Asianet News MalayalamAsianet News Malayalam

തൊട്ടതെല്ലാം പൊന്നാക്കി, പ്രതിഫലം വര്‍ദ്ധിപ്പിച്ചു, ഇന്ത്യയില്‍ ഒന്നാമൻ, അനിരുദ്ധ് രവിചന്ദറിന് ലഭിക്കുന്നത്

അനിരുദ്ധ് രവിചന്ദര്‍ ഒരു സിനിമയ്‍ക്ക് വാങ്ങിക്കുന്ന പ്രതിഫലം.

Anirudh Ravichander film music directer hikes remuneration hrk
Author
First Published Oct 20, 2024, 1:33 PM IST | Last Updated Oct 20, 2024, 1:33 PM IST

സീമീപ കാലത്ത് അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിലുള്ള പാട്ടുകള്‍ വൻ ഹിറ്റായി മാറാറുണ്ട്. അനിരുദ്ധ് രവിചന്ദറിന്റെ പശ്ചത്തല സംഗീതവു ചിത്രത്തിന്റ പ്രകനടനത്തില്‍ നിര്‍ണായകമാകാറുണ്ട്. അനിരുദ്ധ് രവിന്ദര്‍ സിനിമകളുടെ സംഗീതത്തിന്റെ തന്റെ പ്രതിഫലം വര‍ദ്ധിപ്പിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.

 തെലുങ്കില്‍ നിന്നുള്ള ദേവര വിജയമായതിനെ തുടര്‍ന്ന് അനിരുദ്ധ് രവിചന്ദറിന് സ്വീകാര്യത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. തെലുങ്കിലെ പുതിയ സിനിമകള്‍ക്ക് 20 കോടിക്കടുത്ത തുകയാണ് അനിരുദ്ധ് രവിചന്ദര്‍ നിലവില്‍ ചോദിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. അനിരുദ്ധ് രവിചന്ദര്‍ ഇന്ത്യൻ സിനിമയില്‍ തന്നെ കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന സംഗീത സംവിധായകനായിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.  10 മുതല്‍ 12 കോടി വരെയാണ് എ ആര്‍ റഹ്‍മാന് പ്രതിഫലം.

അനിരുദ്ധ് രവിചന്ദറിന്റെ സംഗീത സംവിധാനത്തില്‍ ഒടുവില്‍ വേട്ടയ്യനാണ് വൻ ഹിറ്റായി മാറിയത്. സംഗീതം അനിരുദ്ധ് രവിചന്ദർ നിര്‍വഹിക്കുന്നുവെന്നത് ചിത്രത്തിന്റെ പ്രധാനപ്പെട്ട ആകര്‍ഷണമാണ് എന്നാണ് അഭിപ്രായം. സംവിധാനം ടി ജെ ജ്ഞാനവേലാണ്. കലാസംവിധാനം കെ കതിർ ആണ്

വസ്ത്രാലങ്കാരം അനു വർദ്ധൻ ആണ്. . യുഎ സര്‍ട്ടിഫിക്കറ്റാണ് രജനികാന്ത് നായകനായ ചിത്രം വേട്ടയ്യന്. ഛായാഗ്രഹണം എസ് ആർ കതിർ. രജനികാന്തിനൊപ്പം ഫഹദ് ഫാസിനു പുറമേ ചിത്രത്തില്‍ മഞ്‍ജു വാര്യർ, അമിതാബ് ബച്ചൻ, റാണ ദഗ്ഗുബാട്ടി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്‌ഡിന് കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്‍ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരും മറ്റ് പ്രധാന താരങ്ങളായി ഉണ്ട്.

Read More: ബാല വീണ്ടും വിവാഹിതനാകുന്നു, വധു ആര്?, പ്രതികരണവുമായി നടൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios