വിവാദങ്ങളിൽ നിറഞ്ഞു, എന്നിട്ടും പടവുകൾ ചവിട്ടിക്കയറി; ജാസ്മിൻ ഫൈനലിൽ എത്തിയത് എങ്ങനെ ?

തുടക്കത്തില്‍ നേടിയ ആധിപത്യം ഇപ്പോഴും തുടരാന്‍ സാധിക്കുന്നുണ്ട് എന്നതാണ് ടോപ് ഫൈവിൽ എത്താൻ ജാസ്മിനെ സഹായിച്ച പ്രധാനഘടകം.

jasmin jaffar finalist in bigg boss malayalam season 6 review

ബിഗ് ബോസ് മലയാളം സീസണ്‍ ആറിന്റെ വിജയി ആരെന്ന് അറിയാന്‍ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. മുന്‍ സീസണുകളെ പോലെ ആരാകും വിന്നര്‍ എന്ന് പറയുക അസാധ്യമായൊരു സീസൺ കൂടിയാണിത്. പ്രതീക്ഷിക്കാത്തവരാകും വിജയ കിരീടം ചിലപ്പോൾ ചൂടുക എന്ന വിലയിരുത്തലുകളും നിലനിൽക്കുന്നുണ്ട്. എന്നിരുന്നാലും മത്സരരംഗത്ത് മുന്നിലുള്ളവരിൽ ശ്രദ്ധേയയാണ് ജാസ്മിൻ ജാഫർ. ടോപ് 5വിലെ ആകെയുള്ള ഫീമെയിൽ കണ്ടസ്റ്റന്റ് കൂടിയാണ് ജാസ്മിൻ. ഒരുപക്ഷേ സീസൺ വിന്നറാവാൻ സാധ്യതയുണ്ടെന്ന് ചിലർ പറയുന്നതും ജാസ്മിന്റെ പേരാണ്. 

തുടക്കത്തില്‍ നേടിയ ആധിപത്യം ഇപ്പോഴും തുടരാന്‍ സാധിക്കുന്നുണ്ട് എന്നതാണ് ടോപ് ഫൈവിൽ എത്താൻ ജാസ്മിനെ സഹായിച്ച പ്രധാനഘടകം. നെ​ഗറ്റീവുകൾക്കും വിമർശനങ്ങൾക്കും ഇടയിലാണ് ഈ ആധിപത്യം ജാസ്മിൻ പിന്തുടർന്നത് എന്നതും ശ്രദ്ധേയമാണ്. തന്റെ വ്യക്തിജീവിതം പോലും സോഷ്യല്‍ മീഡിയയില്‍ കീറി മുറിക്കപ്പെട്ടിട്ടും തനിക്ക് നേരെയുള്ള എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ജാസ്മിൻ ഫൈനലിൽ എത്തുക ആയിരുന്നു. ഒരു പക്ഷേ ടോപ് ത്രീയിൽ ജാസ്മിൻ എത്താനും സാധ്യത ഏറെ. 

jasmin jaffar finalist in bigg boss malayalam season 6 review

വളരെ സംഭവബഹുലമായ ഒരു ഗ്രാഫായിരുന്നു ജാസ്മിന്റെ ബിഗ് ബോസ് ഷോയിലെ പ്രകടനം. അത് നെ​ഗറ്റീവ് ആയും പോസിറ്റീവ് ആയും ബാധിച്ചു. സീസണിന്‍റെ തുടക്കം മുതൽ നിറ സാന്നിധ്യമായിരുന്നു ജാസ്മിൻ. അതായത് ബി​ഗ് ബോസ് ഷോ എന്താണ് എന്നും എന്ത് കണ്ടന്റ് ആണ് കൊടുക്കേണ്ടത് എന്നുമുള്ള വ്യക്തമായ ധാരണ ജാസ്മിന് ഉണ്ടായിരുന്നു എന്ന് വ്യക്തം. അതുകൊണ്ട് തന്നെയാണ് ആദ്യവാരത്തിൽ ജാസ്മിൻ നല്ലൊരു മത്സരാർത്ഥിയാണെന്ന് പേരെടുത്തതും. എന്നാൽ ​ഗബ്രിയുമായുള്ള കൂട്ടുകെട്ട് ജാസ്മിൻ എന്ന മത്സരാർത്ഥിയുടെ താളം തെറ്റിച്ചു. ഇരുവരും തമ്മിലുള്ള ബന്ധം സൗഹൃദം ആണോ പ്രണയമാണോ എന്നൊരു കൺഫ്യൂഷൻ പ്രേക്ഷകർക്ക് ഉണ്ടായി. അതുപോലെ തന്നെ ബി​ഗ് ബോസ് വീട്ടിലെ മറ്റ് മത്സരാർത്ഥികളിലും. 

ജാസ്മിനെ കുറിച്ച് പറയുമ്പോൾ ജബ്രി കോമ്പോയെ പറ്റി പറയാതെ പോകാൻ പറ്റില്ല. പ്രേക്ഷക പ്രീതിയിൽ പിന്നിൽ ആയിരുന്നു എങ്കിലും ഷോയിൽ ഏറ്റവും കുടുതൽ ചർച്ചകൾക്ക് വഴിവച്ചത് ഈ കോമ്പോ ആയിരുന്നു. മുന്‍ സീസണുകളിലെ വിജയമാതൃക(ലവ് സ്ട്രാറ്റജി) പിന്തുടര്‍ന്ന് സൃഷ്ടിച്ച സ്ട്രാറ്റജിയാണ് ഇരുവരുടെയും അടുപ്പമെന്ന് ആദ്യ ആഴ്ച മുതലുള്ള ആരോപണം ആയിരുന്നു. ഇപ്പോഴും ആ സംശയം സൃഷ്ടിക്കുന്ന രീതിയിൽ ആണ് ഇവർ മുന്നോട്ട് പോകുന്നതും. ​ഗബ്രിയെ തനിക്ക് ഇഷ്ടമാണെന്നും എന്നാൽ പ്രണയത്തിലേക്ക് പോകില്ലെന്നും ജാസ്മിൻ വ്യക്തമാക്കിയിരുന്നു. ​എന്നാൽ എവിക്ട് ആയതിന് ശേഷമോ ഷോയിൽ ഉണ്ടായിരുന്നപ്പോഴോ ഇക്കാര്യത്തിൽ ഗബ്രി, വ്യക്തത വരുത്തിയിട്ടില്ല. 

jasmin jaffar finalist in bigg boss malayalam season 6 review

വ്യക്തി​ഗതമായി കളിച്ചിരുന്നെങ്കില്‍ വലിയ മുന്നേറ്റം ഉണ്ടാക്കേണ്ടിയിരുന്ന മത്സരാര്‍ഥികൾ ആയിരുന്നു ഇരുവരും. തങ്ങള്‍ക്കിടയിലെ ബന്ധത്തെ സംബന്ധിച്ച് ആദ്യ ആഴ്ചകളിലുണ്ടായിരുന്ന കണ്‍ഫ്യൂഷന്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്ന ​ഗബ്രിയെയും ജാസ്മിനെയുമാണ് പലപ്പോഴും ഷോയിൽ കണ്ടത്. ഇരുവരും ​ഗെയിമില്‍ കൂടുതല്‍ ശ്രദ്ധിക്കുമ്പോഴും സൗഹൃദം അങ്ങനെ തന്നെ നിലനിർത്തി. എന്നാൽ ഇരുവരുടെയും ബന്ധം വലിയതോതിൽ ബി​ഗ് ബോസിന് പുറത്ത് ചർച്ച ചെയ്യപ്പെട്ടു. ജാസ്മിന്റെ വ്യക്തി ജീവിതത്തെയും കുടുംബ ജീവിതത്തെയും വല്ലാതെ ബാധിച്ചു. പിന്നാലെ വന്ന അച്ഛന്റെ ഫോൺ കോളും തുടർന്ന് നടന്ന സംഭവ വികാസങ്ങളും ജാസ്മിനെ തളർത്തി. ഇതോട് അനുബന്ധിച്ച് നടന്ന പ്രശ്നങ്ങൾ ​ഗബ്രിയെയും തളർത്തിയിരുന്നു ഇടയ്ക്ക്. എന്നിരുന്നാലും സൗഹൃദത്തെ ഇവർ കൈവിട്ടില്ല. ഇതും വിമർശനങ്ങൾക്ക് വഴിവച്ചു. 

സ്ട്രാറ്റജിയാണെങ്കിലും അല്ലെങ്കിലും സീസണ്‍ ആറിലെ കണ്ടിന്റെ നല്ലൊരു ശതമാനത്തിലും ഈ രണ്ട് പേരും ആയിരുന്നു എന്ന കാര്യത്തിൽ തർക്കമില്ല. ഫൈനലിലേക്ക് അടുക്കുന്നതിനിടെ ആയിരുന്നു ​ഗബ്രിയുടെ എവിക്ഷൻ. ഇത് ജാസ്മിനെ മാനസികമായി വല്ലാതെ ബാധിച്ചു എങ്കിലും ഷോയുടെ ആദ്യവാരത്തിൽ കണ്ട ജാസ്മിനെ കാണാൻ സാധിച്ചിരുന്നു. ​ഗെയിമിൽ പരാജയങ്ങൾ മാത്രമാണ് നേടിയിരുന്നതെങ്കിലും ജാസ്മിൻ നിറസാന്നിധ്യമായി. സ്ക്രീൻ പ്രെസൻസും ആവശ്യത്തോളം ലഭിക്കുകയും ചെയ്തു. ഇത് ജാസ്മിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് മുതൽകൂട്ടാകുകയും ചെയ്തിട്ടുണ്ട്. കൂടാതെ വിമർശിച്ചവർ തന്നെ പിന്നീട് ജാസ്മിനെ സപ്പോർട്ട് ചെയ്യുന്ന കാഴ്ചയും ബി​ഗ് ബോസിലായാലാകും പ്രേക്ഷകർക്കിടയിൽ ആയാലും കാണാനായി. 

സീസണിന്‍റെ തുടക്കം മുതല്‍ എതിരാളികള്‍ ആവശ്യത്തിനുള്ള മത്സരാര്‍ത്ഥിയും ആയിരുന്നു ജാസ്മിൻ. ഏത് തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങളോടും അപ്പപ്പോള്‍ ശക്തമായി പ്രതികരിച്ച്, വാക്പോരില്‍ ജയിക്കാന്‍ ശ്രമിക്കുന്ന ആളാണ് ജാസ്മിന്‍. ബി​ഗ് ബോസ് ഷോയെ സംബന്ധിച്ച് അത് വലിയൊരു കാര്യവുമാണ്. അതിൽ ജാസ്മിൻ പൂർണമായും വിജയിക്കുകയും ചെയ്തു. ഗെയിമര്‍ എന്ന നിലയില്‍ ജാസ്മിന്‍ ആസ്വദിക്കുന്നത് ഇത് തന്നെയാണ്. 

jasmin jaffar finalist in bigg boss malayalam season 6 review

തനിക്കെതിരായ വിമർശനങ്ങളിൽ വീഴാത്ത ജാസ്മിന് സഹതാപത്തിന്റെ പിന്തുണയും ലഭിച്ചിട്ടുണ്ട്. തുടരെ ഒരാളെ മാത്രം എല്ലാവരും ടാർ​ഗെറ്റ് ചെയ്യുമ്പോൾ ഉണ്ടാകുന്നൊരു സിമ്പതിയാണ് അത്. അടുത്ത കാലത്തായിട്ടാണ് അത് കാണാൻ തുടങ്ങിയതും. അതുകൊണ്ട് തന്നെ സമീപകാലത്ത് ജാസ്മിനെതിരെ ഉള്ള വിമർശനങ്ങൾ കുറയുകയും സപ്പോർട്ടുകൾ കൂടുകയും ചെയ്തിരുന്നുവെന്ന് സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്നും വ്യക്തമാണ്.

എല്ലാം മാറ്റിപ്പിടിച്ചു, ഒടുവിൽ രാജാവും റാണിയും ഇല്ലാത്ത സീസൺ

സൂപ്പർ സ്റ്റാറുകൾ ഇല്ലാത്തൊരു സീസൺ ആയിരുന്നു ഇത്തവണത്തേത്. എന്നാൽ മികച്ച പല മത്സരാർത്ഥികളും ഉണ്ടുതാനും. ഒപ്പം മുൻകാല സീസണുകളിലെ പല കാര്യങ്ങളും ഉടച്ചു വാർത്ത സീസണും. 19 മത്സരാർത്ഥികളുമായി തുടങ്ങിയ സീസണിൽ ടോപ് ഫൈവിൽ എത്തിയിരിക്കുന്നത് വൈൽഡ് കാർഡായ അഭിഷേക് ശ്രീകുമാറും ആദ്യദിനം മുതൽ നിന്ന  ജിന്റോ, അർജുൻ, ജാസ്മിൻ, ഋഷി എന്നിവരരുമാണ്. ഈ അഞ്ച് പേരിൽ വിന്നറാകാൻ സാധ്യതയുള്ളവരുടെ പേരിൽ ഉയർന്ന് കേൾക്കുന്നത് ജാസ്മിന്റെയും ജിന്റോയുടെയും പേരാണ്. ഇനി ഇവരാണോ അതോ മറ്റൊരു വിന്നർ ഉണ്ടാകുമോ എന്നറിയാൻ നാളെ ഏഴ് മണി മുതൽ ബി​ഗ് ബോസ് കാണേണ്ടിയിരിക്കുന്നു. എന്തായാലും ഒരു കടുത്ത മത്സരം ബി​ഗ് ബോസ് സീസൺ ആറിലെ ഫൈനലിന് കാണാൻ സാധിക്കും എന്ന് ഉറപ്പ്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios