Asianet News MalayalamAsianet News Malayalam

'വാടിവാസല്‍ ഉപേക്ഷിച്ചിട്ടില്ല', സൂര്യയുടേതായി പ്രഖ്യാപിച്ച ചിത്രത്തിന്റെ അപ്‍ഡേറ്റുമായി വെട്രിമാരൻ

വാടിവാസലിന്റെ നിര്‍ണായക അപ്‍ഡേറ്റുമായി വെട്രിമാരൻ.

Director Vetrimaaran reveals Vaadivaasal film update hrk
Author
First Published Jul 2, 2024, 12:32 PM IST

സൂര്യയുടെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വാടിവാസല്‍. വാടിവാസല്‍ ഉപേക്ഷിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സൂര്യക്ക് പകരം മറ്റൊരു താരമായിരിക്കും ചിത്രത്തില്‍ നായകനാകുകയെന്നും റിപ്പോര്‍ട്ടുകളുണ്ടായി. സംവിധായകൻ വെട്രിമാരൻ വാടിവാസല്‍ സിനിമയെ കുറിച്ച് അപ്‍ഡേറ്റ് പുറത്തുവിട്ടതാണ് നിലവില്‍ ചര്‍ച്ചയാകുന്നത്.

സൂര്യ നായകനാകുന്ന വാടിവാസലില്‍ ചെലവേറിയ രംഗം ഉണ്ടാകും എന്നാണ് വെട്രിമാരൻ വ്യക്തമാക്കുന്നത്.  ഇത് ഏകദേശം അമ്പതോ അറുപതോ ദിവസങ്ങള്‍ കൊണ്ട് ചിത്രീകരിക്കുന്നതാകും. എന്നാല്‍ വാടിവാസലില്‍ ആ രംഗം താൻ ചിത്രീകരിക്കുമോ പൂര്‍ണമായും ഉപേക്ഷിക്കുമോ എന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ടെന്നും വെട്രിമാരൻ വ്യക്തമാക്കി. മുമ്പ് ചെലവ് കുറഞ്ഞ് സിനിമാ കഥകളായിരുന്നു ആലോചിച്ചിരുന്നത് എന്നും വെട്രിമാരൻ വ്യക്തമാക്കുന്നു.

സംവിധായകൻ സിരുത്തൈ ശിവയുടെ കങ്കുവ സിനിമയാണ് സൂര്യ നായകനായി ഇനി റിലീസാകാനുള്ളത്. ഒരു നടനെന്ന നിലയില്‍ കങ്കുവ സിനിമ വലിയ അനുഗ്രഹമാണെന്ന് സൂര്യ വ്യക്തമാക്കി. പ്രതീക്ഷയേറെയുള്ള കങ്കുവയുടെ ചിത്രീകരണം ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെട്ടതായിരുന്നു എന്നായിരുന്നു നേരത്തെ താരം ചൂണ്ടിക്കിട്ടിയതും. അറിയാത്ത ഒരു പ്രദേശത്ത് നടക്കുന്ന കഥയായതിനാല്‍ കങ്കുവ പ്രധാനപ്പെട്ടതാണെന്നും സൂര്യ വ്യക്തമാക്കിയിരുന്നു . തങ്ങള്‍ കങ്കുവ ഏതാണ്ട് 150 ദിവസത്തില്‍ അധികമെടുത്താണ് ചിത്രീകരിച്ചതെന്നും പ്രേക്ഷകര്‍ ഇഷ്‍ടപ്പെടും എന്നാണ് വിശ്വസിക്കുന്നത് എന്നും സൂര്യ വ്യക്തമാക്കി.

സൂര്യയുടെ കങ്കുവ ഒരുങ്ങുന്നത് മൂന്നൂറ് കോടി ബജറ്റിലും നിര്‍ണായകമായ ഒരു ഗാന രംഗത്ത് നൂറിലധികം ഡാൻസര്‍മാര്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. നായകൻ കങ്കുവ എന്ന ടൈറ്റില്‍ കഥാപാത്രമായി സൂര്യ എത്തുമ്പോള്‍ നായികയായി വേഷമിടുന്നത് ചിത്രത്തില്‍ ദിഷാ പഠാണിയാണ്. വെട്രി പളനിസ്വാമിയാണ് സൂര്യ നായകനാകുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.. നടരാജൻ സുബ്രമണ്യം ജഗപതി ബാബു, റെഡ്‍ലിൻ കിംഗ്‍സ്‍ലെ, കൊവൈ സരള, ആനന്ദരാജ, രവി രാഘവേന്ദ്ര, കെ എസ് രവികുമാര്‍ എന്നിവരും കങ്കുവയില്‍ പ്രധാന കഥാപാത്രങ്ങളായുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.

Read More: പ്രഭാസ് നിറഞ്ഞാടുന്നു, കല്‍ക്കിയുടെ ആഗോള കളക്ഷൻ നിര്‍ണായക നേട്ടത്തില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക 

Latest Videos
Follow Us:
Download App:
  • android
  • ios