സിനിമാ മേഖലയിലെ സ്ത്രീകൾക്ക് പരാതി അറിയിക്കാൻ ടോൾ ഫ്രീ നമ്പറുമായി ഫെഫ്ക; 24 മണിക്കൂറും സേവനം ലഭ്യമാകും
ഇന്ന് ഉച്ചയോടെ നമ്പർ ആക്റ്റീവ് ആകുമെന്ന് ഫെഫ്ക അറിയിച്ചു.
തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകൾക്ക് പരാതി അറിയിക്കാൻ ടോൾ ഫ്രീ നമ്പർ പുറത്തിറക്കി സംവിധായകരുടെ സംഘടനയായ ഫെഫ്ക. 8590599946 എന്ന നമ്പറിലേക്ക് 24 മണിക്കൂറും സേവനം ലഭ്യമാകും. സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളും അവരുടെ പരാതികളും ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയാണ് ഫെഫ്ക്കയുടെ ഇടപെടൽ. സ്ത്രീകൾ മാത്രമായിരിക്കും പരാതി പരിഹാര സെൽ കൈകാര്യം ചെയ്യുക. പരാതി ഗുരുതര സ്വഭാവം ഉള്ളത് എങ്കിൽ സംഘടനാ തന്നെ നിയമ നടപടി സ്വീകരിക്കും. ഇന്ന് ഉച്ചയോടെ നമ്പർ ആക്റ്റീവ് ആകുമെന്ന് ഫെഫ്ക അറിയിച്ചു.