Asianet News MalayalamAsianet News Malayalam

വിനീത് ശ്രീനിവാസനും സിത്താരയും ഒന്നിച്ചു, കിട്ടിയത് കലക്കൻ കല്യാണപ്പാട്ട്; 'അൻപോടു കൺമണി' ​ഗാനം

ചിത്രം നവംബറിൽ തിയറ്ററുകളിൽ എത്തും. 

arjun ashokan movie Anpodu Kanmani Lyric Video
Author
First Published Oct 20, 2024, 7:43 AM IST | Last Updated Oct 20, 2024, 7:43 AM IST

ലിജു തോമസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മലയാള ചലച്ചിത്രം 'അൻപോടു കൺമണി'യുടെ കല്യാണപ്പാട്ട് റിലീസ് ചെയ്തു. കല്യാണ വിശേഷങ്ങളാണ് വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.  

പ്രണയത്തിന്‍റെ മനോഹരലോകത്തു നിന്നും വിവാഹത്തിലേക്കെത്തുന്ന രണ്ടുപേർ അഭിമുഖീകരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് അൻപോടു കൺമണി പറയുന്നത്. ക്രിയേറ്റീവ് ഫിഷിന്‍റെ ബാനറിൽ വിപിൻ പവിത്രൻ നിർമ്മിക്കുന്ന 'അൻപോടു കണ്മണി'യുടെ രചന നിർവഹിച്ചിരിക്കുന്നത് അനീഷ് കൊടുവള്ളിയാണ്.  ചിത്രത്തിൽ അൽത്താഫ് സലിം, മാലാ പാർവതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുൽ നായർ, ഭഗത് മാനുവൽ, ജോണി ആന്‍റണി എന്നിവരും അഭിനയിക്കുന്നു. 

ഛായാഗ്രഹണം സരിൻ രവീന്ദ്രനും എഡിറ്റിംഗ് സുനിൽ എസ്. പിള്ളയുമാണ്. മനു മഞ്ജിത്തിന്‍റെ വരികൾക്ക് സാമുവൽ എബിയാണ് സംഗീതം പകർന്നിട്ടുള്ളത്. പ്രദീപ് പ്രഭാകർ ചീഫ് അസോസിയേറ്റ് ഡയറക്ടറും ജിതേഷ് അഞ്ചുമന പ്രൊഡക്ഷൻ കൺട്രോളറുമാണ്. മേക്കപ്പ് നരസിംഹ സ്വാമിയും വസ്ത്രാലങ്കാരം ലിജി പ്രേമനും നിർവഹിക്കുന്നു. ചിൻ്റു കാർത്തികേയൻ ക്രിയേറ്റീവ് പ്രൊഡ്യൂസറും ബാബു പിള്ള കലാസംവിധാനവും നിർവ്വഹിക്കുന്നു. 

ലിജു പ്രഭാകർ കളറിസ്റ്റും ശബ്ദ രൂപകല്പന കിഷൻ മോഹനും ഫൈനൽ മിക്സ് ഹരിനാരായണനമാണ് നിർവഹിച്ചിരിക്കുന്നത്. സ്റ്റുഡിയോ: സപ്താ റെക്കോർഡ്സ്. സനൂപ് ദിനേശ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും റനീഷ് കടവത്ത് ലൈൻ പ്രൊഡ്യൂസറുമാണ്. പബ്ലിസിറ്റി ഡിസൈൻ യെല്ലോടൂത്ത്സ്. മാർക്കറ്റിംഗും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ.സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ).

തോക്കേന്തി വാണി വിശ്വനാഥ്, ഒപ്പം ഷൈനും; 'ഒരു അന്വേഷണത്തിന്റെ തുടക്കം' മോഷൻ പോസ്റ്റർ എത്തി

മലയാള സിനിമ ചരിത്രത്തിൽ തന്നെ വേറിട്ടൊരു അനുഭവമായി താമസയോഗ്യമായ ഒരു വീട് നിർമിച്ച് അർഹതപ്പെട്ടവർക്ക് കൈമാറി അണിയറപ്രവർത്തകർ മാധ്യമശ്രദ്ധ നേടിയിരുന്നു. ചിത്രം നവംബറിൽ തിയറ്ററുകളിൽ എത്തും. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

Latest Videos
Follow Us:
Download App:
  • android
  • ios