വരുന്നത് സ്പോർട്സ് ഡ്രാമയോ? മാരി സെല്‍വരാജ്- ധ്രുവ് വിക്രം ചിത്രത്തിന്റ പോസ്റ്റർ എത്തി
മനതി ഗണേശൻ എന്ന കബഡി താരത്തിന്റെ ബയോപിക്കായിരിക്കില്ല ബൈസണെന്ന് സംവിധായകൻ മാരി സെല്‍വരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ധ്രുവ് വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ബൈസണി'ന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. കൂറ്റർ കാളയുടെ അസ്ഥികുട തല മറച്ച് പിടിച്ച് നിൽക്കുന്ന ധ്രുവ് ആണ് പോസ്റ്ററിൽ ഉള്ളത്. ധ്രുവിന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് ആയിരുന്നു പോസ്റ്റർ റിലീസ് ചെയ്തത്. അനുപമ പരമേശ്വരൻ നായികയായി എത്തുന്ന ചിത്രം സ്പോർട്സ് ഡ്രാമയാണ്.
അതേസമയം, മനതി ഗണേശൻ എന്ന കബഡി താരത്തിന്റെ ബയോപിക്കായിരിക്കില്ല ബൈസണെന്ന് സംവിധായകൻ മാരി സെല്‍വരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ബൈസണിന്റെ പ്രമേയം സാങ്കല്‍പിക കഥയായിരിക്കും. ഛായാഗ്രാഹണം ഏഴില്‍ അരശായിരിക്കും. പാ രഞ്‍ജിത്തിന്റെ നീലം പ്രൊഡക്ഷൻസ് ആണ് ചിത്രം നിര്‍മിക്കുക. മലയാളത്തില്‍ നിന്ന് രജിഷ വിജയനൊപ്പം ചിത്രത്തില്‍ ലാലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
'മഹാൻ' ആണ് ധ്രുവ് വേഷമിട്ടതില്‍ അവസാനമായി പുറത്തെത്തിയ ചിത്രം. വിക്രം ആയിരുന്നു ചിത്രത്തില്‍ നായകനായി എത്തിയത്. കാര്‍ത്തിക് സുബ്ബരാജ് ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ശ്രേയാസ് കൃഷ്‍ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ലളിത് കുമാറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സന്തോഷ് നാരായണനാണ് മഹാന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
മഹാനിൽ ധ്രുവ് വിക്രം ഒരു ഗാനം ആലപിച്ചിരുന്നു. എം ഷെറീഫാണ് ചിത്രത്തിന്റെ കൊറിയോഗ്രാഫി. സൗണ്ട് മിക്സ് സുരെൻ ജി. മേക്കപ്പ് വിനോദ് എസ് ആണ്. വിഎഫ്എക്സ് മോനേഷ്. സിമ്രാൻ, സിംഹ, വാണി ഭോജൻ, സനാത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തി. വിക്രമിന്റെ അറുപതാം ചിത്രമായിരുന്നു 'മഹാൻ'. സെവൻ സ്‍ക്രീൻ സ്റ്റുഡിയോയുടെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. ടി സന്താനം, കുമാര്‍ ഗംഗപ്പൻ എന്നിവരാണ് പ്രൊഡക്ഷൻ ഡിസൈനേഴ്‍സ്. ആര്‍ എസ് വെങ്കട്, ഡി നിര്‍മല്‍ കണ്ണൻ എന്നിവരാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്. ഹിറ്റായി മാറിയിരുന്നു വിക്രമിന്റെ മഹാൻ.
ഇത് പ്രയാഗ മാർട്ടിൻ തന്നെയോ ? മേക്കോവറിൽ ഞെട്ടിച്ച് താരം, ഫോട്ടോ വൈറൽ
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..