'അമരന്‍' പോലെ ബോളിവു‍ഡിലും ഒരു ആര്‍മി വീര ഗാഥ : 120 ബഹാദൂറിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത്

1962 ലെ റെസാങ്-ലാ യുദ്ധത്തിലെ വീര നായകൻ മേജർ ഷൈതാൻ സിങ്ങിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന 120 ബഹാദൂറിന്റെ പോസ്റ്റർ പുറത്തിറങ്ങി. 

Farhan Akhtar drops new 120 Bahadur poster

മുംബൈ: 1962 ലെ റെസാങ്-ലാ യുദ്ധത്തിലെ വീര നായകന്‍ ഇന്ത്യൻ ആർമി ഓഫീസർ മേജർ ഷൈതാൻ സിങ്ങിന്‍റെ  ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന 120 ബഹാദൂറിന്‍റെ ഔദ്യോഗിക പോസ്റ്റർ നടൻ ഫർഹാൻ അക്തർ തിങ്കളാഴ്ച പങ്കുവച്ചു.

“1962 കഴിഞ്ഞ് 62 വർഷം കഴിഞ്ഞു. ഇന്ന്, റെസാങ് ലായിലെ വീരന്മാരുടെ സമാനതകളില്ലാത്ത ധീരതയെയും ത്യാഗത്തെയും ഞങ്ങൾ ആദരിക്കുന്നു. അവരുടെ കഥ കാലക്രമേണ പ്രതിധ്വനിക്കുകയാണ്, സ്വാതന്ത്ര്യത്തിന്‍റെ വിലയെക്കുറിച്ചും ഐക്യത്തിൻ്റെ ശക്തിയെക്കുറിച്ചും നമ്മെ അത് ഓർമ്മിപ്പിക്കുന്നു. 

നമ്മുടെ രാജ്യത്തെ പ്രതിരോധിക്കുന്നതിൽ സമാനതകളില്ലാത്ത ധീരത പ്രകടിപ്പിച്ച ആ സംഘത്തിന് ഒരു പ്രത്യേക സല്യൂട്ട്,” സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ച് ഫർഹാൻ ആക്തര്‍ കുറിച്ചു. ഫർഹാൻ ആക്തര്‍  മേജർ ഷൈതാൻ സിങ്ങായി തോക്കില്‍ നിന്നും വെടിയുതിര്‍ക്കുന്ന തരത്തിലാണ് ഫസ്റ്റ്ലുക്ക്. 

1962 ലെ യുദ്ധത്തില്‍ ലഡാക്ക് മേഖലയിൽ 18,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റെസാങ് ലായില്‍ മേജർ ഷൈതാൻ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള 13 കുമയോൺ റെജിമെന്‍റിലെ 120 സൈനികര്‍ ചൈനീസ് സേനയ്ക്ക് വന്‍ നാശനഷ്ടം വരുത്തി നടത്തിയ പോരാട്ടമാണ് ചിത്രത്തിന്‍റെ കഥ. 

സെപ്റ്റംബറിൽ ഫർഹാന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ എക്സൽ എന്‍റര്‍ടെയ്മെന്‍റ് ഇൻസ്റ്റഗ്രാമിൽ ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. രസ്നീഷ് 'റസി' ഘായി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമിത് ത്രിവേദിയാണ് സംഗീതം. 2025 ല്‍ ചിത്രത്തിന്‍റെ റിലീസ് ഉണ്ടാകും. 

ഷാരൂഖ് ഖാന്‍ മാറി രൺവീർ സിംഗ് ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന ഡോൺ 3 എന്ന ചിത്രം ഫർഹാൻ അക്തർ സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ്. കിയാര അദ്വാനി നായികയായി എത്തുന്ന ചിത്രം 2025ൽ തിയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്. ബി. ഷെട്ടിയും അപർണ ബാലമുരളിയും ഒന്നിക്കുന്ന "രുധിരം" ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കങ്കണയ്‍ക്ക് ആശ്വാസം, ഞെട്ടിക്കാൻ മലയാളി താരം, എമര്‍ജൻസിക്ക് പുതിയ റിലീസ് തിയ്യതി

Latest Videos
Follow Us:
Download App:
  • android
  • ios