'പുലര്‍ച്ചെ മൂന്ന് മണിക്ക് നയൻതാര വിളിച്ചു', സംഭവിച്ചത് വെളിപ്പെടുത്തി സത്യൻ അന്തിക്കാടും

നടി നയൻതാരയെ കുറിച്ച് മലയാളി സംവിധായകൻ സത്യൻ അന്തിക്കാട് വെളിപ്പെടുത്തിയതാണ് ചര്‍ച്ചയാകുന്നത്.

Director Sathyan Anthikad reveals about Nayanthara hrk

നടി നയൻതാരയെ കുറിച്ചുള്ള ഡോക്യുമെന്ററി ഒടിടിയില്‍ എത്തിയത് ഇന്നലെയാണ്. സിനിമയിലേക്ക് നയൻതാര എത്തിയത് എങ്ങനെയെന്നതിനെ കുറിച്ച് സത്യൻ അന്തിക്കാട് വെളിപ്പെടുത്തിയത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്‍ത ചിത്രം മനസ്സിനക്കരയിലൂടെയായിരുന്നു നയൻതാരയുടെ അരങ്ങേറ്റം. ആദ്യം നയൻതാര സിനിമാ രംഗത്തേയ്ക്ക് വരാൻ തയ്യാറായിരുന്നില്ലെന്ന് സത്യൻ അന്തിക്കാട് വെളിപ്പെടുത്തുന്നു.

സത്യൻ അന്തിക്കാടിന്റെ വാക്കുകള്‍ ഇങ്ങനെ

മനസ്സിനക്കരെ എന്ന സിനിമ ഷീലയുടെ തിരിച്ചുവരവാണ് ഹൈലൈറ്റ് ചെയ്‍തത്. അതിനാല്‍ ജയറാമിന്റെ നായിക പുതുമുഖമാകാമെന്ന് ഞങ്ങള്‍ ആലോചിച്ചു. അങ്ങനെയിരിക്കെ ഒരു മാസിക കാണുന്നു. അതിലെ പരസ്യത്തില്‍ ശലഭ സുന്ദരിയെ പോലെ പെണ്‍കുട്ടി. ആത്മവിശ്വാസം തോന്നുന്ന ഒരു പെണ്‍കുട്ടി. അതിനു മുമ്പ അവരെ കണ്ടിട്ടില്ല. ഞാൻ മാസികയുടെ എഡിറ്ററെ വിളിച്ചു.

തിരുവല്ലയിലെ പെണ്‍കുട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഞാൻ ആദ്യമായി നയൻതാരയെ വിളിക്കുകയാണ് ചെയ്യുന്നത്. ഡയാനയെന്നായിരുന്നു പേര്. ഞാൻ സത്യൻ അന്തിക്കാട് ആണ്, സിനിമയില്‍ നടിയാകാൻ താല്‍പര്യമുണ്ടോ എന്ന് അവരോട് പറയുകയായിരുന്നു ഫോണില്‍. അവര്‍ ഷോക്ക് ആയിപ്പോയി കാണണം. ഞാൻ സാറിനെ അങ്ങോട്ട് വിളിക്കട്ടയെന്ന് പറയുകയായിരുന്നു അവര്‍. പുലര്‍ച്ച് മൂന്ന് മണിക്ക് കോള്‍ വന്നു എനിക്ക്. ഞാൻ ഉറക്കത്തിലായിരുന്നു. കുറച്ച് കസിൻസിന് താൻ സിനിമയില്‍ വരുന്നതില്‍ താല്‍പര്യമില്ല എന്ന് വ്യക്തമാക്കി നയൻതാര. അപ്പോള്‍ ഞാൻ പറഞ്ഞു, രണ്ട് തെറ്റാണ് ഡയാന ചെയ്‍തത്, പുലര്‍ച്ചെ എന്നെ മൂന്ന് മണിക്ക് വിളിച്ച് ഉണര്‍ത്തി പിന്നെ സിനിമയിലേക്ക് ഇല്ലെന്നും വ്യക്തമാക്കി. ഡയാനയ്‍ക്ക് നടിയാകുന്നത് ഇഷ്‍ടമാണോ എന്ന് ചോദിച്ചു ഞാൻ. അതേ എന്നായിരുന്നു അവരുടെ ഉത്തരം. അങ്ങനെയങ്കില്‍ സെറ്റില്‍ വന്നു നോക്കാൻ പറഞ്ഞു ഞാൻ. ഷൂട്ടിംഗ് കണ്ട ശേഷമാണ് നയൻതാരയും ഭാഗമായത് എന്നും വ്യക്തമാക്കുന്നു സത്യൻ അന്തിക്കാട്.

Read More: കിഷ്‍കിന്ധാ കാണ്ഡം ശരിക്കും നേടിയത്?, ഒടിടിയിലും എത്തി, വൻ പ്രതികരണം, ത്രില്ലര്‍ തിയറ്ററുകളിലേക്കാളും ഹിറ്റോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios