Kaithi Remake : അജയ് ദേവ്ഗണിനൊപ്പം തബു ; 'കൈതി' ഹിന്ദി റീമേക്ക് റിലീസ് പ്രഖ്യാപിച്ചു

ലോകേഷ് കനകരാജിന്റെ കരിയറിലെ രണ്ടാം ചിത്രമാണ് കൈതി.

Ajay Devgn reunites with Tabu for remake of Tamil film Kaithi

2019ൽ കോളിവുഡിലിറങ്ങിയ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു 'കൈതി'(Kaithi) എന്ന ലോകേഷ് കനകരാജ് ചിത്രം. ആക്ഷന്‍ ത്രില്ലര്‍ ചിത്രം അതില്‍ നായകനെ അവതരിപ്പിച്ച കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തികവിജയവുമായി. ചിത്രം ബോളിവുഡ് റീമേക്കിന് ഒരുങ്ങുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകൾ വന്നിരുന്നു. അജയ് ദേവ്ഗൺ ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

2023 മാർച്ച് 30ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്. 'തമിഴിലെ സൂപ്പർഹിറ്റ് ചിത്രം കൈതിയുടെ റീമേക്കായ ഭോലായുടെ റിലീസ് തിയതി സന്തോഷപൂർവ്വം അറിയിക്കുന്നു. 2023 മാർച്ച് 30നാണ് സിനിമ റിലീസ് ചെയ്യുന്നത്' എന്ന് അജയ് ദേവ്ഗൺ ട്വീറ്റ് ചെയ്തു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ajay Devgn (@ajaydevgn)

കൈതിയുടെ നിർമ്മാതാവ് എസ് ആർ പ്രഭു തന്നെയാണ് സിനിമ ഹിന്ദിയിലും എത്തിക്കുന്നത്. ധർമേന്ദ്ര ശർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജയ് ദേവ്ഗണിനൊപ്പം തബുവും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ലോകേഷ് കനകരാജിന്റെ കരിയറിലെ രണ്ടാം ചിത്രമാണ് കൈതി. 2017ല്‍ പുറത്തെത്തിയ മാനഗരം ആയിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രം.

പുകയില പരസ്യത്തിന് 'നോ' പറഞ്ഞ് അല്ലു അര്‍ജുന്‍; നിരസിച്ചത് കോടികളുടെ പ്രതിഫലം

പുഷ്‍പ നേടിയ അഭൂതപൂര്‍വ്വമായ വിജയത്തിന്‍റെ ആഹ്ളാദത്തിലാണ് ഇപ്പോള്‍ അല്ലു അര്‍ജുന്‍ (Allu Arjun). വലിയ ബോക്സ് ഓഫീസ് വിജയങ്ങള്‍ മുന്‍പും നേടിയിട്ടുണ്ടെങ്കിലും ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഒരു അല്ലു ചിത്രം ഇത്രയും സ്വീകാര്യത നേടുന്നത് ആദ്യമായാണ്. പുഷ്‍പയുടെ ഹിന്ദി പതിപ്പ് മാത്രം 200 കോടിയിലേറെയാണ് നേടിയത്. ഇപ്പോഴിതാ അല്ലു അര്‍ജുന്‍ എടുത്ത ഒരു പ്രൊഫഷണല്‍ തീരുമാനം വാര്‍ത്താ പ്രാധാന്യം നേടുകയാണ്. കോടികള്‍ വാദ്ഗാനം ചെയ്യപ്പെട്ട ഒരു പരസ്യത്തില്‍ മോഡല്‍ ആവുന്നതില്‍ നിന്നും അദ്ദേഹം ഒഴിവായതിനെക്കുറിച്ചാണ് അത്.

പുകയില (Tobacco) ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്ന ഒരു ജനപ്രിയ ബ്രാന്‍ഡ് ആണ് തങ്ങളുടെ പുതിയ ക്യാംപെയ്‍നിനുവേണ്ടി അല്ലു അര്‍ജുനെ സമീപിച്ചത്. ടെലിവിഷനിലേക്കുവേണ്ട പരസ്യചിത്രം ഉള്‍പ്പെടെ ഉള്ളതായിരുന്നു ഇത്. എന്നാല്‍ ആരാധകര്‍ക്ക് തെറ്റായ മാതൃക സൃഷ്ടിക്കും എന്നതിനാല്‍ അദ്ദേഹം ഓഫര്‍ നിരസിക്കുകയായിരുന്നു. കോടികളാണ് കമ്പനി അല്ലുവിന് വാഗ്‍ദാനം ചെയ്‍തത്. രണ്ടാമതൊന്ന് ആലോചിക്കാതെയാണ് അല്ലു ഈ തീരുമാനം എടുത്തതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്ന ആളല്ല അല്ലു അര്‍ജുന്‍. ആയതിനാല്‍ അത്തരമൊരു ഉല്‍പ്പന്നത്തിന്‍റെ  പരസ്യ മോഡല്‍ ആവുന്നതിനോട് അദ്ദേഹത്തിന് വിയോജിപ്പാണ് ഉള്ളതെന്നും അവര്‍ പറയുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios