100 കോടി പടം, മോഹൻലാലിന് ഒപ്പം വീണ്ടും ആ താരം, ഇനി രണ്ട് മാസത്തെ കാത്തിരിപ്പ് മാത്രം

ചിത്രം ഡിസംബറില്‍ തിയറ്ററുകളില്‍ എത്തുമെന്നാണ് വിവരം. 

Aishwariyaa Bhaskaran to act mohanlal telugu movie kannappa

ലയാളത്തെ പോലെ തന്നെ കേരളക്കരയിൽ പ്രേക്ഷക പ്രീതി നേടുന്ന ചില ഇതര ഭാഷാ സിനിമകൾ ഉണ്ട്. സൂപ്പർ താരങ്ങളാണ് ഇതിന് പ്രധാന കാരണം. വിജയ്, സൂര്യ, അജിത്ത്, രജനികാന്ത്, കമൽഹാസൻ, ഷാരൂഖ് ഖാൻ, അല്ലു അർജുൻ തുടങ്ങിയ താരങ്ങളുടെ സിനിമകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതകൾ അതിന് തെളിവാണ്. എന്നാൽ ഇതര ഭാഷാ സിനിമകളിൽ മലയാള താരങ്ങൾ അഭിനയിച്ചാൽ എന്താകും അവസ്ഥ. മലയാളികൾ ഒന്നടങ്കം ആ ചിത്രത്തെ ഏറ്റെടുക്കും എന്ന് ഉറപ്പാണ്. അത്തരത്തിലൊരു സിനിമയാണ് കണ്ണപ്പ. 

മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമാണ് കണ്ണപ്പ. വിഷ്ണു മഞ്ചു പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം മലയാളികൾ ഏറ്റെടുക്കാൻ കാരണമാകട്ടെ മോഹൻലാലും. കണ്ണപ്പയിൽ ഒരു പ്രധാന വേഷത്തിൽ മോഹൻലാൽ അഭിനയിക്കുന്നുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിലും താരം പ്രത്യക്ഷപ്പെട്ടതോടെ ആവേശത്തിലാണ് ആരാധകർ. 

ഇപ്പോഴിതാ മോഹൻലാലിന് ഒപ്പം മലയാളത്തിൽ നായികയായി എത്തിയ നടി കണ്ണപ്പയിൽ ഉണ്ടെന്ന അപ്ഡേറ്റാണ് പുറത്തുവരുന്നത്. ഐശ്വര്യ ഭാസ്കരൻ ആണ് കണ്ണപ്പയിൽ അഭിനയിക്കുന്നത്. മാരേമ്മ എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ കണ്ണപ്പയിൽ അവതരിപ്പിക്കുന്നത്. നടിയുടെ ക്യാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ റിലീസ് ചെയ്തിട്ടുണ്ട്. പ്രജ, നരസിംഹം, ബട്ടർഫ്ലൈയ്സ് തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകൾക്ക് ശേഷം ഐശ്വര്യയും മോഹൻലാലും ഒന്നിക്കുന്ന സിനിമ കൂടിയാണ് കണ്ണപ്പ. 

ബി​ഗ് ബജറ്റിൽ ഒരുങ്ങുന്ന കണ്ണപ്പ ഈ വർഷം ഡിസംബറിൽ റിലീസ് ചെയ്യുമെന്നാണ് വിവരം. 100 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. പ്രഭാസ്, അക്ഷയ് കുമാർ, ശരത് കുമാർ, മോഹൻ ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 

ലോക ചിത്രങ്ങൾക്കിടയിൽ ഇന്ത്യയിൽ നിന്നൊരു പടം മാത്രം, അതും മമ്മൂട്ടിയുടേത് !

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios