'രണ്ടു നാലുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ'; ശ്രീകൃഷ്ണ ജയന്തി ആശംസയുമായി രചന

'എന്തോ കുത്തി പറയുന്നതുപോലെ ഫീല്‍ ചെയ്യുന്നുണ്ടല്ലോ, ഇപ്പോഴത്തെ ചിലരുടെ അവസ്ഥ' എന്നിങ്ങനെ പോകുന്നു പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ. 

actress Rachana Narayanankutty share njanappana words in the situation of hema committee report

ശ്രീകൃഷ്ണ ജയന്തി ആശംസകൾ അറിയിച്ച് നടി രചന നാരായണൻകുട്ടി. ജ്ഞാനപ്പാനയിലെ വരികൾക്ക് ഒപ്പമാണ് നടി ആശംസകൾ അറിയിച്ചത്. "രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ. മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ. അഷ്ടമിരോഹിണി ദിനാശംസകൾ", എന്നായിരുന്നു പോസ്റ്റിൽ രചന കുറിച്ചത്. 

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ചർച്ചകൾ സജീവമായി നിൽക്കുന്നതിനിടെയാണ് രചന നാരായണൻകുട്ടിയുടെ പോസ്റ്റ് പുറത്തുവന്നത്. അതുകൊണ്ട് തന്നെ 'എന്തോ കുത്തി പറയുന്നതുപോലെ ഫീല്‍ ചെയ്യുന്നുണ്ടല്ലോ, ഇപ്പോഴത്തെ ചിലരുടെ അവസ്ഥ' എന്നിങ്ങനെ പോകുന്നു പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ. 

അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിനിമ മേഖലയിലെ ലൈംഗിക ചൂഷണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോ​ഗിച്ചിരിക്കുകയാണ് കേരള സർക്കാർ. ക്രൈം എഡിജിപി മേൽനോട്ടം വഹിക്കുന്ന സംഘത്തിൽ നാല് വനിതാ അം​ഗങ്ങൾ ഉൾപ്പെടെ ഏഴ് അംഗങ്ങള്‍ ആകും ഉണ്ടാകുക. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. പരാതികളും വെളിപ്പെടുത്തലുകളും സംബന്ധിച്ച് അന്വേഷിക്കാന്‍ പൊലീസ് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പൊലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ തീരുമാനിക്കുക ആയിരുന്നു. 

റുഷിന്‍ ഷാജി കൈലാസ് നായകനാകുന്ന ചിത്രം; 'ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്' സെൻസർ ചെയ്തു

എഡിജിപി എച്ച് വെങ്കിടേഷ് ആണ് സംഘത്തിന് മേല്‍നോട്ടം വഹിക്കുന്നത്. എസ്. അജീത ബീഗം, മെറിന്‍ ജോസഫ്, ജി. പൂങ്കുഴലി -, ഐശ്വര്യ ഡോങ്ക്‌റെ, അജിത്ത് വി, എസ്. മധുസൂദനന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടാകുക. ആക്ഷേപം ഉന്നയിച്ചവരിൽ നിന്നും ഈ പ്രത്യേക സംഘം മൊഴിയെടുക്കും. മുഖ്യമന്ത്രിയും ഡിജിപിയുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആരോപണം ഉന്നയിച്ചവർ പരാതിയിൽ ഉറച്ചു നിന്നാൽ കേസെടുക്കും. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios