Food
ഇരുമ്പ് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഇരുമ്പിന്റെ മികച്ച ഉറവിടമാണ് ചീര. ഒരു കപ്പ് വേവിച്ച ചീരയില്‍ 6.5 മൈക്രോഗ്രാം അയണ്‍ അടങ്ങിയിട്ടുണ്ട്. ചീരയില്‍ ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം വർദ്ധിപ്പിക്കുന്ന വിറ്റാമിൻ സിയുമുണ്ട്.
ഇരുമ്പ് ധാരാളമടങ്ങിയ മുരങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.
ഇരുമ്പിന്റെ മികച്ച ഉറവിടമാണ് ബീറ്റ്റൂട്ട്. കൂടാതെ ഫോളിക്ക് ആസിഡ്, പൊട്ടാസ്യം, നാരുകള്‍ തുടങ്ങിയവയും ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്നു.
മാതളം, തണ്ണിമത്തന്‍, സീതപ്പഴം, സപ്പോട്ട തുടങ്ങിയ പഴങ്ങള്‍ കഴിക്കുന്നതും അയണ്‍ ലഭിക്കാന്‍ സഹായിക്കും.
പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും ഇരുമ്പിന്‍റെ കുറവിനെ പരിഹരിക്കാന്‍ സഹായിക്കും.
അയണ്‍, സിങ്ക്, വിറ്റാമിന്‍ എ തുടങ്ങിയവ അടങ്ങിയതാണ് മത്തങ്ങാ വിത്തുകള്‍.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.