ലോക്കൽ ട്രെയിനിൽ ആരാധകർക്കൊപ്പം യാത്ര, വേറിട്ട പ്രചരണവുമായി 'പത്തൊമ്പതാം നൂറ്റാണ്ട്' ടീം

'പത്തൊമ്പതാം നൂറ്റാണ്ട്' സെപ്‍തംബര്‍ എട്ടിന് റിലീസ് ചെയ്യും.

 

Actor Siju Wilson and costars travell in local train for Pathonpatham Noottandu film promotion

എറണാകുളം മുതൽ കണ്ണൂർ വരെ ഒരു ട്രെയിൻ യാത്ര.  'പത്തൊമ്പതാം നൂറ്റാണ്ടി'ലെ താരങ്ങളെ ട്രെയിനിൽ അടുത്തു കണ്ടപ്പോൾ യാത്രക്കാർക്കും അത്ഭുതം. അവർ സെൽഫിയെടുത്തും താരങ്ങളോട് സംസാരിച്ചും സന്തോഷം പങ്കുവെച്ചു. നായകൻ സിജു വിൽസൺ, നായിക കയാദു ലോഹർ, ടിനി ടോം എന്നിവരാണ് ഈ വൈവിധ്യമാർന്ന പ്രചാരണ രീതിയിൽ പങ്കുചേർന്നത്.

രാവിലെ ആറ് മണിക്ക് പുറപ്പെട്ട എറണാകുളം കണ്ണൂർ ഇന്റർസിറ്റി ട്രെയിനിൽ ആയിരുന്നു താരങ്ങൾ. കണ്ണൂർ എത്തുന്നത് വരെ താരങ്ങൾ ആരാധകർക്കൊപ്പം സമയം ചിലവിട്ടു. ചിത്രം ഓണദിനമായ സെപ്റ്റംബർ എട്ടിന് തീയ്യേറ്ററുകളിൽ എത്തും. ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന നവോത്ഥാന നായകനെയാണ് സിജു വിൽസൺ അവതരിപ്പിക്കുന്നത്.

Actor Siju Wilson and costars travell in local train for Pathonpatham Noottandu film promotion

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ചു വിനയൻ സംവിധാനം ചെയ്യുന്ന  ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. വിനയൻ തന്നെയാണ് തിരക്കഥയും. കൃഷ്‍ണമൂർത്തിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ഗോപാലൻ, വിഷ്‍ണു വിനയൻ,  ടിനിടോം , ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്‍തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോക്ടർ ഷിനു, വിഷ്‍ണ ഗോവിന്ദ്, സ്‍ഫടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.

 പത്തൊമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് തമിഴിലെ പ്രമുഖ സംഗീതജ്ഞൻ സന്തോഷ് നാരായണനാണ്. ഷാജി കുമാർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സുപ്രീം സുന്ദർ, രാജശേഖർ, മാഫിയ ശശി എന്നിവർ ഒരുക്കിയ സംഘടന രംഗങ്ങൾ സിനിമയുടെ പ്രത്യേകതയാണ്. പ്രൊജക്റ്റ് ഡിസൈനർ ബാദുഷ. അജയൻ ചാലിശ്ശേരി കലാ സംവിധാനവും പട്ടണം റഷീദ് മേക്കപ്പും നിർവഹിച്ചിരിക്കുന്നു. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണൻ. പ്രൊഡക്ഷൻ കണ്‍ട്രോളർ : രാജൻ ഫിലിപ്പ്. പിആർ ആന്റ് മാർക്കറ്റിംഗ് : കണ്ടന്റ് ഫാക്ടറി.

Read More : ഓണം റിലീസുകള്‍ക്കിടയിലും കേരളത്തില്‍ മോശമല്ലാത്ത ഇടം കണ്ടെത്തി 'ബ്രഹ്‍മാസ്‍ത്ര'

Latest Videos
Follow Us:
Download App:
  • android
  • ios