'ബിഗ് ബോസിലെ പുറത്താക്കല്‍ തീരുമാനം എന്തുകൊണ്ട്'? മോഹന്‍ലാല്‍ വ്യക്തമാക്കുന്നു

"ഏറ്റവും നല്ല പ്ലെയേഴ്സ് ആയി മാറുമെന്ന് വിചാരിച്ചിരുന്ന ആളുകള്‍ തന്നെയാണ്. അവര്‍ നന്നായി കളിച്ചിരുന്നു. പക്ഷേ എപ്പോഴോ അവരുടെ ചില കാര്യങ്ങള്‍ മാറിപ്പോയതായിട്ട് ഞങ്ങള്‍ക്ക് തോന്നുന്നു"

why evicted sajina firoz from bigg boss 3 mohanlal explains

ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ ആദ്യമായി വീക്കിലി എലിമിനേഷന്‍റെ ഭാഗമായല്ലാതെ ഒരു പുറത്താക്കല്‍ നടന്നു. ഈ സീസണിലെ ഇരട്ട മത്സരാര്‍ഥികളായ ഫിറോസ്-സജിനയാണ് പുറത്തായത്. മറ്റു മത്സരാര്‍ഥികളോട്, വിശേഷിച്ച് സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിന്‍റെ ഭാഗമായാണ് ബിഗ് ബോസിന്‍റെ നടപടി. ഇരുവരും മികച്ച മത്സരമാണ് ഹൗസില്‍ കാഴ്ചവച്ചതെങ്കിലും ഇത്തരമൊരു നടപടി അനിവാര്യമാക്കിയ സാഹചര്യങ്ങളെക്കുറിച്ച് മോഹന്‍ലാല്‍ വിശദമായി സംസാരിച്ചു.

"ഇന്ന് ബിഗ് ബോസ് വീട്ടില്‍ നിന്ന് ഒരാള്‍ കൂടി-രണ്ടു പേരാണ്. പക്ഷേ ഒരാള്‍ ആയിട്ടാണ് ഞങ്ങള്‍ കണക്കാക്കുന്നത്- പുറത്തിറങ്ങുകയാണ്. ഫിറോസ് ആന്‍ഡ് സജിന. ഏറ്റവും നല്ല പ്ലെയേഴ്സ് ആയി മാറുമെന്ന് വിചാരിച്ചിരുന്ന ആളുകള്‍ തന്നെയാണ്. അവര്‍ നന്നായി കളിച്ചിരുന്നു. പക്ഷേ എപ്പോഴോ അവരുടെ ചില കാര്യങ്ങള്‍ മാറിപ്പോയതായിട്ട് ഞങ്ങള്‍ക്ക് തോന്നുന്നു. ഒരുപാട് ആള്‍ക്കാര്‍ക്ക് അങ്ങനെ തോന്നുന്നതായി ഞങ്ങളെ അറിയിച്ചു. അവരുടെ സംസാരം, പ്രവര്‍ത്തികള്‍ ഒക്കെ പലര്‍ക്കും ഇഷ്ടമല്ലാതായി തുടങ്ങി. അങ്ങനെയുള്ള ഒരു ഷോ അല്ല ഇത്. അതുകൊണ്ട് ഞങ്ങള്‍ക്ക് ഞങ്ങളുടേതായ തീരുമാനം എടുക്കേണ്ടിവന്നു. അവര്‍ തീര്‍ച്ഛയായും നല്ല പ്ലെയേഴ്സ് ആണ്. നന്നായിട്ട് കളിച്ച ആള്‍ക്കാര്‍ ആണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍.. ഒരു ഗെയിം ആണ്. അങ്ങനെയൊക്കെ സംഭവിക്കാം", മോഹന്‍ലാല്‍ പ്രേക്ഷകരോടായി പറഞ്ഞു.

why evicted sajina firoz from bigg boss 3 mohanlal explainswhy evicted sajina firoz from bigg boss 3 mohanlal explains

 

പിന്നീട് വേദിയിലേക്ക് ഫിറോസും സജിനയും എത്തിയപ്പോള്‍ അവരോടുള്ള മോഹന്‍ലാലിന്‍റെ വാക്കുകള്‍- "നിങ്ങള്‍ ഏറ്റവും നന്നായി കളിച്ചിരുന്നു. പക്ഷേ അതു കഴിഞ്ഞ് എപ്പോഴോ.. ഞാന്‍ പല പ്രാവശ്യം ഫിറോസിനെ വാണ്‍ ചെയ്തു. അത്തരം കാര്യങ്ങള്‍ സംസാരിക്കരുതെന്ന്. കാരണം നമുക്ക് അറിയില്ല. ഇത് പുറത്ത് ഉണ്ടാക്കുന്ന ഒരു ഇംപാക്റ്റ്. ഇത് ഒരുപാട് കുടുംബങ്ങള്‍ കാണുന്ന ഷോ ആണ്. നിങ്ങള്‍ ഒരിക്കലും മോശമായിട്ട് കളിച്ച ആള്‍ക്കാരല്ല. പക്ഷേ എവിടെയോ ഈ ഗെയിമിന്‍റെ റൂട്ട് മാറിപ്പോയി. അതുകൊണ്ട് ഞങ്ങള്‍ക്ക് ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടിവന്നു. നിങ്ങള്‍ രണ്ടുപേരും ഒരുമിച്ച് നിന്ന് കളിച്ചു. പക്ഷേ ഭാഗ്യം നിങ്ങളുടെ കൂടെ അല്ലായിരുന്നു. എവിടെയോ സഞ്ചരിച്ച രീതി മാറിപ്പോയി. ഞാന്‍ പലതവണ നിങ്ങളെ വാണ്‍ ചെയ്തു, ഇത്തരത്തിലുള്ള സംസാരം കൂടുന്തോറും അത് പ്രേക്ഷകര്‍ക്ക് അരോചകമായി മാറുന്നു. ഇത് ഏകകണ്ഠമായ ഒരു അഭിപ്രായമാണ്. ഞാന്‍ മാത്രമല്ല. ബിഗ് ബോസ്, നമുക്ക് ഡോക്ടേഴ്സ്, സൈക്കാട്രിസ്റ്റുകള്‍, ഒരുപാട് ഓഡിറ്റ് ഉള്ള ഒരു കമ്പനിയാണ്. ഷോ മുന്നോട്ട് പോകുന്തോറും അത് കൂടാന്‍ സാധ്യതയുണ്ടെങ്കില്‍ കുടുംബപ്രേക്ഷകരെയൊക്കെ ബാധിക്കും", മോഹന്‍ലാല്‍ പറഞ്ഞുനിര്‍ത്തി. ആശംസകളോടെ ഇരുവരെയും യാത്രയാക്കി. 

Latest Videos
Follow Us:
Download App:
  • android
  • ios