Asianet News MalayalamAsianet News Malayalam

'യു ആര്‍ ബ്രില്യന്‍റ്, നീ കാരണമാണ് അവന്‍ പുറത്തായത്'; ജാസ്‍മിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജിന്‍റോ

അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ ആഞ്ഞടിച്ച് ജാസ്‍മിനും ജിന്‍റോയും

jasmin jaffar is the reason behind the eviction of gabri jose alleges jinto in bigg boss malayalam season 6
Author
First Published May 6, 2024, 10:34 AM IST

ബിഗ് ബോസ് മലയാളം സീസണ്‍ 6 ഒന്‍പതാം വാരത്തിലേക്ക് കടന്നിരിക്കുകയാണ് ഇപ്പോള്‍. ഈ സീസണിലെ ഏറ്റവും സര്‍പ്രൈസ് നല്‍കിയ എവിക്ഷന്‍ ആയിരുന്നു ഈ വാരാന്ത്യത്തിലേത്. പ്രധാന മത്സാര്‍ഥികളില്‍ ഒരാളായ ഗബ്രി ജോസ് ആണ് ശനിയാഴ്ച പുറത്തായത്. ഏറെ മുന്നിലുള്ള ആളെന്ന് തങ്ങള്‍ കരുതിയ ഗബ്രി എവിക്റ്റ് ആയതിന്‍റെ ആഘാതത്തിലാണ് സഹമത്സരാര്‍ഥികള്‍ ഇപ്പോഴും. ഹൗസില്‍ അടുത്ത സുഹൃത്തായിരുന്നു ജാസ്മിനാണ് ഗബ്രിയുടെ എവിക്ഷനില്‍ ഏറ്റവും സങ്കടം പ്രകടിപ്പിച്ചതെങ്കിലും ഞെട്ടല്‍ എല്ലാവര്‍ക്കുമുണ്ടായിരുന്നു. ഇപ്പോഴിതാ ജാസ്മിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മറ്റൊരു മത്സരാര്‍ഥിയായ ജിന്‍റോ.

ഗബ്രിയുടെ ഗെയിം പാളാന്‍ കാരണം ജാസ്മിനുമായുള്ള ചങ്ങാത്തമാണെന്നാണ് ജിന്‍റോയുടെ ആരോപണം. ഇന്നത്തെ എപ്പിസോഡിലാണ് ജാസ്മിനും ജിന്‍റോയ്ക്കുമിടയിലുള്ള വലിയ ഏറ്റുമുട്ടല്‍ സംഭവിക്കുന്നത്. ഇതിന്‍റെ പ്രൊമോ ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുണ്ട്. പരസ്പരമുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഒന്നൊന്നായി നിരത്തുന്നതിനിടെയാണ് ജിന്‍റോ ആരോപണം ഉന്നയിക്കുന്നത്. "നീ ഒറ്റയൊരുത്തി കാരണമാണ് അവന്‍ പുറത്ത് പോയത്. ​ഗബ്രി. അവന്‍ പോയതിന്‍റെ സന്തോഷം നിനക്ക് കാണുന്നുണ്ട്. ഞങ്ങള്‍ കഴിഞ്ഞ എപ്പിസോഡില്‍ കണ്ടു. യു ആര്‍ ബ്രില്യന്‍റ്. അവന്‍ ഒറ്റയ്ക്ക് നിന്നിരുന്നെങ്കില്‍ മാന്യമായി കളിച്ചേനെ. നിന്നെപ്പോലെ ഒരാളുമായി കൂട്ടുകൂടാന്‍ പോയതാണ് അവന്‍റെ വിധി", ജാസ്മിനോട് ജിന്‍റോയുടെ വാക്കുകള്‍.

ഗബ്രിക്ക് പിന്നാലെ ഞായറാഴ്ച എപ്പിസോഡില്‍ രതീഷ് കുമാറും ബിഗ് ബോസിലെ തന്‍റെ യാത്ര അവസാനിപ്പിച്ചിരുന്നു. ഈ സീസണില്‍ ആദ്യ വാരം തന്നെ പുറത്തായിരുന്ന രതീഷ് അതിഥിയായാണ് കഴിഞ്ഞ വാരം ഹൗസിലേക്ക് വീണ്ടും എത്തിയത്. ഗബ്രിയും രതീഷും പോയതോടെ നിലവില്‍ 15 മത്സരാര്‍ഥികളാണ് സീസണ്‍ 6 ല്‍ അവശേഷിക്കുന്നത്. പ്രധാന ടാസ്ക് ആയ ഹോട്ടല്‍ ടാസ്ക് ആണ് ഈ വാരത്തിലെ കൗതുകം. 

ALSO READ : ഒടുവില്‍ തമിഴ് സിനിമ തിരിച്ചുവരുന്നു; തിയറ്ററില്‍ ആളെക്കൂട്ടി 'അറണ്‍മണൈ 4'; മൂന്ന് ദിവസത്തെ കളക്ഷന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios