Asianet News MalayalamAsianet News Malayalam

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രം; 'മഞ്ഞുമ്മൽ ബോയ്സ്' ഇനി ടെലിവിഷനിലേക്ക്

മെയ് അഞ്ചിന് ആയിരുന്നു മഞ്ഞുമ്മൽ ബോയ്സിന്റെ ഒടിടി റിലീസ്.

chidambaram movie Manjummel Boys World Television Premiere, Asianet
Author
First Published Aug 3, 2024, 9:14 AM IST | Last Updated Aug 3, 2024, 9:21 AM IST

ലയാള സിനിമയ്ക്ക് സുവർണ കാലഘട്ടം സമ്മാനിച്ച വർഷമാണ് 2024 എന്ന കാര്യത്തിൽ തർക്കമില്ല. പുതുവർഷം പിറന്ന് വെറും നാല് മാസത്തിൽ സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് മോളിവുഡിന് ലഭിച്ചത്. ജയറാമിന്റെ ഓസ്ലർ തുടങ്ങിവച്ച വിജയ​ഗാഥയിൽ മലയാളത്തിലെ ആദ്യ 200 കോടി ചിത്രവും പിറന്നിരുന്നു. യഥാർത്ഥ അതിജീവനത്തിന്റെ കഥ പറഞ്ഞ മഞ്ഞുമ്മൽ ബോയ്സ് ആയിരുന്നു ആ ചിത്രം. 

2024 ഫെബ്രുവരിയിൽ ആയിരുന്നു മഞ്ഞുമ്മൽ ബോയ്സ് റിലീസ് ചെയ്തത്. ആദ്യ ഷോ മുതൽ മികച്ച പ്രതികരണവും മൗത്ത് പബ്ലിസിറ്റിയും നേടിയ ചിത്രം ഇതര ഭാഷകളിലും ഡബ്ബ് ചെയ്ത് റിലീസ് ചെയ്തിരുന്നു. വൻവരവേൽപ്പ് ആയിരുന്നു ഇവിടങ്ങളിൽ ചിത്രത്തിന് ലഭിച്ചത്. പ്രത്യേകിച്ച് തമിഴ്നാട്ടിൽ നിന്നും. തിയറ്റർ റൺ അവസാനിപ്പിച്ച് ഒടിടിയിൽ എത്തിയ മഞ്ഞുമ്മൽ ബോയ്സിന്റെ ടെലിവിഷൻ പ്രീമിയർ പ്രഖ്യാപിച്ചിരിക്കുകയാണ്. 

ഏഷ്യാനെറ്റിലാണ് മഞ്ഞുമ്മൽ ബോയ്സിന്റെ ടെലിവിഷൻ പ്രീമിയർ. ഇതോട് അനുബന്ധിച്ച് ടീസറും അണിയറക്കാർ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ എന്നാണ് പ്രീമിയർ എന്ന കാര്യം അറിയിച്ചിട്ടില്ല. ഓണം റിലീസ് ആയിട്ടാകും ചിത്രം ടെലിവിഷനിൽ എത്തുക എന്നും റിപ്പോർട്ടുണ്ട്. അതേസമയം, അടുത്തിടെ റിലീസ് ചെയ്ത ചിത്രത്തിന്റെ വിഎഫ്എക്സ് വീഡിയോയ്ക്ക് വൻ സ്വീകാര്യത ലഭിച്ചിരുന്നു. 

നടിമാരും ഇച്ചിരി റിച്ചാ..; ഒരു സിനിമയ്ക്ക് പ്രതിഫലം 20 കോടി വരെ, ആലിയയെയും പിന്നിലാക്കിയ സൂപ്പർ താരം

മെയ് അഞ്ചിന് ആയിരുന്നു മഞ്ഞുമ്മൽ ബോയ്സിന്റെ ഒടിടി റിലീസ്. തിയറ്ററിൽ എഴുപത്തി മൂന്ന് ദിവസങ്ങൾ പൂർത്തിയാക്കിയതിന് പിന്നാലെ ആയിരുന്നു ഇത്. ചിദംബരം സംവിധാനം ചെയ്ത ചിത്രത്തിന്റെ ആകെ ബോക്സ് ഓഫീസ് കളക്ഷൻ 242.3 കോടി ആണെന്നാണ് ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്തത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി എസ് പൊതുവാൾ, ലാൽ ജൂനിയർ, ദീപക് പറമ്പോൽ, അഭിരാം രാധാകൃഷ്ണൻ, അരുൺ കുര്യൻ, ഖാലിദ് റഹ്മാൻ, ചന്തു സലിംകുമാർ, വിഷ്ണു രഘു എന്നിവരായിരുന്നു പ്രധാന വേഷത്തില്‍ത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios