Asianet News MalayalamAsianet News Malayalam

'ഇഡി- എക്സ്ട്രാ ഡീസന്‍റ്'; സുരാജിന്‍റെ പിറന്നാൾ ദിനത്തിൽ സ്പെഷല്‍ പോസ്റ്റർ

ലിസ്റ്റിൻ സ്റ്റീഫന്‍റെ മാജിക് ഫ്രയിംസും സുരാജിന്‍റെ വിലാസിനി സിനിമാസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം

extra decent movie special poster on suraj venjaramoodu birthday
Author
First Published Jun 30, 2024, 5:44 PM IST

അഭിനേതാവ് എന്നതിനൊപ്പം നിർമ്മാണ മേഖലയിലേക്കുകൂടി സുരാജ് വെഞ്ഞാറമൂട് ചുവടുവെക്കുന്ന ചിത്രമാണ് ഇഡി അഥവാ എക്സ്ട്രാ ഡീസന്‍റ്. സുരാജ് തന്നെയാണ് ചിത്രത്തിലെ നായകനും. സുരാജിന്‍റെ പിറന്നാള്‍ ദിനമായ ഇന്ന് ചിത്രത്തിന്‍റെ സ്പെഷല്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ചിത്രത്തിന്‍റെ സെറ്റില്‍ പിറന്നാളാഘോഷവും നടന്നു. 

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയിംസും സുരാജിന്റെ വിലാസിനി സിനിമാസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ അമീർ പള്ളിക്കൽ ആണ്. തന്റെ ജന്മനാളും ജന്മദിനവും അടുത്തടുത്ത ദിവസങ്ങളിൽ ആയതിനാൽ ജന്മനാളായ ഇന്നലെ സുരാജ് ലൊക്കേഷനിൽ കേക്ക് മുറിച്ചു മധുരം പങ്കിട്ടിരുന്നു. ഇ ഡിയിലെ താരങ്ങളും അണിയറപ്രവർത്തകരും പിറന്നാളാഘോഷ ചടങ്ങിൽ പങ്കെടുത്ത് പ്രിയ താരത്തിന് ആശംസകൾ നേർന്നു. തന്നെ സ്നേഹിക്കുന്ന പ്രിയപ്പെട്ട പ്രേക്ഷകർക്ക് ഇനിയും നല്ല സിനിമകൾ സമ്മാനിക്കുക എന്ന ലക്ഷ്യമാണ് തനിക്കുള്ളതെന്നും എല്ലാവരുടെയും സ്നേഹത്തിനു നന്ദിയെന്നും സുരാജ് പറഞ്ഞു. ആഷിഫ് കക്കോടിയാണ് ഇ ഡിയുടെ രചന നിർവഹിക്കുന്നത്.

extra decent movie special poster on suraj venjaramoodu birthday

 

ഗ്രേസ് ആന്റണി, വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ശ്യാം മോഹൻ, ദിൽന പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂകാംബിക, പാലക്കാട് എന്നീ സ്ഥലങ്ങളിലെ ചിത്രീകരണത്തിന് ശേഷം കൊച്ചിയിലാണ് ഇ ഡി യുടെ ഷൂട്ടിംഗ് ഇപ്പോൾ നടക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. കോ പ്രൊഡ്യൂസർ : ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ : സന്തോഷ് കൃഷ്ണൻ, ഡി ഓ പി : ഷാരോൺ ശ്രീനിവാസ്, മ്യൂസിക് : അങ്കിത് മേനോൻ, എഡിറ്റർ : ശ്രീജിത്ത് സാരംഗ്, ആർട്ട് : അരവിന്ദ് വിശ്വനാഥൻ, എക്സികുട്ടിവ് പ്രൊഡ്യൂസർ : നവീൻ പി തോമസ്,ഉണ്ണി രവി, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് : സുഹൈൽ.എം, ലിറിക്‌സ് : വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു , പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് കൊടുങ്ങല്ലൂർ,സൗണ്ട് ഡിസൈൻ : വിക്കി, ഫൈനൽ മിക്സ് : എം. രാജകൃഷ്ണൻ, അഡ്മിനിസ്ട്രേഷൻ&ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് : അഖിൽ യെശോധരൻ,കാസ്റ്റിംഗ് ഡയറക്ടർ: നവാസ് ഒമർ, സ്റ്റിൽസ്: സെറീൻ ബാബു, ടൈറ്റിൽ & പോസ്റ്റേർസ് : യെല്ലോ ടൂത്ത്സ്, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ : മാജിക് ഫ്രെയിംസ് റിലീസ്, പി ആർ ഓ : പ്രതീഷ് ശേഖർ.

ALSO READ : 24 വര്‍ഷത്തിന് ശേഷം 'വിശാല്‍ കൃഷ്‍ണമൂര്‍ത്തി'യുടെ തിരിച്ചുവരവ്; ഫസ്റ്റ് ലുക്ക് അവതരിപ്പിച്ച് മോഹന്‍ലാല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios