കൊടും ചൂടിൽ കൂളാകാന്‍ മിന്‍റ് ലെമൺ രുചി; റെസിപ്പി
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ ചെറുനാരങ്ങ കൊണ്ടുള്ള വിവിധ ഇനം പാനീയങ്ങള്‍. ഇന്ന് ദീപാ നായർ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ചൂടിൽ ഇത്തിരി കുളിരു പകരാൻ വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു സ്പെഷ്യൽ ഡ്രിങ്ക് ആണ് മിന്‍റ് ലെമൺ ജ്യൂസ്.
വേണ്ട ചേരുവകൾ
ഗ്രീൻ മിന്‍റ് മൊജിറ്റോ സിറപ്പ് - 60 മില്ലി
പഞ്ചസാര സിറപ്പ് - 60 മില്ലി
ലെമൺ ജ്യൂസ് - 30 മില്ലി
തണുപ്പിച്ച സോഡ - 120 മില്ലി
ഐസ് ക്യൂബ് - നാലെണ്ണം
ലെമൺ വെഡ്ജസ് - നാലെണ്ണം
പുതിനയില - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
രണ്ട് ഗ്ലാസ്സിൽ 30 മില്ലി വീതം മിന്‍റ് മൊജിറ്റോ സിറപ്പ്, പഞ്ചസാര സിറപ്പ്, 15 മില്ലി വീതം ലെമൺ ജ്യൂസ്, 60 മില്ലി വീതം തണുത്ത സോഡ എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി ഐസ് ക്യൂബ്സ് ചേർത്ത് ലെമൺ വെഡ്ജസും പുതിനയിലയും കൊണ്ട് അലങ്കരിച്ചു സെർവ്വ് ചെയ്യാം.
Also read: ദാഹം മാറ്റാൻ സ്പെഷ്യല്‍ നാരങ്ങാ- നെല്ലിക്കാ ജ്യൂസ്; റെസിപ്പി