ ചിത്രത്തില്‍ ഇരുവര്‍ക്കും ഒപ്പം ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. തികച്ചും വ്യത്യസ്തമായ പ്രമേയമാണ് ചിത്രത്തിന്റെത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇരുവര്‍ക്കും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും എന്റെ എല്ലാവിധ ആശംസകളും നേരുന്നു.''
 

  'രഞ്ജിത്ത് കേരളം കണ്ട മാന്യനായ ഇതിഹാസം', അന്വേഷണമില്ല, പരാതിയുണ്ടെങ്കിൽ നിയമപരമായി പോകട്ടെയെന്ന് മന്ത്രി 
 

Latest Videos
Follow Us:
Download App:
  • android
  • ios