Health
ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഇവ കഴിക്കാം.
ദില്ലിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുകയാണ്. വായു മലിനീകരണം പ്രധാനമായി ബാധിക്കുന്നത് ശ്വാസകോശത്തെയാണ്.
വായു മലിനീകരണം ഉയർന്ന അളവിൽ നിൽക്കുന്ന ഈ സമയത്ത് ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.
ശ്വാസകോശത്തെ സംരക്ഷിക്കുന്നത് കഴിക്കേണ്ട ഭക്ഷണങ്ങളിതാ..
ശ്വാസകോശത്തിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകളും മറ്റ് സംയുക്തങ്ങളും ആപ്പിളിൽ അടങ്ങിയിരിക്കുന്നു.
പാലക്ക് ചീരയിൽ വിറ്റാമിൻ ഇ, ഫെെബർ എന്നിവ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ശ്വാസകോശത്തെ സംരക്ഷിക്കുന്നു.
വിറ്റാമിൻ സി, ആന്റിഓക്സിഡന്റ് എന്നിവ അടങ്ങിയിട്ടുള്ളതിനാൽ സ്ട്രോബെറി ശ്വാസകോശത്തെ സംരക്ഷിക്കുന്നു.
മഞ്ഞളിലെ കുർകുമിൻ സംയുക്തം ശ്വാസകോശത്തെ സംരക്ഷിക്കുന്നു.
വെളുത്തുള്ളിയിലെ ആൻ്റി മൈക്രോബയൽ സംയുക്തം വിവിധ ശ്വാസകോശ രോഗങ്ങൾ അകറ്റി നിർത്തുന്നു.
ഇഞ്ചിയിലെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ശ്വാസകോശ രോഗങ്ങൾ അകറ്റുക മാത്രമല്ല പ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കും.
ഗ്രീൻ ടീയിൽ ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുള്ളതിനാൽ ശ്വാസകോശത്തെ സംരക്ഷിക്കുന്നു.