'ഇടത്തരക്കാര്‍ക്ക് താങ്ങാനാവാത്ത വിദ്യാഭ്യാസമാണ് ഇവിടെ', വൈറലായി പോസ്റ്റ്, ചര്‍ച്ച
'എൻ്റെ മകൾ അടുത്ത വർഷം ഗ്രേഡ് 1 ആരംഭിക്കും. ഞങ്ങളുടെ നഗരത്തിൽ ഞങ്ങൾ പരിഗണിക്കുന്ന സ്കൂളുകളിലൊന്നിൻ്റെ ഫീസാണിത്. മറ്റ് നല്ല സ്കൂളുകൾക്കും സമാനമായ ഫീസ് തന്നെയാണ് എന്നതും ശ്രദ്ധിക്കണം' എന്നും റിഷഭ് തന്റെ പോസ്റ്റിൽ പറയുന്നു.
'മധ്യവർഗത്തിന് താങ്ങാൻ കഴിയാത്ത ആഡംബരമാണ് നല്ല വിദ്യഭ്യാസ'മെന്ന് ജയ്‍പൂരിൽ നിന്നുള്ള ഒരു പിതാവ്. ഒന്നാം ക്ലാസിൽ മകളെ ചേർക്കുന്നതിന് വേണ്ടി ഒരു സ്കൂളിലെ ഫീസിനെ കുറിച്ച് അറിഞ്ഞതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ ഒരു പോസ്റ്റ് യുവാവ് ഇട്ടിരിക്കുന്നത്.
റിഷഭ് ജെയിൻ എന്ന യുവാവാണ് തന്റെ നിരാശ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഒരു വർഷത്തേക്ക് ഫീസ് 4.27 ലക്ഷം രൂപയായിരിക്കും എന്നാണ് ഇയാൾ പോസ്റ്റിൽ പറയുന്നത്. 'ഇതാണ് ഇന്ത്യയിലെ ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിൻ്റെ വില. നിങ്ങൾ ഒരു വർഷം 20 ലക്ഷം സമ്പാദിക്കുന്നയാളാണെങ്കിലും നിങ്ങൾക്ക് അത് താങ്ങാൻ കഴിയുമോ?' എന്നും റിഷഭ് ചോദിക്കുന്നു.
'എൻ്റെ മകൾ അടുത്ത വർഷം ഗ്രേഡ് 1 ആരംഭിക്കും. ഞങ്ങളുടെ നഗരത്തിൽ ഞങ്ങൾ പരിഗണിക്കുന്ന സ്കൂളുകളിലൊന്നിൻ്റെ ഫീസാണിത്. മറ്റ് നല്ല സ്കൂളുകൾക്കും സമാനമായ ഫീസ് തന്നെയാണ് എന്നതും ശ്രദ്ധിക്കണം' എന്നും റിഷഭ് തന്റെ പോസ്റ്റിൽ പറയുന്നു.
'രജിസ്ട്രേഷൻ ചാർജ്ജ്: ₹2,000; പ്രവേശന ഫീസ്: ₹ 40,000; മുൻകരുതലായി നൽകേണ്ടുന്ന പണം (റീഫണ്ട്): ₹5,000; വാർഷിക സ്കൂൾ ഫീസ്: ₹2,52,000; ബസ് ചാർജ്: ₹1,08,000; പുസ്തകങ്ങളും യൂണിഫോമും: ₹20,000. ആകെ: പ്രതിവർഷം ₹4,27,000!' ഇങ്ങനെയാണ് ഫീസുകൾ എന്നും റിഷഭ് തന്റെ പോസ്റ്റിൽ പറയുന്നു.
വർഷം 20 ലക്ഷം രൂപ സമ്പാദിക്കുന്നവർ പോലും തങ്ങളുടെ കുട്ടികളെ നല്ല സ്‌കൂളിൽ അയയ്‌ക്കാൻ സാധ്യതയില്ലെന്നും റിഷഭ് തന്റെ പോസ്റ്റിൽ പറയുന്നു. ആദായനികുതി, ജിഎസ്ടി, പെട്രോളിന്മേലുള്ള വാറ്റ്, റോഡ് ടാക്സ്, ടോൾ ടാക്സ്, പ്രൊഫഷണൽ ടാക്സ്, ക്യാപിറ്റൽ ഗെയിൻ, ലാൻഡ് രജിസ്ട്രി ചാർജുകൾ തുടങ്ങിയവയുടെ രൂപത്തിൽ നിങ്ങളുടെ വരുമാനത്തിൽ പകുതി സർക്കാർ തട്ടിയെടുക്കുന്നുണ്ട്. ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങൾ, പിഎഫ്, എൻപിഎസ് എന്നിവ വേറെയും അടക്കണം.
വർഷം 20 ലക്ഷം ശമ്പളമുള്ള ഒരാൾക്ക് മറ്റ് ആനുകൂല്ല്യങ്ങൾ ഒന്നും സർക്കാരിൽ നിന്നും ലഭിക്കില്ല. എല്ലാം കഴിഞ്ഞ് ബാക്കി 10 ലക്ഷത്തിൽ നിന്നാണ് വാടകയും ഭക്ഷണവും വസ്ത്രവും മക്കളുടെ സ്കൂൾ ഫീസും എല്ലാം കണ്ടെത്തേണ്ടത് എന്നും റിഷഭ് കുറിക്കുന്നു.
വളരെ പെട്ടെന്ന് തന്നെ റിഷഭിന്റെ പോസ്റ്റ് വൈറലായി മാറി. ഒരുപാട് പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. ഒരുപാടുപേർ റിഷഭിനെ അനുകൂലിച്ചുകൊണ്ട് കമന്റ് നൽകിയിട്ടുണ്ട്. സ്കൂളുകൾ വലിയ ബിസിനസാണ് എന്നും നല്ലത് എന്ന് പേരുകേട്ട സ്കൂളുകളിൽ കുട്ടികളെ വിടുന്നത് വലിയ ബുദ്ധിമുട്ടാണ് എന്നുമായിരുന്നു ഇവരുടെ അഭിപ്രായം.
അതേസമയം ഇതുപോലെയുള്ള സ്കൂളുകളിൽ മക്കളെ ചേർക്കുന്നത് സ്റ്റാറ്റസ് സിംബലായി കാണുന്ന മാതാപിതാക്കളാണ് ഇതിന് കാരണം എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.
(ചിത്രം പ്രതീകാത്മകം)
ഭൂമിയിൽ ശുദ്ധജലത്തിന്റെ അളവ് ക്രമാതീതമായി കുറയുന്നു, ആശങ്കപ്പെടേണ്ട സാഹചര്യമെന്ന് ഗവേഷകര്‍