Asianet News MalayalamAsianet News Malayalam

കഴിവ് തെളിയിക്കാൻ അവസരം കൊടുക്കണം, നെപ്പോകിഡ്ഡാണോ ഫ്ലോപ്പ് ആക്ടറാണോന്ന് പിന്നെ തീരുമാനിക്കാം: മാധവ് സുരേഷ്

കുമ്മാട്ടിക്കളി ഇന്ന് തിയറ്ററുകളില്‍ എത്തിക്കഴിഞ്ഞു. 

actor madhav suresh talk about nepotism, kummattikali movie
Author
First Published Oct 2, 2024, 2:00 PM IST | Last Updated Oct 2, 2024, 2:04 PM IST

താനൊരു നെപ്പോകിഡ് ആണെന്ന് നടന്‍ മാധവ് സുരേഷ്. സുരേഷ് ഗോപിയുടെ മകനായത് കൊണ്ടാണ് ഇത്രവേഗം സിനിമയില്‍ എത്താന്‍ സാധിച്ചതെന്നും എന്നാല്‍ മുന്നോട്ടുള്ള യാത്രയില്‍ അത് പോരെന്നും മാധവ് പറഞ്ഞു. കുമ്മാട്ടിക്കളി എന്ന ആദ്യ സിനിമയുടെ പ്രമോഷനിടെ ആയിരുന്നു മാധവിന്‍റെ പ്രതികരണം. ദുൽഖർ, പ്രണവ്, ഫഹദ് ഫാസിൽ, ഞാൻ അടങ്ങുന്ന നെപ്പോകിഡ് എന്ന് വിളിക്കുന്ന എല്ലാവരും ഒരുപാട് അനുഭവിച്ച് വളർന്ന് വന്നവരാണെന്നും മാധവ് പറഞ്ഞു. 

"ഞാൻ തീർച്ചയായും നെപ്പോകിഡ് ആണ്. അല്ലായിരുന്നെങ്കിൽ എനിക്ക് സിനിമയിലേക്ക് ഈസിയായി വരാൻ സാധിക്കില്ലായിരുന്നു. സുരേഷ് ​ഗോപിയുടെ മകനായത് കൊണ്ടുതന്നെയാണ് സിനിമയിലേക്ക് കയറി വന്നത്. അല്ലാതെ സിനിമയുടേയോ ആക്ടിങ്ങിന്റെയോ ടെക്നിക്കൽ സൈഡിലോട്ട് ഒരുപാട് ട്രെയിൻ ചെയ്ത് വന്നൊരാളല്ല. നെപ്പോകിഡ് എന്നൊരു ടാ​ഗ് ഉള്ളത് കൊണ്ടാണ് ജെഎസ്കെയും കുമ്മാട്ടിക്കളിയും കിട്ടിയത്. നെപ്പോ കിഡ് ആയതുകൊണ്ട് ഉണ്ടായ നെ​ഗറ്റീവുകളെ പറ്റിയും എനിക്ക് പറയാനാകും. ഞാൻ എത്ര വർക്ക് ചെയ്താലും ആ മൈൻഡ് സെറ്റ് ആകാതെ ഒരിക്കലും എനിക്കെന്റേതായ ഐഡന്റിറ്റി ക്രിയേറ്റ് ചെയ്യാൻ പറ്റില്ല. സക്സസ്ഫുൾ അക്ടറാണോ, നല്ലൊരു നടനാണോ, സൂപ്പർ സ്റ്റാറാണോ എന്നൊക്കെ തീരുമാനിക്കുന്നത് പ്രേക്ഷകരാണ്. ദുൽഖർ, പ്രണയവ്, ഫഹദ് ഫാസിൽ, ഞാൻ അടങ്ങുന്ന നെപ്പോകിഡ് എന്ന് നിങ്ങൾ വിളിക്കുന്ന എല്ലാവരും ഒരുപാട് അനുഭവിച്ച് വളർന്ന് വന്നവരാണ്. നെപ്പോകിഡ് എന്ന ടാ​ഗ് വച്ച് ഒന്നോ രണ്ടോ സിനിമകൾ കിട്ടും. സിനിമപ്രേക്ഷകർ സ്വീകരിക്കാതെ എനിക്ക് മുന്നോട്ട് പോകാൻ പറ്റില്ല. ഒരു അഭിനേതാവിന്റെ കരിയർ ആരംഭിക്കുന്നത് പ്രേക്ഷ സ്വീകാര്യത കൊണ്ടുമാത്രമാണ്. നെപ്പോകിഡ് ടൈറ്റിൽ വച്ച് മുന്നോട്ട് പോകാനാവില്ല", എന്നാണ് മാധവ് സുരേഷ് പറഞ്ഞത്. 

'നമ്മൾ ചെയ്യാത്ത റോളില്ല ഭായ്', അപ്പോ എങ്ങനാ തുടങ്ങുവല്ലേ..; ഇതാണ് പുതു ചിത്രത്തിലെ വില്ലനും നായകനും

"ഓരോ നടനും അവരുടെ കഴിവ് തെളിയിക്കാനുള്ള അവസരം കൊടുക്കണം. എനിക്ക് മാത്രമല്ല. ഓരോ അഭിനേതാക്കൾക്കും. അച്ഛനോ അപ്പൂപ്പനോ വഴി വരാത്തവർക്കും അവരുടെ കഴിവ് തെളിയിക്കാൻ അവസരം കൊടുക്കണം. പഠിച്ച് വളരേണ്ടുന്നൊരു മേഖലയാണിത്. അതിന് ശേഷം നെപ്പോകിഡ് ആണോ ഫ്ലോപ്പ് ആക്ടറാണോ എന്നൊക്കെ തീരുമാനിക്കാം", എന്നും മാധവ് സുരേഷ് പറഞ്ഞു. അതേസമയം, കുമ്മാട്ടിക്കളി ഇന്ന് തിയറ്ററുകളില്‍ എത്തിക്കഴിഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios