'പ്രേക്ഷകർക്ക് എന്നെ കൊല്ലാൻ തോന്നും': പുതിയ ചിത്രത്തിലെ വേഷത്തെക്കുറിച്ച് ജഗദീഷ്, പടം കണ്ടുപിടിച്ച് ആരാധകര്‍
പുതിയ ചിത്രത്തിലെ ക്രൂര കഥാപാത്രത്തെക്കുറിച്ച് നടൻ ജഗദീഷ്. പ്രേക്ഷകർക്ക് അയാളെ കൊല്ലാൻ തോന്നുമെന്ന് ജഗദീഷ് പറയുന്നു.
കൊച്ചി: സിനിമ രംഗത്ത് പുതിയ പാതയിലൂടെ സഞ്ചരിക്കുകയാണ് നടന്‍ ജഗദീഷ്. തുടര്‍ച്ചയായി ഗംഭീരമായ ക്യാരക്ടര്‍ റോളുകളിലാണ് താരം എത്തുന്നത്. ഓണത്തിനിറങ്ങിയ എആര്‍എം, കിഷ്കിന്ധകാണ്ഠം എന്നീ രണ്ട് ചിത്രങ്ങളിലും തീര്‍ത്തും വ്യത്യസ്തമായ രണ്ട് വേഷങ്ങളില്‍ ജഗദീഷ് ഗംഭീര റോളാണ് ചെയ്തിരിക്കുന്നത്. കരിയറില്‍ പുതിയൊരുഘട്ടത്തിലാണ് എന്ന് ജഗദീഷ് തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
പുതിയൊരു വേഷം സംബന്ധിച്ച് ഒരു അഭിമുഖത്തില്‍ ജഗദീഷ് പറഞ്ഞ വീഡിയോയാണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്. വാഴ എന്ന ചിത്രത്തിന്‍റെ റിലീസ് സമയത്ത് നല്‍കിയ അഭിമുഖത്തിലാണ് ജഗദീഷ് ഇത് പറയുന്നത്. താന്‍ അത്രയും ക്രൂരമായ വേഷമാണ് ആ ചിത്രത്തില്‍ ചെയ്യുന്നത് എന്നാണ് ജഗദീഷ് പറയുന്നത്.
'എനിക്ക് തന്നെ പേടിയാവുന്നുണ്ട്, എന്നെ കൊണ്ട് എന്തൊക്കെയാണ് ചെയ്യിക്കുന്നതെന്ന്. പുകവലിയും മദ്യപാനവും പോട്ടെ. ആ സിനിമയുടെ പേര് തൽക്കാലം പറയുന്നില്ല. സമൂഹത്തിൽ ഒരിക്കലും മാതൃകയാക്കാൻ പറ്റാത്ത തരത്തിലുള്ള കാര്യങ്ങളാണ് ചെയ്യുന്നത്. പ്രേക്ഷകർക്ക് എന്നെ കൊല്ലാൻ തോന്നുന്ന തരത്തിലുള്ള കാര്യങ്ങളാണ് ആ സിനിമയിൽ ചെയ്യിപ്പിക്കുന്നത്' എന്നാണ് റെഡ‍് എഫ്എമ്മിന്‍റെ അഭിമുഖത്തില്‍ താരം പറയുന്നത്.
എന്തായാലും ഈ വീഡിയോ ശകലം വൈറലായതിന് പിന്നാലെ ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന മാര്‍ക്കോയാണ് ആ ചിത്രം എന്നാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്ന സൂചന. മിഖായേല്‍ എന്ന ചിത്രത്തിലെ മാര്‍ക്കോ എന്ന വില്ലന്‍റെ സ്പിന്‍ ഓഫാണ് ഈ ചിത്രം.
ക്യൂബ്സ് എന്റർടെയ്ന്‍മെന്‍റ്സ് നിര്‍മ്മാണത്തില്‍ ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മാർക്കോ 30 കോടി ബജറ്റില്‍ ഫുൾ പാക്കഡ് ആക്ഷൻ ത്രില്ലറായാണ് ഒരുങ്ങുന്നത്. ഇതിനെല്ലാം പുറമെ കെജിഎഫ്, സലാർ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകരുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.
സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങി നിരവധി താരങ്ങളും ഈ ബിഗ് ബജറ്റ് ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
കരിയറിലെ അവസാന ചിത്രത്തില്‍ വിജയ്‍ക്ക് കൊലകൊല്ലി വില്ലന്‍; 'ദളപതി 69' വന്‍ അപ്ഡേറ്റ് !
ഐശ്വര്യയുടെ പെരുമാറ്റം അതിരുകടന്നോ? വൈറൽ വീഡിയോയിൽ ശാസിച്ച് അമിതാഭ്, പ്രതികരിച്ച് സോഷ്യല്‍ മീഡിയ !